Tuesday, April 26, 2011

ആദ്യത്തെ പാഠം



ഇനി അല്‍പം പരിശീലനം തുടങ്ങാം അല്ലെ

സ്വരസ്ഥാനം ഏതൊക്കെ ആണെന്നും അവ സ്റ്റാഫില്‍ എവിടെ ഒക്കെ എഴുതും എന്നും എത്ര നേരം നീട്ടി വായിക്കണം എന്നും വായിച്ചുമനസിലാക്കാന്‍ കഴിയും എങ്കില്‍ പതിയെ പരിശീലനം തുടങ്ങാന്‍ സമയം ആയി.

രണ്ടു കൈകളും എങ്ങനെ ആണ്‌ കീ ബോര്‍ഡില്‍ വയ്ക്കേണ്ടത്‌ എന്നു നോക്കുക.

വലതു കയ്യുടെ തള്ളവിരല്‍ Middle C യുടെ മുകളില്‍
ശേഷം ഉള്ളവ ക്രമേണ DEFG യില്‍

അപ്പോള്‍ വിരലുകള്‍ 1,2,3,4,5 (CDEFG)എന്നു തള്ളവിരല്‍ തുടങ്ങി എണ്ണുന്നു എങ്കില്‍ അവ ക്രമത്തില്‍ സ രി ഗ മ പ (സ, രി2 ഗ2 മ1 പ)എന്ന് ഒരു കട്ട ശ്രുതിയില്‍ വായിക്കും


വായിക്കുവാന്‍ പരിശീലിക്കുന്നത്‌ കട്ടകളില്‍ ഇടിച്ചായിരിക്കരുത്‌.

വിരലുകള്‍ കൊണ്ട്‌ പതിയെ തടവുന്നതുപോലെ - (ഇതു പിന്നീട്‌ വിഡിയോ ആക്കി കാണിക്കാന്‍ ശ്രമിക്കാം) ഒന്നിനു പിന്നാലെ ഒന്നായി അമര്‍ത്തുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1- ഏറ്റവും പ്രധാനം ഒരു തവണ കൈകള്‍ കട്ടകളുടെ മേല്‍ വച്ചു കഴിഞ്ഞാല്‍ പിന്നീട്‌ അങ്ങോട്ടു നോക്കരുത്‌.

വിരലുകളുടെ പൊസിഷന്‍ Relative ആയി മനസിലാക്കണം അതിനുള്ള കഴിവു താനെ വന്നോളും- Type ചെയ്യുന്നതു കണ്ടിട്ടില്ലെ അതുപോലെ

2- മുന്നില്‍ എഴുതി വച്ച കടലാസിലേക്കു തന്നെ ശ്രദ്ധിക്കുക

3 ആദ്യം ഉറക്കെ താളം പറഞ്ഞു ശീലിക്കുക - ഒന്ന് രണ്ട്‌ മൂന്ന് നാല്‌ എന്നു ഒരേ അകലത്തില്‍
അതോടൊപ്പം കാല്‍പാദം കൊണ്ട്‌ നിലത്ത്‌ പതിയെ താളം ചവിട്ടുന്നതും ശീലിക്കുക
എങ്കില്‍ പിന്നീട്‌ താളം കാലുകൊണ്ടു തന്നെ മനസിലാക്കുവാന്‍ പറ്റും.
(കീബോര്‍ഡില്‍ Metronome ഉണ്ടെങ്കില്‍ അതില്‍ സാവകാശം ഉള്ള ഒരു താളം ഇടുക അതിനൊപ്പം ഒന്ന് രണ്ട്‌ പറഞ്ഞു ശീലിക്കുക)



ഇടതു കയ്യുടെ വിരലുകള്‍ നോക്കിയല്ലൊ. വലതുകയ്യിലെ പോലെ അല്ല വയ്ക്കുന്നത്‌. അവിടെ ചെറുവിരല്‍ ആണ്‌ C യില്‍ വരുന്നത്‌. ക്രമേണ CDEFG എന്നത്‌ ചെറുവിരല്‍, അണിവിരല്‍, നടൂവിരല്‍, ചൂണ്ടുവിരല്‍, തള്ളവിരല്‍ എന്നാണ്‌ അല്ലെ?

