സംഗീതം പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ പാശ്ചാത്യരീതിയിലുള്ള notations നോക്കി വായിക്കുവാന്‍ അറിയും എങ്കില്‍ പരിശീലനത്തിന് വളരെ എളുപ്പം ആണ്.
സാധാരണ സരിഗമ രൂപത്തില്‍ എഴുതുന്നത് പാടി പഠിച്ചവര്ക്കുമാത്രം പരിശീലിക്കുവാനുള്ളതാണ്
അതുകൊണ്ട് നമ്മുടെ സംഗീതം എഴുതി സൂക്ഷിക്കുവാന്‍ പാശ്ചാത്യമായ സങ്കേതം എങ്ങനെ ഉപയോഗിക്കാം എന്ന് വിശദീകരിക്കുവാനുള്ള ഒരു ശ്രമം ആണ് ഈ ബ്ലോഗില്‍ ഉദ്ദേശിക്കുന്നത്.
മലയാളത്തില്‍ ഇതു വിശദീകരിക്കുന്ന ഗ്രന്ഥങ്ങള്‍ ഉണ്ടൊ എന്നറിയില്ല. ഏതായാലും തുടക്കക്കാരെ ഉദ്ദേശിച്ചുള്ളതാണ് ഈ ബ്ലോഗ്
ആദ്യമായി സ്വരങ്ങള്‍ -
സ രി ഗ മ പ ധ നി എന്നു 7 എണ്ണം
ഇവയുടെ കോമള തീവ്ര വിഭാഗങ്ങള്‍ കൂടി ചേര്‍ത്ത് 12 എണ്ണം എന്നു നമ്മുടെ രീതി. (കൂടുതല്‍ വിശദാംശങ്ങള്‍ ഇവിടെ
http://indiaheritage.blogspot.com/2007/02/6.html
http://indiaheritage.blogspot.com/2007/02/5.html
http://indiaheritage.blogspot.com/2006/12/3.html
http://indiaheritage.blogspot.com/2006/12/2.html
http://indiaheritage.blogspot.com/2006/12/blog-post_18.html
http://indiaheritage.blogspot.com/2006/12/blog-post_116622567636771048.html
)
ഉപകരണ സംഗീതം അഭ്യസിക്കുന്നവര്‍ ഈ സ്വരങ്ങളെ എങ്ങനെ ആണ് വ്യവഹരിക്കുന്നത് എന്നു നോക്കുക
Keyboard/Piano അടിസ്ഥാനം ആക്കി പറയാം
കൊടുത്തിരിക്കുന്ന പടത്തില്‍ C എന്നടയാളപ്പെടുത്തിയ സ്വരം Middle C എന്ന പേരില്‍ അറിയപ്പെടുന്നു - അതിനു മുന്നിലും പിന്നിലും സ്വരങ്ങള്‍ കുറെ ഉണ്ട് അപ്പോള്‍ Middle എന്ന പേര് അന്വര്‍ത്ഥം ആണ് അല്ലെ
ഇനി അതിനെ "സ" ആക്കി ശങ്കരാഭരണം രാഗം വായിച്ചാല്‍ അതിന്റെ സ്വരവിന്യാസം വെളുത്ത കട്ടകളില്‍ കൂടി മാത്രം ആയിരിക്കും ആരോഹണവും അവരോഹണവും
(Old Sentence - ignore
കീബോര്‍ഡില്‍ നാം 'സ' എന്നു വായിക്കുന്ന സ്വരം പാശ്ചാത്യ രീതിയിലെ 'C' ആണ് ആ "C"യ്ക്കു മുന്‍പും പിന്‍പും കുറെ സ്വരങ്ങള്‍ ഉള്ളതിനാല്‍ അതിനെ "Middle C" എന്നു വിളിക്കും)
പടം നോക്കുക
നാം പഠിക്കുവാനുപയോഗിക്കുന്ന രാഗം സാധാരണ മായാമാളവഗൗള ആണ് , എന്നാല്‍ പാശ്ചാത്യരീതിയില്‍ കീബോര്‍ഡ് പരിശീലനത്തിന് നമ്മുടെ ശങ്കരാഭരണ രാഗം ആണ്
"Middle C" യില്‍ തുടങ്ങിയാല്‍ ശങ്കരാഭരണ രാഗത്തിന്റെ സ്വരവിന്യാസം വെള്ള കട്ടകളില്‍ കൂടി മാത്രം മുന്നോട്ടും പിന്നോട്ടും പോകുന്നു
പടം നോക്കുക
അത് C Major Scale എന്നു വിളിക്കപ്പെടുന്നു
നമ്മുടെ ഭാഷയില്‍ ശങ്കരാഭരണം മധ്യസ്ഥായി.
