മുന്‍പത്തെ പാഠം പഠിച്ചു കഴിഞ്ഞു അല്ലെ
ഇനി വേറൊന്നു നോക്കാം സ്വരങ്ങളും chords ഉം അവ തന്നെ
വായിക്കുന്ന രീതി
സ സ ഗ ഗ പ ഗ
ധ ധ മ മ പ ഗ
പ നി സ
വലതു കൈ കൊണ്ട് മുകളില്‍ കൊടൂത്ത സ്വരങ്ങള്‍ വായിക്കുക.
ഒപ്പം ഇടതു കൈ കൊണ്ട് അതാതു കോര്‍ഡുകളുടെ മൂലസ്വരങ്ങള്‍ വായിക്കുക
അടൂത്തതായി ഇടതു കൈ കൊണ്ട് ഈ സ്വരങ്ങള്‍ വായിക്കുകയും വലതു കൈ കൊണ്ട് മൂലസ്വരങ്ങള്‍ വായിക്കുകയും ചെയ്യുന്നതും നല്ലതാണ്.
Tuesday, May 31, 2011
Thursday, May 26, 2011
സംഗീത പാഠം ആറ് -chords
ഇത്രയും ഒക്കെ ആയ സ്ഥിതിയ്ക്ക് ഇനി അല്‍പം സമയം chords നെ കൂടി പറഞ്ഞില്ലെങ്കില്‍ ശരിയാകില്ല അല്ലെ?
എങ്കില്‍ അതു നോക്കാം
ചില സ്വരങ്ങള്‍ ഒന്നിച്ചു വായിക്കുമ്പോള്‍ ഒരു പ്രത്യേക സുഖം ഉണ്ട്. അവ എല്ലാം കൂടി ചേര്‍ന്നുണ്ടാക്കുന്ന ഒരു പ്രകമ്പനം.
Chords എന്ന സങ്കേതം അതിനെയാണ് ഉപയോഗിക്കുന്നത്.
ആദ്യം നമുക്ക് മൂന്നു പ്രധാന chords നോക്കാം
C Major - ഇതിനെ പലതരത്തില്‍ വായിക്കാം . എന്നിരുന്നാലും ആദ്യം നാം പരിശീലിക്കുന്നത് നമ്മുടെ സൂചിപ്പിച്ച കട്ടകളിലെ സ ഗ പ ( C E G) ഇവ ആണ്
അതായത് ശങ്കരാഭരണരാഗത്തിലെ സ്വരസ്ഥാനങ്ങളിലെ സ ഗ പ ഒരു കട്ട ശ്രുതിയില്‍ വായിക്കുന്നത്. (ഇതു ഞാന്‍ മുമ്പു കാണിച്ച പടങ്ങളെ അടിസ്ഥാനപ്പെടുത്തി ആണ് പറയുന്നത്)
ഇതു തന്നെ സ ഗ പ എന്നോ ഗപ സ എന്നോ പ സ ഗ എന്നോ ഒക്കെ ചേര്‍ത്തു വായിക്കാം - അതിനെ Chord Variations എന്നു പറയുന്നു.
സ ഗ പ എന്നത് First variation
ഗ പ സ എന്നത് Second Variation
പ സ ഗ എന്നത് Third Variation
ഇതു തന്നെ മുന്നോട്ടും പിന്നോട്ടും വായിച്ചു ശീലിക്കുക.
എങ്ങനെ എന്നാല്‍
സ ഗ പ ഗ പ സ പ സ ഗ ഗപ സ എന്നും തിരികെ അതുപോലെ പിന്നോട്ടും
രണ്ടാമത്തെ Chord F
അതില്‍ വരുന്ന സ്വരങ്ങള്‍ നാം നാലുകട്ട ശ്രുതിയില്‍ വായിക്കുന്ന സ ഗ പ തന്നെ, പക്ഷെ അവ ഒരു കട്ട ശ്രുതിയിലാകുമ്പോള്‍ മ ധ സ (എല്ലാം ഇവിടെ വെള്ള കട്ടകള്‍)
ഇതിനെയും, മ ധ സ ധ സ മ സ മ ധ എന്നിങ്ങനെ മൂന്നു രീതിയില്‍ വായിക്കാം മൂന്നു Variations
അതും മ ധ സ ധ സ മ സ ധ മ മ ധ സ എന്നു മുകളിലേക്കും അതേ പോലെ താഴേക്കും വായിച്ചു ശീലിക്കുക.
അടുത്ത Chord G
ഇതിലെ സ്വരങ്ങള്‍ പ നി രി. ഇതിലും മൂന്നു Varitaions
പ നി രി, നി രി പ, രി പ നി
ഇതും മുകളില്‍ പറഞ്ഞതു പോലെ പ നി രി നി രി പ രി പ നി പ നി രി എന്നു മുകളിലേയ്ക്കും അതേ പോലെ താഴേക്കും വായിച്ചു ശീലിക്കുക
അപ്പോള്‍ ഈ മൂന്നു chords ന്റെയും ആധാര സ്വരങ്ങള്‍ യഥാക്രമം C F G (സ മ പ) ഇവ ആണ്
ഇവയെ ഉപയോഗിച്ചു പഠിക്കുവാന്‍ ഒരു ചെറിയ ക്ലാസ്.
രണ്ടു കൈകളും ഉപയോഗിക്കുവാനും ഇതില്‍ ശീലിക്കാം
വലതു കൈ കൊണ്ട് വായിക്കുന്ന സ്വരങ്ങള്‍
സ ഗ പ ഗ -
മ ഗ രി സ
രി രി പ നി
സ - - -
ഇതിലെ ആദ്യത്തെ വരിയ്ക്കു അടിസ്ഥാനം C chord അതു കൊണ്ട് ഇടതു കൈ ചെറുവിരല്‍ കൊണ്ട് സ യില്‍ ഒരെ സമയം അമര്‍ത്തണം
അതായത് വലതു കൈ കൊണ്ടും, ഇടതു കൈ കൊണ്ടും ഒരേ സമയം രണ്ട് സ്ഥായികളില്‍ ഉള്ള C വായിക്കുന്നു.
