എങ്കില്‍ അതു നോക്കാം
ചില സ്വരങ്ങള്‍ ഒന്നിച്ചു വായിക്കുമ്പോള്‍ ഒരു പ്രത്യേക സുഖം ഉണ്ട്. അവ എല്ലാം കൂടി ചേര്‍ന്നുണ്ടാക്കുന്ന ഒരു പ്രകമ്പനം.
Chords എന്ന സങ്കേതം അതിനെയാണ് ഉപയോഗിക്കുന്നത്.
ആദ്യം നമുക്ക് മൂന്നു പ്രധാന chords നോക്കാം
C Major - ഇതിനെ പലതരത്തില്‍ വായിക്കാം . എന്നിരുന്നാലും ആദ്യം നാം പരിശീലിക്കുന്നത് നമ്മുടെ സൂചിപ്പിച്ച കട്ടകളിലെ സ ഗ പ ( C E G) ഇവ ആണ്
അതായത് ശങ്കരാഭരണരാഗത്തിലെ സ്വരസ്ഥാനങ്ങളിലെ സ ഗ പ ഒരു കട്ട ശ്രുതിയില്‍ വായിക്കുന്നത്. (ഇതു ഞാന്‍ മുമ്പു കാണിച്ച പടങ്ങളെ അടിസ്ഥാനപ്പെടുത്തി ആണ് പറയുന്നത്)
ഇതു തന്നെ സ ഗ പ എന്നോ ഗപ സ എന്നോ പ സ ഗ എന്നോ ഒക്കെ ചേര്‍ത്തു വായിക്കാം - അതിനെ Chord Variations എന്നു പറയുന്നു.
സ ഗ പ എന്നത് First variation
ഗ പ സ എന്നത് Second Variation
പ സ ഗ എന്നത് Third Variation
ഇതു തന്നെ മുന്നോട്ടും പിന്നോട്ടും വായിച്ചു ശീലിക്കുക.
എങ്ങനെ എന്നാല്‍
സ ഗ പ ഗ പ സ പ സ ഗ ഗപ സ എന്നും തിരികെ അതുപോലെ പിന്നോട്ടും
രണ്ടാമത്തെ Chord F
അതില്‍ വരുന്ന സ്വരങ്ങള്‍ നാം നാലുകട്ട ശ്രുതിയില്‍ വായിക്കുന്ന സ ഗ പ തന്നെ, പക്ഷെ അവ ഒരു കട്ട ശ്രുതിയിലാകുമ്പോള് മ ധ സ (എല്ലാം ഇവിടെ വെള്ള കട്ടകള്‍)
ഇതിനെയും, മ ധ സ ധ സ മ സ മ ധ എന്നിങ്ങനെ മൂന്നു രീതിയില്‍ വായിക്കാം മൂന്നു Variations
അതും മ ധ സ ധ സ മ സ ധ മ മ ധ സ എന്നു മുകളിലേക്കും അതേ പോലെ താഴേക്കും വായിച്ചു ശീലിക്കുക.
അടുത്ത Chord G
ഇതിലെ സ്വരങ്ങള്‍ പ നി രി. ഇതിലും മൂന്നു Varitaions
പ നി രി, നി രി പ, രി പ നി
ഇതും മുകളില്‍ പറഞ്ഞതു പോലെ പ നി രി നി രി പ രി പ നി പ നി രി എന്നു മുകളിലേയ്ക്കും അതേ പോലെ താഴേക്കും വായിച്ചു ശീലിക്കുക
അപ്പോള്‍ ഈ മൂന്നു chords ന്റെയും ആധാര സ്വരങ്ങള്‍ യഥാക്രമം C F G (സ മ പ) ഇവ ആണ്
ഇവയെ ഉപയോഗിച്ചു പഠിക്കുവാന്‍ ഒരു ചെറിയ ക്ലാസ്.
രണ്ടു കൈകളും ഉപയോഗിക്കുവാനും ഇതില്‍ ശീലിക്കാം
വലതു കൈ കൊണ്ട് വായിക്കുന്ന സ്വരങ്ങള്‍
സ ഗ പ ഗ -
മ ഗ രി സ
രി രി പ നി
സ - - -

ഇതിലെ ആദ്യത്തെ വരിയ്ക്കു അടിസ്ഥാനം C chord അതു കൊണ്ട് ഇടതു കൈ ചെറുവിരല്‍ കൊണ്ട് സ യില്‍ ഒരെ സമയം അമര്‍ത്തണം
അതായത് വലതു കൈ കൊണ്ടും, ഇടതു കൈ കൊണ്ടും ഒരേ സമയം രണ്ട് സ്ഥായികളില്‍ ഉള്ള C വായിക്കുന്നു.
ഇടതു കൈ കൊണ്ട് ഒരു full note
അത്രയും സമയം കൊണ്ട്
വലതു കൈ കൊണ്ട് സ ഗ പ ഗ എന്ന നാലു Quarter Notes
അടുത്ത വരിയ്ക്കാധാരം F chord അതിനാല്‍ വലതു കൈ കൊണ്ട് മ ഗ രി സ എന്ന നാലു Quarter notes വായിക്കുന്നു, ആ സമയം ഇടതു കയ്യുടെ ചൂണ്ടു വിരല്‍ താഴത്തെ F ല്‍ അമര്‍ത്തുന്നു - ഒരു Full Note
അടുത്ത വരിയ്ക്കാധാരം G chord
വലതു കൈ കൊണ്ട് രി രി പ നി എന്ന നാലു Quarter Nots വായിക്കുന്നു അത്രയും നേരം ഇടതു കൈ കൊണ്ട് G ഒരു full note വായിക്കുന്നു.
നാലാമത്തെ വരി C chord
ഇടതു കൈ C യിലും വല്തു കൈ കൊണ്ട് C E G സ ഗ പ എന്ന c Chord ഉം
ഇനി വിഡിയോ നോക്കിയിട്ട് മനസ്സിലാകുന്നില്ലെങ്കില്‍ ചൊദിക്കുമല്ലൊ
അപ്പോള്‍ എല്ലാവര്ക്കും ഒരു നല്ല സമയം ആശംസിക്കുന്നു. പാട്ടു നടക്കട്ടെ
(ആശാനക്ഷരമൊന്നു പിഴച്ചാല്‍ -- ഇതില്‍ ഞാന്‍ - G chord ഭാഗത്ത് ഇടതു കൈ കൊണ്ട് പഞ്ചമത്തിനു പകരം ഋഷഭം തന്നെയാണ് വായിച്ചത് -- കാരണം കീബോര്‍ഡിന്റെ കട്ടകള്‍ എന്റെ തള്ളവിരലിനെ ഉള്‍ക്കൊള്ളാന്‍ പറ്റുന്നത്ര വലുതല്ല. )
2 comments:
ഇടതു കൈ കൊണ്ട് ഒരു full note
അത്രയും സമയം കൊണ്ട്
വലതു കൈ കൊണ്ട് സ ഗ പ ഗ എന്ന നാലു Quarter Notes
ഇനി വിഡിയോ നോക്കിയിട്ട് മനസ്സിലാകുന്നില്ലെങ്കില്‍ ചൊദിക്കുമല്ലൊ
എല്ലാ പാഠവും ശ്രദ്ധിയ്ക്കുന്നുണ്ട്. കീ ബോർഡില്ല. ഗിറ്റാർ എന്നെ പരിഹസിയ്ക്കുന്നു. ഉം സാരമില്ല. ഇനീം ശ്രമിയ്ക്കാം.
Post a Comment