Wednesday, April 20, 2011

Key Signature

കര്‍ണ്ണാടക സംഗീതം രാഗം അടിസ്ഥാനപ്പെടുത്തി ഉള്ളതാകയാല്‍ നമ്മുടെ ആവശ്യം ഇത്രയും കൊണ്ട്‌ നടക്കും.

എന്നാലും എഴുതി തുടങ്ങിയ സ്ഥിതിയ്ക്ക്‌ പാശ്ചാത്യരീതി അല്‍പം കൂടി പരിചയപ്പെടുത്താം.

പാശ്ചാത്യര്‍ക്ക്‌ മുകളില്‍ പറഞ്ഞ സ്വരങ്ങള്‍ ആണ്‌ natural

അതായത്‌ അവര്‍ ഒരു standard വച്ചിരിക്കുന്നു
C എന്നാല്‍ Middle C അത്‌ ആരു വായിച്ചാലും ഒരേ ഒരു കട്ട ആയിരിക്കും.
(ഇവിടെയാണ്‌ ദൗര്‍ഭാഗ്യകരമായ ഒരു തര്‍ക്കം ആദ്യ പോസ്റ്റില്‍ വന്നത്‌ -പൗരസ്ത്യരീതിയില്‍ കീബോര്‍ഡിലേ ആദ്യാവസാനമുള്ള ഏതു കട്ടയും ആധാരഷഡ്ജം ("സ") ആക്കി വായിക്കാന്‍ പറ്റും.)

അതുപോലെ എല്ലാ 7 സ്വരങ്ങളും.

ഇവയില്‍ ഷഡ്ജവും(സ) പഞ്ചമവും(പ) പൗരസ്ത്യരീതിയില്‍ ഓരോന്നെ ഉള്ളൂ.

പൗരസ്ത്യം പറയുന്നു സ -1, രി -3 - ഗ -3, മ -2, പ-1, ധ -3, നി-3 ഇങ്ങനെ ആകെ 16, അവയെ പന്ത്രണ്ടു ശ്രുതികള്‍ ആക്കി പന്ത്രണ്ടു കട്ടകളില്‍ സൂചിപ്പിക്കുന്നു (വിശദമായിഇവിടെ)

അവ
സ, രി1, രി2, ഗ1, ഗ2, മ1, മ2, പ, ധ1, ധ2, നി1, നി2

ആകെ 12

വീണ്ടും സ തുടങ്ങുന്നു

എന്നാല്‍ പാശ്ചാത്യര്‍ക്ക്‌ ഏതു സ്വരവും അര കട്ട താഴ്ത്തി ഫ്ലാറ്റും അര കട്ട ഉയര്‍ത്തി ഷാര്‍പും ആക്കാം

അതുകൊണ്ട്‌ നമ്മുടെ ഒന്നര കട്ട പാശ്ചാത്യര്‍ക്ക്‌ C# ആകുന്നു

മേല്‍പറഞ്ഞ പ്രത്യേകത കാരണം
ശങ്കരാഭരണരാഗത്തിലെ സ്വരങ്ങള്‍ ഒന്നരകട്ടയ്ക്കു വായിക്കുമ്പോള്‍ കുറെ സ്വരങ്ങള്‍ sharp ആകും എന്നു മനസ്സിലായല്ലൊ.

ഇതുപോലെ ആധാരഷഡ്ജം മാറുന്നതനുസരിച്ച്‌ ഷാര്‍പ്പുകളുടെയും ഫ്ലാറ്റുകളുടെയും എണ്ണം വ്യത്യാസം വരും.