ഇടതു കൈ കൊണ്ട് ഒരു full note
അത്രയും സമയം കൊണ്ട്
വലതു കൈ കൊണ്ട് സ ഗ പ ഗ എന്ന നാലു Quarter Notes
അടുത്ത വരിയ്ക്കാധാരം F chord അതിനാല്‍ വലതു കൈ കൊണ്ട് മ ഗ രി സ എന്ന നാലു Quarter notes വായിക്കുന്നു, ആ സമയം ഇടതു കയ്യുടെ ചൂണ്ടു വിരല്‍ താഴത്തെ F ല്‍ അമര്‍ത്തുന്നു - ഒരു Full Note
അടുത്ത വരിയ്ക്കാധാരം G chord
വലതു കൈ കൊണ്ട് രി രി പ നി എന്ന നാലു Quarter Nots വായിക്കുന്നു അത്രയും നേരം ഇടതു കൈ കൊണ്ട് G ഒരു full note വായിക്കുന്നു.
നാലാമത്തെ വരി C chord
ഇടതു കൈ C യിലും വല്‍തു കൈ കൊണ്ട് C E G സ ഗ പ എന്ന c Chord ഉം
ഇനി വിഡിയോ നോക്കിയിട്ട് മനസ്സിലാകുന്നില്ലെങ്കില്‍ ചൊദിക്കുമല്ലൊ
അപ്പോള്‍ എല്ലാവര്‍ക്കും ഒരു നല്ല സമയം ആശംസിക്കുന്നു. പാട്ടു നടക്കട്ടെ
(ആശാനക്ഷരമൊന്നു പിഴച്ചാല്‍ -- ഇതില്‍ ഞാന്‍ - G chord ഭാഗത്ത് ഇടതു കൈ കൊണ്ട് പഞ്ചമത്തിനു പകരം ഋഷഭം തന്നെയാണ് വായിച്ചത് -- കാരണം കീബോര്‍ഡിന്റെ കട്ടകള്‍ എന്റെ തള്ളവിരലിനെ ഉള്‍ക്കൊള്ളാന്‍ പറ്റുന്നത്ര വലുതല്ല. )

Tuesday, May 10, 2011
സംഗീതപാഠം - അഞ്ച്
വിരലുകളുടെ വ്യായാമം തുടരുന്നതോടൊപ്പം കയ്ക്കു മൊത്തം ഉള്ള ഒരു വ്യായാമം കൂടി ആവശ്യമുണ്ട്
കയ്യുടെ റിസ്റ്റ് താഴെക്കാണുന്നതു പോലെ ഇളക്കാന്‍ വേണ്ടി
ഒരു സ്ഥായിയിലെ 'സ' യും അടുത്ത സ്ഥായിയിലെ 'സ' യും തള്ള വിരലും ചെറുവിരലും ഉപയോഗിച്ച് ഇതുപോലെ വായിച്ചുശീലിക്കുമ്പോള്‍ ഒരു മൊത്തം Scale നമ്മുടെ വിരലുകളുടെ പിടിയില്‍ ഒതുങ്ങുന്നു.
മുകളിലേയ്ക്കും താഴേയ്ക്കും വേഗതയില്‍ വായിക്കാന്‍ പഠിക്കുന്നതോടു കൂടി സ്വരസ്ഥാനങ്ങള്‍ ഉറയ്ക്കുന്നു.
അപ്പോള്‍ ഇതു പരിശീലിയ്ക്കുക
ഇക്കാണുന്ന വിധം പരിശീലിക്കുക. സാവകാശം തുടങ്ങി വേഗത കൂട്ടി കൂട്ടി പരിശീലിക്കണം.

Saturday, May 7, 2011
സംഗീതപാഠം നാല്
ഇടതു കൈ കൊണ്ടും വലതു കൈകൊണ്ടും ഇത്രയും ഒക്കെ പരിശീലിച്ചു കഴിഞ്ഞു എങ്കില്‍
ഇനി നമുക്കു പഠിക്കാനുള്ളത് രണ്ടു കൈകളും ഒന്നിച്ച് ഉയോഗിക്കുന്ന വേല ആണ്
രണ്ടു കൈകളും ഉപയോഗിക്കുമ്പോള്‍ സാധാരണ ആദ്യം ഉണ്ടാകുന്ന പ്രശ്നം രണ്ടിന്റെയും ഒരേ ഭാഗം ഒന്നിച്ചു പ്രവര്‍ത്തിക്കും . രണ്ടും രണ്ടു വിധത്തില്‍ വേണം എന്നു വിചാരിക്കുമ്പോള്‍ പ്രയാസം അനുഭവപ്പെടും
അതിനെ എങ്ങനെ മറി കടക്കാം എന്നു നോക്കാം
താഴെ കൊടൂത്തിരിക്കുന്ന പാഠം നോക്കുക
ഇടതു കൈ കൊണ്ട് സ എന്ന സ്വരം ഒരു ഫുള്‍ നോട്ട് വായിക്കുക. അതോടൊപ്പം വലതു കൈ കൊണ്ട് രണ്ട് ഹാഫ് നോട്ടുകള്‍ വായിക്കുക
അപ്പോള്‍ ഇടതു കൈ കൊണ്ട്
പാഠത്തില്‍ കൊടുത്ത (മുമ്പത്തെ പാഠത്തില്‍ പഠിച്ച "സരിഗമപമഗരി") വായിക്കുക
ഒപ്പം വലതു കൈ കൊണ്ട് അതിന്റെ അടുത്ത കാലം "സസ രിരി ഗഗ മമ പപ മമ ഗഗ രിരി" യും വായിക്കുക - വിഡിയോയില്‍ കൊടൂത്ത തു നോക്കുക.