അപ്പോള്‍ ആദ്യത്തെ പാഠം തുടങ്ങിക്കോളൂ



മുകളില്‍ കൊടുത്തിരിക്കുന്ന പടത്തില്‍
എഴുതിയ സ്വരങ്ങള്‍ സ എന്നു കാണുമ്പോള്‍

1 - ഒന്ന് എന്നു ഉറക്കെ പറയുക
2 അതോടൊപ്പം വലതു കയ്യിലെ തള്ളവിരല്‍ Middle C യില്‍ അമര്‍ത്തുക
3 ഒപ്പം തന്നെ കാല്‍പാദം കൊണ്ട്‌ താളം പിടിക്കുക.

രി എന്നു കാണുമ്പോള്‍

1 രണ്ട്‌ എന്നുറക്കെ പറയുക

2 തള്ളവിരല്‍ ഉയര്‍ത്തിയിട്ട്‌ ചൂണ്ടു വിരല്‍ D യില്‍ അമര്‍ത്തുക - (അതിരിക്കുന്ന കട്ടയില്‍ തന്നെ - എങ്ങോട്ടും മാറ്റരുത്‌)

3 കാല്‍പാദം കൊണ്ട്‌ അടുത്ത താളം ചവിട്ടുക

ഗ എന്നു കാണുമ്പോള്‍

1 മൂന്ന് എന്നുറക്കെ പറയുക

2 ചൂണ്ടു വിരല്‍ ഉയര്‍ത്തിയിട്ട്‌ നടൂവിരല്‍ E യില്‍ അമര്‍ത്തുക

3 കാല്‍പാദം കൊണ്ട്‌ അടൂത്ത താളം ചവിട്ടുക

മ എന്നു കാണുമ്പോള്‍

1 നാല്‌ എന്നുറക്കെ പറയുക

2 നടൂവിരല്‍ ഉയര്‍ത്തിയിട്ട്‌ അണിവിരല്‍ കൊണ്ട്‌ F ല്‍ അമര്‍ത്തുക

3 കാല്‍പാദം കൊണ്ട്‌ അടൂത്ത താളം ചവിട്ടുക


പ എന്നു കാണുമ്പോള്‍

1 ഒന്നും രണ്ടും മൂന്നും നാലും പഴയ അതേ വേഗത ക്രമത്തില്‍ ഒന്നൊന്നായി പറയുക

2 ചെറുവിരല്‍ അത്രയും നേരം G യില്‍ അമര്‍ത്തി പിടിക്കുക

കാല്‍പാദം കൊണ്ട്‌ ഒന്ന് രണ്ട്‌ മൂന്ന്‌ നാല്‌ എന്നീ താളങ്ങള്‍ ചവിട്ടുക

ഇത്‌ ഒന്നു രണ്ടു പ്രാവശ്യം ചെയ്തിട്ട്‌ അടുത്ത പടത്തില്‍ കൊടുത്ത Symbols നോക്കി അതു പോലെ ചെയ്യുക

സൈക്കിള്‍ ചവിട്ടാന്‍ പഠിക്കുന്നതു പോലെയേ ഉള്ളു ആദ്യം തോന്നും വലിയ പ്രയാസം ആണെന്ന്

എന്റെ ഒരുസുഹൃത്ത്‌ കുടുബസമേതം രണ്ടു ദിവസം കൂടെ ഉണ്ടായിരുന്നു അവരുടെ രണ്ടു കുട്ടികള്‍ അവര്‍ക്കു എന്നെ വിട്ടു പോകാനും ഇഷ്ടമില്ല എനിക്കവരെ വിടാനും ഇഷ്ടമില്ല
അവരുടെ കയ്യില്‍ കൊടൂത്തു
ദാ കാണൂ

പക്ഷെ ഇതൊക്കെ അല്ലെ ജീവിതം

അപ്പൊ നമുക്കും പറ്റും എന്താ തുടങ്ങുകയല്ലെ

10 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇടതു കയ്യുടെ വിരലുകള്‍ നോക്കിയല്ലൊ. വലതുകയ്യിലെ പോലെ അല്ല വയ്ക്കുന്നത്‌. അവിടെ ചെറുവിരല്‍ ആണ്‌ C യില്‍ വരുന്നത്‌. ക്രമേണ CDEFG എന്നത്‌ ചെറുവിരല്‍, അണിവിരല്‍, നടൂവിരല്‍, ചൂണ്ടുവിരല്‍, തള്ളവിരല്‍ എന്നാണ്‌ അല്ലെ?

അപ്പോള്‍ ആദ്യത്തെ പാഠം തുടങ്ങിക്കോളൂ

Echmukutty said...

പാഠം തുടങ്ങാൻ സമ്മതം തന്നെ. എനിയ്ക്ക് അല്പാല്പം ഗിറ്റാർ വായിയ്ക്കാൻ അറിയാം എന്ന പൊങ്ങച്ചവും കൂടിയുള്ളതുകൊണ്ട്......

