Monday, April 18, 2011

Rests

ഇപ്പോള്‍ നാം സ്റ്റാഫില്‍ എവിടെയും പതിനാറു മാത്രകള്‍ നിറയെ സ്വരം എഴുതാന്‍ പഠിച്ചു.

ഇല്ലേ?

അടുത്തതായി പഠിക്കേണ്ടത്‌ ഏതെങ്കിലും മാത്രയില്‍ ശൂന്യമാണെങ്കില്‍ അതായത്‌ നിര്‍ത്തി പാടുമ്പോള്‍ ഒരു സ്വരം കഴിഞ്ഞ്‌ അല്‍പം വിശ്രമം - (ഇടവേള) ഉണ്ടെങ്കില്‍ അത്‌ എങ്ങനെ എഴുതും എന്നാണ്‌.

ഉദാരണത്തിന്‌

സ - സ നി എന്നെഴുതണം എന്നു വിചാരിക്കുക

ആദ്യത്തെ പതിനാറില്‍ ഒന്ന്‌ സ
അടുത്ത പതിനാറില്‍ ഒന്നില്‍ ഒന്നും ഇല്ല
അടുത്ത പതിനാറില്‍ ഒന്ന് സ
അടുത്ത പതിനാറില്‍ ഒന്ന് നി

എങ്കില്‍ രണ്ടാമത്തെ പതിനാറിലൊന്ന് ഒരു Rest ആണ്‌

ഈ Rest ഉം Notes നെ പോലെ

Full Rest
Half Rest
Quarter Rest
Eighth Rest
Sixteenth Rest



എന്ന് എല്ലാ വിധവും ഉണ്ട്‌

അവയെ എഴുതുന്നത്‌ ഇപ്രകാരം.

അപ്പോള്‍ ഒരു Measure ല്‍ ആകെ വേണ്ട പതിനാറു മാത്രകളില്‍ സ്വരം ഇല്ലാത്ത ഭാഗത്ത്‌ അതിനനുസൃതമായ Rest ചേര്‍ക്കണം . ആകെ കൂട്ടിയാല്‍ പതിനാറു മാത്രകള്‍ ആയിരിക്കണം
മനസ്സിലായല്ലൊ അല്ലേ?

ഒരു Full Rest ഇട്ടാല്‍ ആ measure ല്‍ പിന്നെ സ്വരം എഴുതുവാന്‍ സാധിക്കില്ല

ഒരു Half Rest ഇട്ടാല്‍ ആ Measure ല്‍ ഒരു Half note അഥവാ രണ്ട്‌ Quarter Notes അഥവാ നാല്‌ Eighth Notes എന്നിങ്ങനെ കണക്കു കൂട്ടി എഴുതണം എന്നര്‍ത്ഥം


അപ്പൊ പറഞ്ഞ പോലെ

3 comments:

comiccola / കോമിക്കോള said...

ബ്ലോഗ്‌ പോസ്റ്റ്‌ കണ്ടു..
ഇഷ്ടമായി...ഉദ്യമത്തെ അംഗീകരിക്കുന്നു.

ആശംസകള്‍..

Thommy said...

Nice attempt...!!! Keep it coming

വീകെ said...

സംഗീതവുമായി ബന്ധമൊന്നുമില്ലെങ്കിലും ഞാൻ വായിക്കാറുണ്ട്...
ആശംസകൾ...