(എന്റെ വലിയ കീബോര്‍ഡ് മകന്‍ കൊണ്ടു പോയി . ഇതില്‍ ഒരു കി ചിലപ്പോള്‍ പ്രശ്നം ഉണ്ടാക്കും അതുകൊണ്ട് ഒരു ഒക്റ്റേവ് താഴെ ആണ് വായിച്ചത്. വലതു കൈ മിഡില്‍ സിയില്‍ വച്ചു വായിച്ചു പരിശീലിക്കുക)
അതിനു ശെഷം അതു തന്നെ മൂന്നു കാലങ്ങളില്‍ പരിശീലിക്കുക

Friday, May 6, 2011
സംഗീതപാഠം മൂന്ന്
കഴിഞ്ഞ ക്ലാസില്‍ പഠിച്ച സരിഗമപമഗരിസ എന്നത് പല കാലങ്ങളില്‍ വായിക്കുമ്പോള്‍ വേഗതയില്‍ വരുന്ന വ്യത്യാസം കേള്‍ക്കുക
ഇനി നമുക്ക് സരിഗമപധനിസ എന്ന സ്വരങ്ങള്‍ മുഴുവന്‍ വായിക്കുവാന്‍ പരിശീലിക്കാം
വലതു കൈ ഉപയോഗിക്കുമ്പോള്‍ അതില്‍ ആദ്യത്തെ മൂന്നു സ്വരങ്ങള്‍ കഴിയുമ്പോള്‍ തള്ളവിരല്‍ വീണ്ടും ഉപയോഗിച്ചാലാണ് സൗകര്യം. അതെങ്ങനെ ചെയ്യാം എന്നു വിഡിയോയില്‍ കാണുക
ഇടതുകയ്യാണെങ്കില്‍ നേരെ തിരിച്ചും ആദ്യത്തെ അഞ്ചു സ്വരം കഴിയുമ്പോള്‍ നടൂവിരല്‍ ക്രോസ്സ് ഓവര്‍
ചെയ്യുക
വിഡിയോയില്‍ നോക്കി പരിശീലിക്കുമല്ലൊ അല്ലെ
വേഗത കുറച്ചാണ് വായിച്ചിരിക്കുന്നത്. പഴയതു പോലെ മൂന്നു കാലങ്ങളില്‍ വായിച്ചു പരിശീലിക്കണം

Wednesday, April 27, 2011
സംഗീതപാഠം രണ്ട്
ആദ്യത്തെ പാഠം തുടങ്ങിക്കഴിഞ്ഞെങ്കില്‍, താളത്തില്‍ വിരലുകള്‍ അല്‍പം കൂടി വേഗതയില്‍ ചലിപ്പിക്കുവാന്‍ വേണ്ടി ഇക്കാണുന്ന പാഠങ്ങള്‍ ചെയ്യുക
അഞ്ചു വിരലുകളും ഒന്നിനു പിന്നാലെ ഒന്നായി ഉപയോഗിച്ച് സരിഗമപ വരെ പോകുകയും അവിടെ നിന്നും മഗരിവരെ തിരികെ വരികയും ചെയ്യണം
അപ്പോള്‍ സരിഗമപമഗരി എന്ന് തുടര്‍ച്ചയായി വായിക്കുക.
അതിന്റെ വേഗത ക്രമേണ കൂടൂന്നതു ശ്രദ്ധിക്കുക ആദ്യത്തേതില്‍ Full Note അതു ഒരു Measure മുഴുവനും വായിക്കണം
അപ്പോള്‍ പടം ശ്രദ്ധിച്ച് ഇതു മുഴുവന്‍ പരിശീലിക്കുക
നമ്മുടെ വിരലുകള്‍ നാം വിചാരിക്കുന്ന കട്ടയില്‍ നാം വിചാരിക്ക്കുന്ന സമയത്ത് നാം ഉദ്ദേശിക്കുന്നത്ര ശക്തിയില്‍ മാത്രം പ്രയോഗിക്കുവാനാണ് ഈ പരിശീലനം ഒക്കെ.
വഴങ്ങിവരാന്‍ അല്‍പം സമയം പിടിക്കും സാരമില്ല
തുടങ്ങിക്കോളൂ

Tuesday, April 26, 2011
ആദ്യത്തെ പാഠം
ഇനി അല്‍പം പരിശീലനം തുടങ്ങാം അല്ലെ
സ്വരസ്ഥാനം ഏതൊക്കെ ആണെന്നും അവ സ്റ്റാഫില്‍ എവിടെ ഒക്കെ എഴുതും എന്നും എത്ര നേരം നീട്ടി വായിക്കണം എന്നും വായിച്ചുമനസിലാക്കാന്‍ കഴിയും എങ്കില്‍ പതിയെ പരിശീലനം തുടങ്ങാന്‍ സമയം ആയി.
രണ്ടു കൈകളും എങ്ങനെ ആണ് കീ ബോര്‍ഡില്‍ വയ്ക്കേണ്ടത് എന്നു നോക്കുക.
വലതു കയ്യുടെ തള്ളവിരല്‍ Middle C യുടെ മുകളില്‍
ശേഷം ഉള്ളവ ക്രമേണ DEFG യില്‍
അപ്പോള്‍ വിരലുകള്‍ 1,2,3,4,5 (CDEFG)എന്നു തള്ളവിരല്‍ തുടങ്ങി എണ്ണുന്നു എങ്കില്‍ അവ ക്രമത്തില്‍ സ രി ഗ മ പ (സ, രി2 ഗ2 മ1 പ)എന്ന് ഒരു കട്ട ശ്രുതിയില്‍ വായിക്കും
വായിക്കുവാന്‍ പരിശീലിക്കുന്നത് കട്ടകളില്‍ ഇടിച്ചായിരിക്കരുത്.
വിരലുകള്‍ കൊണ്ട് പതിയെ തടവുന്നതുപോലെ - (ഇതു പിന്നീട് വിഡിയോ ആക്കി കാണിക്കാന്‍ ശ്രമിക്കാം) ഒന്നിനു പിന്നാലെ ഒന്നായി അമര്‍ത്തുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1- ഏറ്റവും പ്രധാനം ഒരു തവണ കൈകള്‍ കട്ടകളുടെ മേല്‍ വച്ചു കഴിഞ്ഞാല്‍ പിന്നീട് അങ്ങോട്ടു നോക്കരുത്.
വിരലുകളുടെ പൊസിഷന്‍ Relative ആയി മനസിലാക്കണം അതിനുള്ള കഴിവു താനെ വന്നോളും- Type ചെയ്യുന്നതു കണ്ടിട്ടില്ലെ അതുപോലെ
2- മുന്നില്‍ എഴുതി വച്ച കടലാസിലേക്കു തന്നെ ശ്രദ്ധിക്കുക
3 ആദ്യം ഉറക്കെ താളം പറഞ്ഞു ശീലിക്കുക - ഒന്ന് രണ്ട് മൂന്ന് നാല് എന്നു ഒരേ അകലത്തില്‍
അതോടൊപ്പം കാല്‍പാദം കൊണ്ട് നിലത്ത് പതിയെ താളം ചവിട്ടുന്നതും ശീലിക്കുക
എങ്കില്‍ പിന്നീട് താളം കാലുകൊണ്ടു തന്നെ മനസിലാക്കുവാന്‍ പറ്റും.