ഇനി ഇത് എങ്ങനെ notation ആക്കുന്നു എന്നു നോക്കാം.
സ്വരം പാടുമ്പോള്‍ അതിന് സ്വരസ്ഥാനം ഉണ്ട് , അത് താളബദ്ധവും ആണ് അതായത് അത് എത്ര നീളത്തില്‍ അഥവാ എത്ര നേരം പാടണം എന്നും അറിയണം
ഇതു രണ്ടും കൂട്ടി ആണ് ഓരോ notes എഴുതുന്നത്.
ഒരു താളവട്ടം എന്നതിനെ നാലു മാത്രകളുള്ള ഒരു കാലമായി കണക്കാക്കുക
ഉദാഹരണത്തിന് ആദിതാളം ഒന്നാം കാലം രണ്ടാം കാലം എന്നൊക്കെ പറയില്ലെ?
1-2-3-4; 1-2-3-4 എന്നിങ്ങനെ ക്രമമായി പറഞ്ഞു കൊണ്ടിരുന്നാല്‍ അതിലെ ഓരോ അക്കവും നന്നാലു മാത്രകള്‍ ഉള്ളതാണ് എന്നു കരുതുക
അപ്പോള്‍ ഓരോ 1-2-3-4 ഉം 16 മാത്രകള്‍ ഉള്ളതായിരിക്കും അല്ലെ?
അതു തന്നെ ആണ്
സ - - - രി - - - ഗ - - - മ - - - എന്നെഴുതുമ്പൊഴും നാം മനസിലാക്കുന്നത്
ഓരോ വരയും ഓരോരോ മാത്രയെ സൂചിപ്പിക്കുന്നു
അടുത്ത കാലത്തില്‍
വേഗത ഇരട്ടിയാകുന്നതുകൊണ്ട്
സ - രി - ഗ - മ -
പ - ധ - നി - സ -
എന്നിങ്ങനെ അത്രയും സമയം കൊണ്ട് അതിലിരട്ടി സ്വരങ്ങള്‍ പറയുവാന്‍ സാധിക്കുന്നു
അടുത്ത കാലത്തില്‍
സ രി ഗ മ പ ധ നി സ
സ നി ധ പ മ ഗ രി സ
വീണ്ടും ഇരട്ടിക്കുന്നു.
നാം ഇതിനെ സ്വരമായി എഴുതുമ്പോള്‍ പാശ്ചാത്യര്‍ മാത്രകളായാണ് എഴുതുന്നത്. സ്വരം കണ്ടു പിടിക്കുന്നത് അതിനെ staff ന്റെ ഏതു വരയിലോ ഇടത്തിലോ ആണ് എഴുതുന്നത് എന്നനുസരിച്ച് ആണ്
ഇനി ഓരോന്നായിൂ നോക്കാം
സ്റ്റാഫ്
പടത്തില്‍ കാണുന്നതു പോലെ ഉള്ള രണ്ടു സെറ്റ് കണ്ടിരിക്കും അല്ലെ ?
എന്നാല്‍ രണ്ടിന്റെയും ഇടതു ഭാഗം ശ്രദ്ധിക്കണം
മുകളിലത്തെത് നോക്കുക, അത് ഇപ്രകാരം ആയിരിക്കും
അതിനെ Treble Clef എന്നു വിളിക്കും.