ഇതിഷ്ടമായി കേട്ടൊ.

Cartoonist said...

മൂന്നു കൊല്ലത്തെ കീബോഡ് പൊങ്ങച്ചമുള്ള സിദ്ദാണിക്ക്, ഒരു ചന്തിപ്പൂശയുടെ അകമ്പടിയോടെ ഇത് പകർന്നു നല്കാമെന്നു വിചാരിക്കുന്നു :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

എച്മൂ അപ്പൊ ഇതേ ക്ലാസ്‌ ഗിറ്റാറില്‍ വായിക്കുന്നതു കൂടി പതിയെ വിഡിയോ ആക്കി തന്നാല്‍ അതും കൂടി അനു ചേര്‍ക്കാം എന്താ ഒരു കൈ നോക്കുകല്ലെ :)

തുടക്കക്കാരെ നമുക്കൊരു വഴിക്കാക്കാം

ഏകലവ്യനാണെ ഞാന്‍, സിദ്ദാണിയെ എനിക്കാവശ്യം വരും സംശയങ്ങള്‍ക്കുത്തരം തരാന്‍ തയ്യാറായിക്കോളന്‍ പറയണേ :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പഠിക്കുന്നവര്‍ക്കു വേണ്ട ഒന്നു രണ്ടു ഗുണങ്ങള്‍ ഇവയാണ്‌.

1 ധൃതി പിടിക്കാതിരിക്കുക. പതിയെ പതിയെ പോയാല്‍ മതി കേട്ടിട്ടില്ലെ "പയ്യെത്തിന്നാല്‍ പനയും തിന്നാം" എന്ന് ഇതില്‍ അതു വളരെ ശരി ആണ്‌

2 നിത്യവും പരിശീലിക്കുക അധികം സമയം ഒന്നും വേണ്ട ഒരു പത്തു മിനിറ്റായാലും മതി പക്ഷെ ദിവസവും ചെയ്യുക

വെറുതെ ഇരിക്കുന്ന സമയങ്ങളില്‍ വിരലുകള്‍ ഇളക്കുവാന്‍ ശീലിക്കുക.

ഇന്നത്തെ പാഠമെ ഇന്നു പഠിക്കാവൂ . നാളത്തേത്‌ നാളെ മതി . അത്‌ ഇന്നു നോക്കരുത്‌.

ഇന്നത്തെത്‌ ഉറയ്ക്കുന്നതിനു മുന്‍പ്‌ നാളത്തെതു ശ്രമിച്ചാല്‍

കെട്ടിടത്തിന്റെ അസ്ഥിവാരം വയ്ക്കാതെ മുകളിലോട്ടു പണിയുന്നതു കണ്ടിട്ടുണ്ടോ?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

താളം വായ കൊണ്ടു പറയുവാന്‍ ഒന്ന്‌ രണ്ട്‌ മൂന്നിനെക്കാള്‍ നല്ലത്‌ one two three four എന്നായിരിക്കും.
വേറൊന്ന് Tick-Tock, Tick -Tock, Tick-Tock, Tick -Tock എന്നാണ്‌ ഇതാകുമ്പോള്‍ കൂടൂതല്‍ കൃത്യത കിട്ടും എല്ലാം ഒരേപോലെ ആയതു കൊണ്ട്‌

അപ്പോള്‍ നിങ്ങള്‍ നിങ്ങള്‍ക്കു സാൂകര്യം തോന്നുന്നത്‌ ഏതാണൊ അതുപയോഗിക്കുക

Muralee Mukundan , ബിലാത്തിപട്ടണം said...

കേൾക്കാനല്ലാതെ ഇതഭ്യസിക്കാൻ ഞാനില്ല കേട്ടൊ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ മുരളി ജീ, സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

മൻസൂർ അബ്ദു ചെറുവാടി said...

താല്‍പര്യം ഒക്കെയുണ്ട്. പക്ഷെ നടക്കൂല . :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ചെറുവാടി ജീ താല്‍പര്യം ഉണ്ടൊ എന്നതു മാത്രമല്ലെ പ്രശ്നമാകുന്നുള്ളൂ?

ഉണ്ടെങ്കില്‍ മടിക്കാതെ തുടങ്ങിക്കോളൂ.

ഏതുപ്രായത്തിലും സ്വന്തമായി ഇതുപോലെ ഒരു ഹോബി ഉള്ളത്‌ വളരെ നല്ലതാണ്‌