(കീബോര്‍ഡില്‍ Metronome ഉണ്ടെങ്കില്‍ അതില്‍ സാവകാശം ഉള്ള ഒരു താളം ഇടുക അതിനൊപ്പം ഒന്ന് രണ്ട് പറഞ്ഞു ശീലിക്കുക)
ഇടതു കയ്യുടെ വിരലുകള്‍ നോക്കിയല്ലൊ. വലതുകയ്യിലെ പോലെ അല്ല വയ്ക്കുന്നത്. അവിടെ ചെറുവിരല്‍ ആണ് C യില്‍ വരുന്നത്. ക്രമേണ CDEFG എന്നത് ചെറുവിരല്‍, അണിവിരല്‍, നടൂവിരല്‍, ചൂണ്ടുവിരല്‍, തള്ളവിരല്‍ എന്നാണ് അല്ലെ?
അപ്പോള്‍ ആദ്യത്തെ പാഠം തുടങ്ങിക്കോളൂ
മുകളില്‍ കൊടുത്തിരിക്കുന്ന പടത്തില്‍
എഴുതിയ സ്വരങ്ങള്‍ സ എന്നു കാണുമ്പോള്‍
1 - ഒന്ന് എന്നു ഉറക്കെ പറയുക
2 അതോടൊപ്പം വലതു കയ്യിലെ തള്ളവിരല്‍ Middle C യില്‍ അമര്‍ത്തുക
3 ഒപ്പം തന്നെ കാല്‍പാദം കൊണ്ട് താളം പിടിക്കുക.
രി എന്നു കാണുമ്പോള്‍
1 രണ്ട് എന്നുറക്കെ പറയുക
2 തള്ളവിരല്‍ ഉയര്‍ത്തിയിട്ട് ചൂണ്ടു വിരല്‍ D യില്‍ അമര്‍ത്തുക - (അതിരിക്കുന്ന കട്ടയില്‍ തന്നെ - എങ്ങോട്ടും മാറ്റരുത്)
3 കാല്‍പാദം കൊണ്ട് അടുത്ത താളം ചവിട്ടുക
ഗ എന്നു കാണുമ്പോള്‍
1 മൂന്ന് എന്നുറക്കെ പറയുക
2 ചൂണ്ടു വിരല്‍ ഉയര്‍ത്തിയിട്ട് നടൂവിരല്‍ E യില്‍ അമര്‍ത്തുക
3 കാല്‍പാദം കൊണ്ട് അടൂത്ത താളം ചവിട്ടുക
മ എന്നു കാണുമ്പോള്‍
1 നാല് എന്നുറക്കെ പറയുക
2 നടൂവിരല്‍ ഉയര്‍ത്തിയിട്ട് അണിവിരല്‍ കൊണ്ട് F ല്‍ അമര്‍ത്തുക
3 കാല്‍പാദം കൊണ്ട് അടൂത്ത താളം ചവിട്ടുക
പ എന്നു കാണുമ്പോള്‍
1 ഒന്നും രണ്ടും മൂന്നും നാലും പഴയ അതേ വേഗത ക്രമത്തില്‍ ഒന്നൊന്നായി പറയുക
2 ചെറുവിരല്‍ അത്രയും നേരം G യില്‍ അമര്‍ത്തി പിടിക്കുക
കാല്‍പാദം കൊണ്ട് ഒന്ന് രണ്ട് മൂന്ന് നാല് എന്നീ താളങ്ങള്‍ ചവിട്ടുക
ഇത് ഒന്നു രണ്ടു പ്രാവശ്യം ചെയ്തിട്ട് അടുത്ത പടത്തില്‍ കൊടുത്ത Symbols നോക്കി അതു പോലെ ചെയ്യുക
സൈക്കിള്‍ ചവിട്ടാന്‍ പഠിക്കുന്നതു പോലെയേ ഉള്ളു ആദ്യം തോന്നും വലിയ പ്രയാസം ആണെന്ന്
എന്റെ ഒരുസുഹൃത്ത് കുടുബസമേതം രണ്ടു ദിവസം കൂടെ ഉണ്ടായിരുന്നു അവരുടെ രണ്ടു കുട്ടികള്‍ അവര്‍ക്കു എന്നെ വിട്ടു പോകാനും ഇഷ്ടമില്ല എനിക്കവരെ വിടാനും ഇഷ്ടമില്ല
അവരുടെ കയ്യില്‍ കൊടൂത്തു
ദാ കാണൂ
പക്ഷെ ഇതൊക്കെ അല്ലെ ജീവിതം
അപ്പൊ നമുക്കും പറ്റും എന്താ തുടങ്ങുകയല്ലെ
Saturday, April 23, 2011
Time Signature
താളം കുറിക്കുന്ന വിദ്യ ആണ് ഇത്.
സ്റ്റാഫിന്റെ ഇടതു വശത്ത് , Key Signature കഴിഞ്ഞാല്‍ താളം കൂടി എഴുതണം
ഓരോ നാലു മാത്രയിലും എത്ര Quarter Notes ഉണ്ട് എന്നു കുറിച്ചിടുന്നു
4/4 എന്നെഴുതിയാല്‍ ഓരോ 1234 ലും (Measureലും) നാലു Quarter Notes ഉണ്ട് എന്നര്‍ത്ഥം.
3/4 എന്നെഴുതിയാല്‍ ഓരോ Measure ലും മൂന്നു Quarter Notes
ഇനി ഒരല്‍പം കൂടി സൂക്ഷിച്ചു നോക്കിയാല്‍
താഴെ എഴുതുന്ന അക്കം മുകളിലുള്ള നോട്ട് ഏതു തരം ആണ് എന്നതിന്റെ കൂടി സൂചന ആണ്
മുകളിലത്തെ അക്കം ആ നോട്ട് എത്ര എണ്ണമാണ് ഒരു Measure ല്‍ എന്നു സൂചിപ്പിക്കുന്നു
അതായത് (ലളിതമായ രീതിയില്‍ )
അപ്പോള്‍ 3/4 എന്നു പറഞ്ഞാല്‍ ഓരോ മെഷറിലും 3 Quarter notes
5/2 എന്നു പറഞ്ഞാല്‍ ഓരോ Measure ലും 5 Half Notes വീതം
6/8 എന്നാല്‍ ഓരോ Measure ലും 6 Eighth notes
4/4 താളം വെറും C എന്ന ഒരക്ഷരം എഴുതുന്നതു കൊണ്ടും സൂചിപ്പിക്കും.