"Middle C" യ്ക്കു മുകളില്‍ ഉള്ള സ്വരങ്ങള്‍ എഴുതുന്ന സ്ഥലം ആണ് Treble Clef
അപ്പോള്‍ ഞാന്‍ പറയാതെ തന്നെ മനസ്സിലായിക്കാണുമല്ലൊ താഴെയുള്ളത് Middle C യ്ക്കു താഴെ ഉള്ള സ്വരങ്ങള്‍ എഴുതുന്നതാണെന്ന്
അതിനെ Bass Clef എന്നും വിളിക്കും
ഒരു മുഴുവന്‍ 1111-2222-3333-4444 അതായത് പതിനാറു മാത്രകളും നീളുന്ന രീതിയില്‍ വായിക്കുന്ന സ്വരം Full Note (ഓരോന്നും നന്നാലു മാത്രകള്‍ ഉള്ളതായതു കൊണ്ട് ഓരോന്നും നന്നാലു പ്രാവശ്യം എഴുതി)
അതിനെ ഇപ്രകാരം എഴുതും.
മേല്പറഞ്ഞ സ്റ്റാഫുകളില്‍ ഏതിലായാലും എവിടെ ആയാലും ഇപ്രകാരം എഴുതുന്ന സ്വരം പതിനാറുമാത്ര നേരം നീട്ടി വായിക്കണം എന്നര്‍ത്ഥം
മനസിലായില്ലെ?
ഇതു മനസിലായാല്‍ ബാക്കി എല്ലാം വളരെ എളുപ്പം
എട്ടു മാത്രകള്‍ നീളുന്ന സ്വരം Half Note അത് 1111-2222 വരെ നീളും
നാലു മാത്രകള്‍ നീളുന്ന സ്വരം Quarter Note അത് 1111 വരെ നീളും
രണ്ടു മാത്ര ഉള്ള സ്വരം One-Eighth Note അത് 11 വരെ നീളും
ഒരു മാത്ര ഉള്ള സ്വരം Sixteenth Note അത് 1 വരെ നീളും.
ഇനി സ്റ്റാഫില്‍ സ്വരം എഴുതുന്ന സ്ഥലം നോക്കാം
Treble clef ല്‍ Middle C മുകളില്‍ ഉള്ളവയും Bass Clef ല്‍ Middle C യ്ക്കു താഴെ ഉള്ളവയും ആണ് എഴുതുന്നത് എന്നു പറഞ്ഞില്ലെ?
അപ്പോള്‍ Middle C എവിടെ എഴുതും?
നിങ്ങള്‍ ഊഹിച്ചത് ശരിയാണ് രണ്ടിന്റെയും നടുക്ക്
ആ നോട്ടിനു നടൂവില് middle C യ്ക്കു സ്വന്തം ആയി ഒരു കുഞ്ഞു വരയും കാണും.
ഇനി Treble Clef ശ്രദ്ധിക്കുക
അതില്‍ അഞ്ചു വരകളും അവയ്ക്കിടയില്‍ നാലു വിടവുകളും ഉണ്ട് അല്ലേ?
ഓരോ വരകളിലും വരുന്ന സ്വരങ്ങള്‍ ശങ്കരാഭരണ രാഗത്തിലെ ഗ പ നി രി മ എന്ന് ആരോഹണമായിരിക്കും
ഇത് പാശ്ചാത്യരീതിയില്‍ E G B D F ആണ് അത് ഓര്‍ത്തിരിക്കാന്‍ Every Good Boy Deserves Fudge എന്നൊരു കമ്പി വാചകം
ഇതിലോ രണ്ടാമത്തെ സ്വരം G അല്ലേ
ആ G അവിടെ ആണ് എന്നോര്‍മ്മിപ്പിക്കുവാന്‍ ആണ് Treble Clef ന്റെ ഇടതു വശത്തുള്ള ആ സിംബല്‍ G ആക്കി രണ്ടാമത്തെ കമ്പിയില്‍ കൊണ്ടു വച്ചിരിക്കുന്നത്
ഇനി ബാക്കി ഉള്ള സ്വരങ്ങള്‍ അതിന്റെ വിടവുകളില്‍ സ്ഥിതി ചെയ്യുന്നു
അവ യഥാക്രമം മ ധ സ ഗ അതായത് F A C E . അതിനു പ്രത്യേകിച്ചു കമ്പി വാചകത്തിന്റെ ആവശ്യമില്ല അല്ലേ
അപ്പോള്‍ ആദ്യം ഇതൊക്കെ നോക്കി പരിചയപ്പെട്ടു വരിക പതിയെ പതിയെ നമുക്കു മുന്നോട്ടു പോകാം -
താല്പര്യം ഉള്ളവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കു വേണ്ടി ലളിതമായ പരിശീലന ക്ലാസുകള്‍ വിഡിയൊ ആക്കി ഇടാന്‍ ശ്രമിക്കാം
53 comments:
അതുകൊണ്ട് നമ്മുടെ സംഗീതം എഴുതി സൂക്ഷിക്കുവാന്‍ പാശ്ചാത്യമായ സങ്കേതം എങ്ങനെ ഉപയോഗിക്കാം എന്ന് വിശദീകരിക്കുവാനുള്ള ഒരു ശ്രമം ആണ് ഈ ബ്ലോഗില്‍ ഉദ്ദേശിക്കുന്നത്.