ഈ ഒരു തത്വത്തെ ആണ്‌ രാഗത്തിന്‌ equivalent ആയി പാശ്ചാത്യര്‍ സ്വീകരിച്ചിരിക്കുന്നത്‌

സ്റ്റാഫില്‍ ഏത്‌ സ്വരം ആണ്‌ ഷാര്‍പ്‌ ആകുന്നത്‌ അഥവാ ഫ്ലാറ്റ്‌ ആകുന്നത്‌ എന്നു തുടക്കത്തില്‍ എഴുതിയാല്‍ - അതാതിന്റെ വരയില്‍ # അല്ലെങ്കില്‍ b എന്നെഴുതും- വായിക്കേണ്ട സ്വരങ്ങള്‍ മനസിലാകുന്നു.

നമുക്കു രാഗം പറഞ്ഞാല്‍ മനസിലാകുന്നതു പോലെ

പഞ്ചമം(G) ആധാരഷഡ്ജമാക്കി ശങ്കരാഭരണം വായിച്ചാല്‍ അതില്‍ നിഷദം(നി) വരുന്നത്‌ ഒരു കറുത്ത കട്ടയില്‍ ആണ്‌ ശ്രദ്ധിച്ചോ?
പാശ്ചാത്യര്‍ F # എന്നു വിളിക്കുന്ന നോട്ട്‌ ആണ്‌ ഇവിടെ 'നി'
അതായത്‌ F ഷാര്‍പ്‌ ആയി,ബാക്കി എല്ലാം വെള്ള കട്ടകള്‍ - Natural notes

അപ്പോള്‍ Treble Clef ന്റെ മുകളിലത്തെ വര (ഓര്‍ക്കുക Every Good Boy Deserves Fudge)- F വരുന്നത്‌ മുകളിലത്തെ വരയില്‍ ആണ്‌ അല്ലേ?-

അവിടെ ഒരു # sign എഴുതിയാല്‍ ഇനി അങ്ങോട്ടു പറയുവാന്‍ പോകുന്നത്‌ G Major Scale നനുസരിച്ചുള്ള സ്വരസ്ഥാനങ്ങള്‍ ആയിരിക്കും എന്നര്‍ത്ഥം.

(ഇതു പൂര്‍ണ്ണമല്ല E Minor scale നോക്കുക)

അതെ പോലെ രണ്ട്‌ ഷാര്‍പ്പുകള്‍ ഉള്ളത്‌ D Major - F # C#( ഇതിനു B minor നോക്കുക)


മൂന്നു ഷാര്‍പ്പുകള്‍ ഉള്ളത്‌ A Major (F Sharp Minor നോക്കുക) C#, F#,G#
നാലു ഷാര്‍പ്പുകള്‍ ഉള്ളത്‌ F# G# C# D#
E Major /C sharp minorഅഞ്ചു ഷാര്‍പ്പുകള്‍ ഉള്ളത്‌ C# D# F# G# A#
B Major / G Sharp Minor
ആറു ഷാര്‍പ്പുകള്‍ ഉള്ളത്‌
F # Major /D Sharp Minor F♯, C♯, G♯, D♯, A♯, E♯

ഏഴു ഷാര്‍പുകള്‍ ഉള്ളത്‌
C Sharp Major / A Sharp Minor F♯, C♯, G♯, D♯, A♯, E♯, B♯
(E ഷാര്‍പ്‌ എന്നാല്‍ F Natural, B ഷാര്‍പ്‌ എന്നാല്‍ C Natural)
ഒരു ഫ്ലാറ്റ്‌ ഉള്ളത്‌
F Major/D Minor - B♭രണ്ടു ഫ്ലാറ്റുകള്‍ ഉള്ളത്‌
B Flat Major/ G Minor - B♭, E♭

മൂന്നു ഫ്ലാറ്റുകള്‍ ഉള്ളത്‌
E Flat Major / C Minor - B♭, E♭, A♭


നാലു ഫ്ലാറ്റുകള്‍ ഉള്ളത്‌
A Flat Major / F Minor - B♭, E♭, A♭, D♭


അഞ്ചു ഫ്ലാറ്റുകള്‍ ഉള്ളത്‌
D FLat Major / B Flat Minor - B♭, E♭, A♭, D♭, G♭

ആറു ഫ്ലാറ്റുകള്‍ ഉള്ളത്‌
G Flat Major / E Flat Minor - B♭, E♭, A♭, D♭, G♭, C♭

B ആദ്യം ഫ്ലാറ്റ്‌ ചെയ്തതു കൊണ്ട്‌ B natural നെ C flat ആക്ക്കേണ്ടി വരുന്നു.
ഏഴു ഫ്ലാറ്റുകള്‍ ഉള്ളത്‌
C Flat Major / A Flat Minor - B♭, E♭, A♭, D♭, G♭, C♭, F♭