ഈ Cയെ മുകളില്‍ നിന്നും താഴെ വരെ എത്തുന്ന ഒരു വര കൊണ്ട് രണ്ടായി ഭാഗിച്ചും എഴുതും - അതിന്റെ Cut Time എന്നു പറയും
അങ്ങനെ കണ്ടാല്‍ അവിടത്തെ നോട്ടുകളുടെ സമയം പകുതി വീതം എന്നര്‍ത്ഥം
അതായത്
ഒരു Full note കണ്ടാല്‍ അതിനെ Half note ആയി വായിക്കണം , half note നെ Quarter Note ആയി വായിക്കണം
ഇത്യാദി
ഇനി കൂൂതല്‍ Complex ആയവ ഒക്കെ ലിങ്കില്‍ നോക്കുക
കൂടുതല്‍ വിശദമായി ഇവിടെ http://en.wikipedia.org/wiki/Time_signature

താഴത്തെ അക്കം | അര്‍ത്ഥം |
1 | Full Note |
2 | Half Note |
4 | Quater Note |
8 | Eighth Note |
16 | Sixteenth Note |
അപ്പോള്‍ 3/4 എന്നു പറഞ്ഞാല്‍ ഓരോ മെഷറിലും 3 Quarter notes
5/2 എന്നു പറഞ്ഞാല്‍ ഓരോ Measure ലും 5 Half Notes വീതം
6/8 എന്നാല്‍ ഓരോ Measure ലും 6 Eighth notes
4/4 താളം വെറും C എന്ന ഒരക്ഷരം എഴുതുന്നതു കൊണ്ടും സൂചിപ്പിക്കും.
ഈ Cയെ മുകളില്‍ നിന്നും താഴെ വരെ എത്തുന്ന ഒരു വര കൊണ്ട് രണ്ടായി ഭാഗിച്ചും എഴുതും - അതിന്റെ Cut Time എന്നു പറയും
അങ്ങനെ കണ്ടാല്‍ അവിടത്തെ നോട്ടുകളുടെ സമയം പകുതി വീതം എന്നര്‍ത്ഥം
അതായത്
ഒരു Full note കണ്ടാല്‍ അതിനെ Half note ആയി വായിക്കണം , half note നെ Quarter Note ആയി വായിക്കണം
ഇത്യാദി
ഇനി കൂൂതല്‍ Complex ആയവ ഒക്കെ ലിങ്കില്‍ നോക്കുക
കൂടുതല്‍ വിശദമായി ഇവിടെ http://en.wikipedia.org/wiki/Time_signature
Wednesday, April 20, 2011
Key Signature
കര്‍ണ്ണാടക സംഗീതം രാഗം അടിസ്ഥാനപ്പെടുത്തി ഉള്ളതാകയാല്‍ നമ്മുടെ ആവശ്യം ഇത്രയും കൊണ്ട് നടക്കും.
എന്നാലും എഴുതി തുടങ്ങിയ സ്ഥിതിയ്ക്ക് പാശ്ചാത്യരീതി അല്‍പം കൂടി പരിചയപ്പെടുത്താം.
പാശ്ചാത്യര്‍ക്ക് മുകളില്‍ പറഞ്ഞ സ്വരങ്ങള്‍ ആണ് natural
അതായത് അവര്‍ ഒരു standard വച്ചിരിക്കുന്നു
C എന്നാല്‍ Middle C അത് ആരു വായിച്ചാലും ഒരേ ഒരു കട്ട ആയിരിക്കും.
(ഇവിടെയാണ് ദൗര്‍ഭാഗ്യകരമായ ഒരു തര്‍ക്കം ആദ്യ പോസ്റ്റില്‍ വന്നത് -പൗരസ്ത്യരീതിയില്‍ കീബോര്‍ഡിലേ ആദ്യാവസാനമുള്ള ഏതു കട്ടയും ആധാരഷഡ്ജം ("സ") ആക്കി വായിക്കാന്‍ പറ്റും.)
അതുപോലെ എല്ലാ 7 സ്വരങ്ങളും.
ഇവയില്‍ ഷഡ്ജവും(സ) പഞ്ചമവും(പ) പൗരസ്ത്യരീതിയില്‍ ഓരോന്നെ ഉള്ളൂ.
പൗരസ്ത്യം പറയുന്നു സ -1, രി -3 - ഗ -3, മ -2, പ-1, ധ -3, നി-3 ഇങ്ങനെ ആകെ 16, അവയെ പന്ത്രണ്ടു ശ്രുതികള്‍ ആക്കി പന്ത്രണ്ടു കട്ടകളില്‍ സൂചിപ്പിക്കുന്നു (വിശദമായിഇവിടെ)
അവ
സ, രി1, രി2, ഗ1, ഗ2, മ1, മ2, പ, ധ1, ധ2, നി1, നി2
ആകെ 12
വീണ്ടും സ തുടങ്ങുന്നു
എന്നാല്‍ പാശ്ചാത്യര്‍ക്ക് ഏതു സ്വരവും അര കട്ട താഴ്ത്തി ഫ്ലാറ്റും അര കട്ട ഉയര്‍ത്തി ഷാര്‍പും ആക്കാം
അതുകൊണ്ട് നമ്മുടെ ഒന്നര കട്ട പാശ്ചാത്യര്‍ക്ക് C# ആകുന്നു
മേല്‍പറഞ്ഞ പ്രത്യേകത കാരണം
ശങ്കരാഭരണരാഗത്തിലെ സ്വരങ്ങള്‍ ഒന്നരകട്ടയ്ക്കു വായിക്കുമ്പോള്‍ കുറെ സ്വരങ്ങള്‍ sharp ആകും എന്നു മനസ്സിലായല്ലൊ.
ഇതുപോലെ ആധാരഷഡ്ജം മാറുന്നതനുസരിച്ച് ഷാര്‍പ്പുകളുടെയും ഫ്ലാറ്റുകളുടെയും എണ്ണം വ്യത്യാസം വരും.
ഈ ഒരു തത്വത്തെ ആണ് രാഗത്തിന് equivalent ആയി പാശ്ചാത്യര്‍ സ്വീകരിച്ചിരിക്കുന്നത്
സ്റ്റാഫില്‍ ഏത് സ്വരം ആണ് ഷാര്‍പ് ആകുന്നത് അഥവാ ഫ്ലാറ്റ് ആകുന്നത് എന്നു തുടക്കത്തില്‍ എഴുതിയാല്‍ - അതാതിന്റെ വരയില്‍ # അല്ലെങ്കില്‍ b എന്നെഴുതും- വായിക്കേണ്ട സ്വരങ്ങള്‍ മനസിലാകുന്നു.