അപ്പോള്‍ ആദ്യം ഇതൊക്കെ നോക്കി പരിചയപ്പെട്ടു വരിക പതിയെ പതിയെ നമുക്കു മുന്നോട്ടു പോകാം -
താല്പര്യം ഉള്ളവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കു വേണ്ടി ലളിതമായ പരിശീലന ക്ലാസുകള്‍ വിഡിയൊ ആക്കി ഇടാന്‍ ശ്രമിക്കാം
aashamsakal......
പണിക്കർ സാർ, ഇത് അപാരം തന്നെ. ഇത്രയും ലളിതമായും വിശദമായും ഇതൊക്കെ പറഞ്ഞു തരുന്ന ഒരു പുസ്തകം പോലും കണ്ടിട്ടില്ല.
അടുത്ത ഭാഗത്തിനു നോക്കിയിരിക്കുന്നു.
നല്ല ഉദ്യമം. എന്റെ മകന് ഉപകാരപ്പെടും. ഇത് PDF ആയി കിട്ടുമോ.
സിദ്ധാണിയെ ചെറുതായി
പരിചയപ്പെടുത്തിക്കൊടുത്തിട്ടുന്റ്റ് ...
തകര്‍പ്പന്‍ ആശംസകള്‍ !
ജയരാജ് ജി നന്ദി
എതിര്‍സ് ഞാന്‍ ഇതു പഠിക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായ ബുദ്ധിമുട്ടോര്ത്തപ്പോല് തോന്നി ഒന്നു ശ്രമിച്ചാലോ എന്ന്
ഇപ്പൊഴും കാര്യമായിട്ടൊന്നും അറിയില്ല എന്നാലും :)
പാര്‍ത്ഥാ ഞാന്‍ നോക്കാം PDF ആക്കാന്‍. ആക്കിയാല്‍ അയച്ചു തരാം, പക്ഷെ എഴുതിക്കഴിഞ്ഞല്ലെ പറ്റൂ :(
സിദ്ധാണി പാട്ടു പാടിയത് യേശുദാസിന്റെ മുന്നില്‍. ആഹാ ഇനി പാടുമ്പോള്‍ പറയണം പഠിപ്പിച്ചത് ഞാനാന്ന് ഹയ്യട ഹയ്യാ :)
നമിച്ചു.അഭിനന്ദനങ്ങള്‍ .
അനംഗാരി ജീ ഇതെവിടെ ആയിരുന്നു കാണാനില്ലായിരുന്നല്ലൊ സുഖം തന്നെ അല്ലേ?
Dear Friend
There is a book called "Karnataka Sangeetham" in Malayalam. I can't remember the author. There are three volumes. The author has mentioned your method in the first volume. It was very helpful for me. I will tell the name of the author after searching.