ഇങ്ങനെ എഴുതുന്നതു കൊണ്ടുള്ള ഗുണം

പിന്നീടെഴുതുന സ്വരങ്ങള്‍ക്ക്‌ Sharp / Flat അടയാളങ്ങള്‍ (accidentals) ഇടേണ്ട ആവശ്യം ഇല്ല

അല്ലെങ്കിലോ നൊടേഷന്‍ തീരുന്നതു വരെ ഓരോ സ്വരത്തിനും Specify ചെയ്യേണ്ടി വരില്ലെ?

അപ്പോള്‍ എന്നെ പോലെ മടിയന്മാരായവര്‍ക്ക്‌ ഒരാശ്വാസം.

ഏതെങ്കിലും സ്വരം എവിടെ എങ്കിലും മാറ്റി ചെയ്യണം എന്നുണ്ടെങ്കില്‍ അവിടെ മാതൃം accidental കൊടൂത്താല്‍ മതിയാകും.

പിന്നൊരു കാര്യം
ആദ്യം ഇതുപോലെ Key Signature ഇട്ടു കഴിഞ്ഞാല്‍ ആ സൂചിപ്പിച്ച നോട്ടുകള്‍ ഏതു സ്ഥായിയില്‍ വായിച്ചാലും ഫ്ലാറ്റൊ ഷാര്‍പ്പോ ഏതാണ്‌ ഇവിടെ പറഞ്ഞത്‌ അതു തന്നെ വായിക്കണം . അല്ലാതെ മേല്‍സ്ഥായി "മ" ഷാര്‍പ്‌ ചെയ്തു എന്നു പറയാന്‍ പറ്റില്ല

ചുരുക്കത്തില്‍ സ്വരസഞ്ചാരം രാഗത്തില്‍ കൂടി ആണ്‌ കര്‍ണ്ണാടക/ ഹിന്ദുസ്ഥാനി പദ്ധതി പറയുന്നത്‌ എങ്കില്‍ പാശ്ചാത്യര്‍ Key Signature ഉപയോഗിച്ചാണ്‌ പറയുന്നത്‌ എന്നര്‍ത്ഥം

4 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇതുപോലെ ആധാരഷഡ്ജം മാറുന്നതനുസരിച്ച്‌ ഷാര്‍പ്പുകളുടെയും ഫ്ലാറ്റുകളുടെയും എണ്ണം വ്യത്യാസം വരും.

ഈ ഒരു തത്വത്തെ ആണ്‌ രാഗത്തിന്‌ equivalent ആയി പാശ്ചാത്യര്‍ സ്വീകരിച്ചിരിക്കുന്നത്‌

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

സംഗീതയുപകരണവിദ്യകളൊന്നും ഈ മണ്ടനറിയില്ല കേട്ടൊ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

മാന്ത്രികനല്ലെ ഉപകരണം ആകാശത്തു നിന്നെടുത്തുകൂടേ?
ഹ ഹ ഹ :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ചുരുക്കത്തില്‍ സ്വരസഞ്ചാരം രാഗത്തില്‍ കൂടി ആണ്‌ കര്‍ണ്ണാടക/ ഹിന്ദുസ്ഥാനി പദ്ധതി പറയുന്നത്‌ എങ്കില്‍ പാശ്ചാത്യര്‍ Key Signature ഉപയോഗിച്ചാണ്‌ പറയുന്നത്‌ എന്നര്‍ത്ഥം