നമുക്കു രാഗം പറഞ്ഞാല്‍ മനസിലാകുന്നതു പോലെ
പഞ്ചമം(G) ആധാരഷഡ്ജമാക്കി ശങ്കരാഭരണം വായിച്ചാല്‍ അതില്‍ നിഷദം(നി) വരുന്നത് ഒരു കറുത്ത കട്ടയില്‍ ആണ് ശ്രദ്ധിച്ചോ?
പാശ്ചാത്യര്‍ F # എന്നു വിളിക്കുന്ന നോട്ട് ആണ് ഇവിടെ 'നി'
അതായത് F ഷാര്‍പ് ആയി,ബാക്കി എല്ലാം വെള്ള കട്ടകള്‍ - Natural notes
അപ്പോള്‍ Treble Clef ന്റെ മുകളിലത്തെ വര (ഓര്‍ക്കുക Every Good Boy Deserves Fudge)- F വരുന്നത് മുകളിലത്തെ വരയില്‍ ആണ് അല്ലേ?-
അവിടെ ഒരു # sign എഴുതിയാല്‍ ഇനി അങ്ങോട്ടു പറയുവാന്‍ പോകുന്നത് G Major Scale നനുസരിച്ചുള്ള സ്വരസ്ഥാനങ്ങള്‍ ആയിരിക്കും എന്നര്‍ത്ഥം.
(ഇതു പൂര്‍ണ്ണമല്ല E Minor scale നോക്കുക)
അതെ പോലെ രണ്ട് ഷാര്‍പ്പുകള്‍ ഉള്ളത് D Major - F # C#( ഇതിനു B minor നോക്കുക)
മൂന്നു ഷാര്‍പ്പുകള്‍ ഉള്ളത് A Major (F Sharp Minor നോക്കുക) C#, F#,G#
നാലു ഷാര്‍പ്പുകള്‍ ഉള്ളത് F# G# C# D#
E Major /C sharp minor
അഞ്ചു ഷാര്‍പ്പുകള്‍ ഉള്ളത് C# D# F# G# A#
B Major / G Sharp Minor
ആറു ഷാര്‍പ്പുകള്‍ ഉള്ളത്
F # Major /D Sharp Minor F♯, C♯, G♯, D♯, A♯, E♯
ഏഴു ഷാര്‍പുകള്‍ ഉള്ളത്
C Sharp Major / A Sharp Minor F♯, C♯, G♯, D♯, A♯, E♯, B♯
(E ഷാര്‍പ് എന്നാല്‍ F Natural, B ഷാര്‍പ് എന്നാല്‍ C Natural)
ഒരു ഫ്ലാറ്റ് ഉള്ളത്
F Major/D Minor - B♭
രണ്ടു ഫ്ലാറ്റുകള്‍ ഉള്ളത്
B Flat Major/ G Minor - B♭, E♭
മൂന്നു ഫ്ലാറ്റുകള്‍ ഉള്ളത്
E Flat Major / C Minor - B♭, E♭, A♭
നാലു ഫ്ലാറ്റുകള്‍ ഉള്ളത്
A Flat Major / F Minor - B♭, E♭, A♭, D♭
അഞ്ചു ഫ്ലാറ്റുകള്‍ ഉള്ളത്
D FLat Major / B Flat Minor - B♭, E♭, A♭, D♭, G♭
ആറു ഫ്ലാറ്റുകള്‍ ഉള്ളത്
G Flat Major / E Flat Minor - B♭, E♭, A♭, D♭, G♭, C♭
B ആദ്യം ഫ്ലാറ്റ് ചെയ്തതു കൊണ്ട് B natural നെ C flat ആക്ക്കേണ്ടി വരുന്നു.
ഏഴു ഫ്ലാറ്റുകള്‍ ഉള്ളത്
C Flat Major / A Flat Minor - B♭, E♭, A♭, D♭, G♭, C♭, F♭
ഇങ്ങനെ എഴുതുന്നതു കൊണ്ടുള്ള ഗുണം
പിന്നീടെഴുതുന സ്വരങ്ങള്‍ക്ക് Sharp / Flat അടയാളങ്ങള്‍ (accidentals) ഇടേണ്ട ആവശ്യം ഇല്ല
അല്ലെങ്കിലോ നൊടേഷന്‍ തീരുന്നതു വരെ ഓരോ സ്വരത്തിനും Specify ചെയ്യേണ്ടി വരില്ലെ?
അപ്പോള്‍ എന്നെ പോലെ മടിയന്മാരായവര്‍ക്ക് ഒരാശ്വാസം.
ഏതെങ്കിലും സ്വരം എവിടെ എങ്കിലും മാറ്റി ചെയ്യണം എന്നുണ്ടെങ്കില്‍ അവിടെ മാതൃം accidental കൊടൂത്താല്‍ മതിയാകും.
പിന്നൊരു കാര്യം
ആദ്യം ഇതുപോലെ Key Signature ഇട്ടു കഴിഞ്ഞാല്‍ ആ സൂചിപ്പിച്ച നോട്ടുകള്‍ ഏതു സ്ഥായിയില്‍ വായിച്ചാലും ഫ്ലാറ്റൊ ഷാര്‍പ്പോ ഏതാണ് ഇവിടെ പറഞ്ഞത് അതു തന്നെ വായിക്കണം . അല്ലാതെ മേല്‍സ്ഥായി "മ" ഷാര്‍പ് ചെയ്തു എന്നു പറയാന്‍ പറ്റില്ല
ചുരുക്കത്തില്‍ സ്വരസഞ്ചാരം രാഗത്തില്‍ കൂടി ആണ് കര്‍ണ്ണാടക/ ഹിന്ദുസ്ഥാനി പദ്ധതി പറയുന്നത് എങ്കില്‍ പാശ്ചാത്യര്‍ Key Signature ഉപയോഗിച്ചാണ് പറയുന്നത് എന്നര്‍ത്ഥം

Monday, April 18, 2011
Rests
ഇപ്പോള്‍ നാം സ്റ്റാഫില്‍ എവിടെയും പതിനാറു മാത്രകള്‍ നിറയെ സ്വരം എഴുതാന്‍ പഠിച്ചു.
ഇല്ലേ?