Regards
Pradeep.R
നന്ദി പ്രദീപ്
"കീബോര്‍ഡില്‍ നാം 'സ' എന്നു വായിക്കുന്ന സ്വരം പാശ്ചാത്യ രീതിയിലെ 'C' ആണ് ആ "C"യ്ക്കു മുന്‍പും പിന്‍പും കുറെ സ്വരങ്ങള്‍ ഉള്ളതിനാല്‍ അതിനെ "Middle C" എന്നു വിളിക്കും" ((ബ്ലോഗില്‍ പറഞ്ഞിരിക്കുന്നത്)
കീബോര്‍ഡില്‍ "സ" എന്നൊരു സ്വരം ഇല്ല! കീബോര്‍ഡിലെ ഏത് സ്വരവും "സ" ആകാം..
പാശ്ചാത്യ രീതിയിലെ "C" "സ" തന്നെ ആകണമെന്നില്ല "സ" യ്ക്കും "സ"യ്ക്കും ഇടയിലുള്ള പന്ത്രണ്ടു സ്വരസ്ഥാനങ്ങളില്‍ ഏതും ആകാം
കൂടുതല്‍ അങ്ങോട്ട് വായിക്കാന്‍ പറ്റിയില്ല, വിമര്‍ശനം ഇഷ്ടപ്പെട്ടില്ലെങ്കില്‍ പൊറുക്കണം
musifesta
വിമര്‍ശനം ഇഷ്ടപ്പെടാഴിക ഒന്നും ഇല്ല കേട്ടൊ
പോസ്റ്റ് വായിക്കുന്നതും നല്ലതാണ്
അങ്ങയെ പോലെ ഉള്ള വിദ്വാന്മാരെ ഉദ്ദേശിച്ചല്ല തുടക്കക്കാരെ ഉദ്ദേശിച്ചണ് എന്ന് ആദ്യം തന്നെ എഴുതിയിട്ടുണ്ട്.
ഏതായാലും കീബോര്‍ഡിലുള്ള പന്ത്രണ്ടു സ്വരസ്ഥാനം കൊണ്ടു നിര്‍ത്തിയത് ഇഷ്ടപ്പെട്ടു ബ്രഹ്മം വരെ പോയില്ലല്ലൊ അപ്പൊ നമോവാകം
musifesta said
"കീബോര്‍ഡില്‍ "സ" എന്നൊരു സ്വരം ഇല്ല! കീബോര്‍ഡിലെ ഏത് സ്വരവും "സ" ആകാം..
പാശ്ചാത്യ രീതിയിലെ "C" "സ" തന്നെ ആകണമെന്നില്ല "സ" യ്ക്കും "സ"യ്ക്കും ഇടയിലുള്ള പന്ത്രണ്ടു സ്വരസ്ഥാനങ്ങളില്‍ ഏതും ആകാം
കൂടുതല്‍ അങ്ങോട്ട് വായിക്കാന്‍ പറ്റിയില്ല, വിമര്‍ശനം ഇഷ്ടപ്പെട്ടില്ലെങ്കില്‍ പൊറുക്കണം"
അല്ല ഈ "സ" യ്ക്കും "സ" യ്ക്കും ഇടയ്ക്ക് പതിനൊന്നല്ലെ ഉള്ളു പന്ത്രണ്ടു എവിടുന്നാണെന്നു കൂടി പറഞ്ഞാല്‍ നന്നായിരുന്നു
musicfesta പോകുന്നത് അജയ്മേനൊന്, പ്രിയേഷ് എന്‍ ബി എന്ന പ്രൊഫയിലിലേക്കാണല്ലൊ.
എന്നാ ഇപ്പൊ വേറെ പണിയൊന്നും ഇല്ലേ?
കിരന്സിനെ ചൊറിഞ്ഞു കഴിഞ്ഞൊ
സ യും ചേര്‍ത്തു പന്ത്രണ്ടു എന്നാ ഉദേശിച്ചത്, അഥവാ സ കഴിഞ്ഞു പന്ത്രണ്ടു സ്വരസ്ഥാനം കഴിഞ്ഞു പതിമൂന്നാമത്തെതാണ് അടുത്ത സ്ഥായിലെ സ എന്നര്‍ത്ഥത്തില്‍,,, സ്വര സ്ഥാനം പന്ത്രണ്ടു ഉണ്ടെങ്കില്‍ സി അതില്‍ ഏതും ആകാം എന്നേ ഉദ്ദേശിച്ചുള്ളൂ. അത് തെറ്റാണെങ്കില്‍ പറഞ്ഞു മനസ്സിലാക്കിത്തരിക..വിമര്‍ശനം ഇഷ്ട്ടപ്പെട്ടില്ലെങ്കില്‍ പൊറുക്കണം എന്നു നേരത്തെ പറഞ്ഞിരുന്നല്ലോ!!! പിന്നെ കിരണ്‍സിനെ എനിക്കും അദ്ദേഹത്തിനു എന്നെയും അറിഞ്ഞുകൂടാ..അപ്പോള്‍ പിന്നെ താങ്കള്‍ സൂചിപ്പിച്ച പ്രക്രിയ ചെയ്യേണ്ട കാര്യമില്ലല്ലോ. അത് പോലെ നമ്മള് തമ്മിലും പരിചയം ഇല്ല. താങ്കള്‍ സംഗീതത്തെ കുറിച്ച് എഴുതി, ഞാനും..... അതിനിടയില്‍ ബന്ധമില്ലാത്ത കാര്യങ്ങള്‍ പറയേണ്ടിയിരുന്നില്ല. അത് നിര്‍ഭാഗ്യകരമായിപ്പോയി!!!!
athum ee blogum thammil entha bandham panikkar ji?
പാര്‍ത്ഥസാരഥി അല്ലേ കര്‍ണ്ണാടക സംഗീതം എന്ന പുസ്തകം എഴുതിയത്?
musicfesta
"സ യും ചേര്‍ത്തു പന്ത്രണ്ടു എന്നാ ഉദേശിച്ചത്, അഥവാ സ കഴിഞ്ഞു പന്ത്രണ്ടു സ്വരസ്ഥാനം കഴിഞ്ഞു പതിമൂന്നാമത്തെതാണ് അടുത്ത സ്ഥായിലെ സ എന്നര്‍ത്ഥത്തില്‍,,, "
സ കഴിഞ്ഞു പന്ത്രണ്ടു സ്വരസ്ഥാനം കഴിഞ്ഞാല്‍ സ അല്ല മാഷെ
ശുദ്ധരിഷഭം ആണ്
Akhilam
I just visited the blog linked to the profile of musicfesta
It details his expertise in composing music to a very high standard.
This blog is not meant for such experts.
It is only for the beginners who wan to get acquainted to reading sheet music.
The comment he put - after saying he has not read the blog - is not a criticism it is just a humiliation - at least that was what I felt.
I had shown the picture of a keyboard with the note labelled and it was about that what I was writing.
After seeing that if such a comment comes what else does it mean?
And some time before I saw a good lot of arguments counter arguments etc related to the one name I saw there.
"
"Middle C" യില്‍ തുടങ്ങിയാല്‍ ശങ്കരാഭരണ രാഗത്തിന്റെ സ്വരവിന്യാസം വെള്ള കട്ടകളില്‍ കൂടി മാത്രം മുന്നോട്ടും പിന്നോട്ടും പോകുന്നു
"
ഈവരി കൂടി വായിച്ചിട്ടു വേണമായിരുന്നു കമന്റിടാന്‍
അല്ലാതെ ആകെ ഒരു 'സ' യെ ഉള്ളു എന്നു ഞാന്‍ പറഞ്ഞിരുന്നില്ല കേട്ടൊ
സാരമില്ല ഇനി പതിമൂന്നാമത്തെ സ്വരസ്ഥാനം സ ആക്കണം
എന്റമ്മോ
"അഥവാ സ കഴിഞ്ഞു പന്ത്രണ്ടു സ്വരസ്ഥാനം കഴിഞ്ഞു പതിമൂന്നാമത്തെതാണ് അടുത്ത സ്ഥായിലെ സ എന്നര്‍ത്ഥത്തില്‍,"
ഇതു വരെ തീരുമാനം ഒന്നും ആയില്ലെന്നു തോന്നുന്നു
ഒരു സ കഴിഞ്ഞ് പന്ത്രണ്ടു സ്വരസ്ഥാനം കഴിഞ്ഞാല്‍ ഇപ്പൊഴും അടുത്ത സ തന്നെ ആണോ?