അടുത്തതായി പഠിക്കേണ്ടത് ഏതെങ്കിലും മാത്രയില്‍ ശൂന്യമാണെങ്കില്‍ അതായത് നിര്‍ത്തി പാടുമ്പോള്‍ ഒരു സ്വരം കഴിഞ്ഞ് അല്‍പം വിശ്രമം - (ഇടവേള) ഉണ്ടെങ്കില്‍ അത് എങ്ങനെ എഴുതും എന്നാണ്.
ഉദാരണത്തിന്
സ - സ നി എന്നെഴുതണം എന്നു വിചാരിക്കുക
ആദ്യത്തെ പതിനാറില്‍ ഒന്ന് സ
അടുത്ത പതിനാറില്‍ ഒന്നില്‍ ഒന്നും ഇല്ല
അടുത്ത പതിനാറില്‍ ഒന്ന് സ
അടുത്ത പതിനാറില്‍ ഒന്ന് നി
എങ്കില്‍ രണ്ടാമത്തെ പതിനാറിലൊന്ന് ഒരു Rest ആണ്
ഈ Rest ഉം Notes നെ പോലെ
Full Rest
Half Rest
Quarter Rest
Eighth Rest
Sixteenth Rest
എന്ന് എല്ലാ വിധവും ഉണ്ട്
അവയെ എഴുതുന്നത് ഇപ്രകാരം.
അപ്പോള്‍ ഒരു Measure ല്‍ ആകെ വേണ്ട പതിനാറു മാത്രകളില്‍ സ്വരം ഇല്ലാത്ത ഭാഗത്ത് അതിനനുസൃതമായ Rest ചേര്‍ക്കണം . ആകെ കൂട്ടിയാല്‍ പതിനാറു മാത്രകള്‍ ആയിരിക്കണം
മനസ്സിലായല്ലൊ അല്ലേ?
ഒരു Full Rest ഇട്ടാല്‍ ആ measure ല്‍ പിന്നെ സ്വരം എഴുതുവാന്‍ സാധിക്കില്ല
ഒരു Half Rest ഇട്ടാല്‍ ആ Measure ല്‍ ഒരു Half note അഥവാ രണ്ട് Quarter Notes അഥവാ നാല് Eighth Notes എന്നിങ്ങനെ കണക്കു കൂട്ടി എഴുതണം എന്നര്‍ത്ഥം
അപ്പൊ പറഞ്ഞ പോലെ

Bass Clef ല്‍ സ്വരങ്ങള്‍ എഴുതുന്നതു
അപ്പോള്‍ മുകളിലത്തെ സ്റ്റാഫില്‍, - Treble Clef ല്‍ സ്വരങ്ങള്‍ എഴുതുന്നതു പഠിച്ചല്ലൊ
ഇനി താഴത്തെ സ്റ്റാഫില്‍ (Bass Clef ല്‍ ) സ്വരങ്ങള്‍ എഴുതുന്നതു നോക്കാം
മാത്രകളെല്ലാം അതുപോലെ തന്നെ. വരകളിലും ഇടങ്ങളിലും എഴുതുന്ന സ്വരങ്ങള്‍ മാത്രം മാറും
വരകളില്‍ ഉള്ള സ്വരങ്ങള്‍ താഴെ നിന്നും മുകളിലേയ്ക്ക്
G B D F A പ നി രി മ ധ
ഓര്‍ത്തിരിക്കാന്‍ കമ്പിവാചകം
"Good Boys Deserve Fudge Always"
ഇടങ്ങളില്‍ വരുന്ന സ്വരങ്ങള്‍
A C E G ധ സ ഗ പ
ഇതിനൊരു കമ്പി വേണം അല്ലെ?
ഉണ്ട്
"All Cows Eat Grass"
പടത്തില്‍ ഇവ കാണൂക
ഇനി നമുക്ക് വായിക്കേണ്ട സ്വരം കൂടുതല്‍ താഴെയോ കൂടുതല്‍ മുകളിലോ ആണെങ്കില്‍ അതിനനുസരിച്ച് ചെറിയ വരകള്‍ Middle C യ്ക്ക് ഇട്ടത് പോലെ ഇട്ട് എഴുതണം
ഒരു ഉദാഹരണം അടുത്ത പടത്തില്‍ കാണൂക

Sunday, April 17, 2011
സ്റ്റാഫില്‍ എഴുതുന്ന രീതി - Measure
സ്റ്റാഫില്‍ എഴുതുന്ന രീതി. പതിനാറു മാത്രകളുള്ള ഒരു അളവിനെ ഒരു measure എന്നു പറയുന്നു
മുകളിലത്തെ പടം നോക്കുക ഏറ്റവും മുകളിലത്തെ സ്റ്റാഫ് മുഴുവന്‍ ചേര്‍ന്ന് ഒരു measure
അതില്‍ ഒരു ഫുള്‍ നോട്ട് - ആ പതിനാറു മാത്രകളും അതുപയോഗിക്കുന്നു
അതുകൊണ്ട് അതില്‍ ഇനി മറ്റൊരു നോട്ട് എഴുതുവാന്‍ സാധിക്കില്ല
അതിനു താഴത്തെതില്‍ രണ്ടു ഹാഫ് നോട്ടുകള്‍ 8 വീതം മാത്രകള്‍ ഓരോന്നും ഉപയോഗിക്കുന്നു - അപ്പോള്‍ അവിടെയും പതിനാറു മാത്രകള്‍ തികഞ്ഞു.
അതിനു താഴെ നാല് ക്വാര്‍ട്ടര്‍ നോട്ടുകള്‍
പിന്നീട് 8 Eighth Notes
അതിനും താഴെ പതിനാറ് Sixteenth Notes
എന്നാല്‍ ഒരേ സ്റ്റാഫിനെ തന്നെ ചില വരകള്‍ ഇട്ടു പലതായി തിരിക്കാം അപ്പോള്‍ ഓരോ ഭാഗവും ഓരോ Measure ആകും
അവയില്‍ ഓരോന്നിലും പതിനാറു മാത്രകള്‍ ഉള്‍ക്കൊള്ളിക്കാം
ഏറ്റവും അടിയിലത്തെ സ്റ്റാഫ് നോക്കുക
സംഗീതം പഠിക്കാന്‍ 2
ഇനി കുറച്ചു ഷാര്‍പ് ഫ്ലാറ്റ് സങ്കേതങ്ങള്‍ നോക്കാം
കീബോര്‍ഡിന്റെ പടത്തില്‍ ശ്രദ്ധിക്കുക.
Middle C കഴിഞ്ഞാല്‍ അതിനു തൊട്ടടുത്തത് ഒരു കറുത്ത കട്ട ആണ് അല്ലേ?
അതിനടുത്തത് D
പിന്നീട് ഒരു കറുത്തത് , അതും കഴിഞ്ഞ് E.
അപ്പോള്‍ D യ്ക്കു മുന്‍പും പിന്‍പും ഓരോരോ കറുത്ത കട്ടകള്‍ ഉണ്ട്
യഥാര്‍ത്ഥ D, അതിന്റെ ശ്രുതി (Pitch) അല്‍പം കുറഞ്ഞത് , ശ്രുതി അല്‍പം കൂടിയത് ഇപ്രകാരം മൂന്നു തരം D ഉണ്ട് എന്നു ഇപ്പോള്‍ മനസിലായല്ലൊ അല്ലേ? അവയാണ് യഥാക്രമം D , Dയ്ക്കു മുന്‍പുള്ള കറുത്ത കട്ട, D യ്ക്കു ശേഷമുള്ള കറുത്ത കട്ട.
അതായത്
നമ്മുടെ ര രി രു എന്നു വിളിക്കപ്പെടുന്ന ഋഷഭങ്ങളില്‍
ശുദ്ധരിഷഭം Middle C യ്ക്കു ശേഷമുള്ള കറുത്ത കട്ട
ചതുശ്രുതി ഋഷഭം D
ഷട്ശ്രുതി ഋഷഭം D യ്ക്കു ശേഷമുള്ള കറൂത്ത കട്ട
ഇനി നോക്കാം ശുദ്ധരിഷഭം D flat
ചതുശ്രുതി ഋഷഭം D
ഷട്ശ്രുതി ഋഷഭം D Sharp
ഈ കല്‍പന മനസ്സിലായാല്‍ ബാക്കി ഒക്കെ എളുപ്പം.
ഏതു കട്ടയ്ക്കും തൊട്ടു മുന്‍പില്‍ ഒരു കറുത്ത കട്ട ഉണ്ടെങ്കില്‍ അത് അതിന്റെ ഫ്ലാറ്റ് രൂപം. തൊട്ടു മുന്നില്‍ കറുത്ത കട്ട ഇല്ലെങ്കില്‍ അതിനു ഫ്ലാറ്റ് ഇല്ല
ഏതു കട്ടയ്ക്കും തൊട്ടു ശേഷം ഒരു കറുത്ത കട്ട ഉണ്ടെങ്കില്‍ അത് അതിന്റെ ഷാര്‍പ് രൂപം . തൊട്ടു ശെഷം കറുത്ത കട്ട ഇല്ലെങ്കില്‍ അതിനു ഷാര്‍പ് ഇല്ല
മനസ്സിലായോ?
അങ്ങനെ ആണെങ്കില്‍ ഓരോ സ്വരത്തിന്റെയും വകഭേദങ്ങള്‍ ഏതൊക്കെ ആയിരിക്കും?
C , C Sharp
D flat, D, D sharp
E Flat, E
F , F sharp
G flat, G , G sharp
A Flat, A, A sharp
B Flat, B
( സാങ്കേതികമായി പറയുന്നു എന്നെ ഉള്ളു.
C flat എന്നെഴുതി കണ്ടാല്‍ അത് B എന്നു മനസിലാക്കിയാല്‍ മതി , അതുപോലെ B sharp എന്നെഴുതിയാല്‍ അത് C എന്നും,
അതായത് കറുത്ത കട്ട ഇല്ലാത്തതു കൊണ്ട് മാത്രം പേരില്ലാതാകുന്നില്ല എന്ന്
അതു കൊണ്ടു തന്നെ മറ്റു കട്ടകള്‍ക്കും ഇതുപോലെ പറയാം)
സ്വരങ്ങളുടെ Overlapping അക്ഷരശാസ്ത്രത്തില്‍ എഴുതിയിരുന്നത് ഓര്‍ക്കുമല്ലൊ.
ഇവിടെയും ചെറിയ രീതിയില്‍ Overlapping ശ്രദ്ധിച്ചു കാണും എന്നു വിശ്വസിക്കുന്നു.
C Sharp ഉം D flat ഉം ഒന്നു തന്നെ എന്നതു പോലെ
Sharp ആണെങ്കില്‍ അതാതു സ്വരത്തിന്റെ അവസാനം # അടയാളം ചേര്‍ക്കും C#, D#, F#, G#, A# എന്നിങ്ങനെ
ഫ്ലാറ്റ് ആണെങ്കില്‍ മൂക്കും കുത്തി വീണ ഒരു b അവസാനം ചേര്‍ക്കും ബിയുടെ അറ്റം കൂര്‍ത്തിരിക്കും :)
Db
സ്വരസ്ഥാനങ്ങള്‍
ആദ്യത്തെ പോസ്റ്റ് വായിച്ചു കഴിഞ്ഞു എങ്കില്‍
ഇനി ഒരു സ്വല്‍പം ചോദ്യോത്തര പംക്തിയ്ക്കുള്ള സമയം ആയി
ഇവിടെ മുകളില്‍ രണ്ടു സ്റ്റാഫ് കാണിച്ചിട്ടുണ്ട്
അവയില്‍ കുറച്ചു സ്വരങ്ങളും അടയാളപെടുത്തിയിരിക്കുന്നു
അവയ്ക്ക് പ്രത്യേകം പ്രത്യേകം ഓരൊ നമ്പരും കൊടുത്തിട്ടുണ്ട് അവ ഏതൊക്കെ സ്വരങ്ങള്‍ ആണ്?
മുകളിലത്തെ രണ്ടു സ്റ്റാഫുകളില്‍ അവസാനത്തെ സ്വരത്തിന് ഞാന്‍ ഒരു നിറവ്യത്യാസവും കൊടൂത്തിട്ടുണ്ട്
അതിനു കാരണം എന്താകാം ?
എന്നാല്‍ അടിയിലുള്ള പടത്തില്‍ ആ നിറവ്യത്യാസം വന്നിട്ടില്ല പക്ഷെ സ്വരങ്ങളുടെ എണ്ണത്തില്‍ വ്യത്യാസം ഉണ്ട്
ആലോചിച്ച് ഉത്തരം പറയുമല്ലൊ അല്ലെ

Subscribe to:
Posts (Atom)