ഓ ഓര്‍ത്തില്ല എല്ലാം സ ആകാം അല്ലേ അപ്പോള്‍ ആദ്യത്തെ സ Middle C ആക്കുക പിന്നീട് നമ്മുടെ പുതിയ നിയമപ്രകാരം പന്ത്രണ്ടു സ്വരസ്ഥാനം കഴിഞ്ഞുള്ള ശുദ്ധരിഷഭത്തെ D-flat പിടിച്ച് അടുത്ത സ ആക്കുക അല്ലെ
musifesta -പാശ്ചാത്യ-പൌരസ്ത്യ സംഗീതത്തിലെ വിദ്വാൻ തന്നെയാണ്.പണിക്കർ സാർ കരുതുന്നപോലെ തിരുത്തിയതല്ല.സാധാരണ,കർണ്ണാടക സംഗീത പ്രതിഭകൾ (യേശുദാസ് ഉൾപ്പെടെ)പശ്ചാത്യ സംഗീതത്തെ പരിചയപ്പെടുത്തുന്നതുതന്നെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ്.ഏതായാലും പാഠങ്ങൾ തുടരുക.
പ്രിയമുള്ള ചാര്‍വാകന്‍ ജി,
കീബോര്‍ഡില്‍ "സ" എന്നൊരു സ്വരം ഇല്ല" എന്നൊരു വാചകം കണ്ടോ അദ്ദേഹത്തിന്റെ വക.( വിദ്വാന്മാരായവര് ഈരീതിയില്‍ പെരുമാറുമോ? അഥവാ പെരുമാറിയാല്‍ മറുപടി സ്വീകരിക്കാനും തയ്യാറാകണ്ടെ?)
പോസ്റ്റ് വായിച്ചും ഇല്ല എന്നെഴുതുന്ന ഒരാളിന്റെ ഈ വാചകം കളിയാക്കല്‍ ഉദ്ദേശിച്ചല്ലെങ്കില്‍ പിന്നെ എന്താണ്?
എങ്കില്‍ പിന്നെ അദ്ദേഹം എഴുതുന്നതും ശരിയാകണ്ടേ?
രണ്ടു സ കള്‍ക്കിടയില്‍ ആ പന്ത്രണ്ടാമത്തെ സ്വരസ്ഥാനം കൂടി പറഞ്ഞു തന്നേക്കട്ടെ.
ഞാന്‍ നേരത്തെ എഴുതിയല്ലൊ ഞാന്‍ അത്ര വലിയ വിദ്വാനൊന്നും അല്ല എന്നല്ല കാര്യമായ അറിവൊട്ടില്ല താനും.
Sheet music വായിക്കാന്‍ പഠിക്കാന്‍ എത്ര പാടു പെട്ടു എന്നെനിക്കറിയാം
അത് ലളിതമായി പറയുവാന്‍ ശ്രമിച്ചു എന്നെ ഉള്ളു
ഇനി അങ്ങോട്ടുള്ളവ എഴുതി ഫലിപ്പിക്കാന്‍ തന്നെ കഴിയുമോ എന്നും സംശയത്തിലാണ്
"സാധാരണ,കർണ്ണാടക സംഗീത പ്രതിഭകൾ (യേശുദാസ് ഉൾപ്പെടെ)പശ്ചാത്യ സംഗീതത്തെ പരിചയപ്പെടുത്തുന്നതുതന്നെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ്."
ഇതു കൊണ്ടുദ്ദേശിച്ചത് എന്താണെന്നു മനസിലായില്ല
യേശുദാസ് അനുഗൃഹീതമായ സ്വരം ഉള്ള ഒരു കലാകാരന് ആണ്. എനിക്കു വളരെ അധികം ഇഷ്ടമുള്ള ഒരു ഗായകന് ആണ്
കര്‍ണ്ണാടകസംഗീതം ഇഷ്ടപ്പെടൂവാന് എനിക്കുണ്ടായ ആദ്യ പ്രചോദനം അദ്ദേഹം ഹരിപ്പാട് അമ്പലത്തില്‍ ഒരു കച്ചേരിക്ക് പാടിയ "നിനുവിനാ നാമദേന്ദു" എന്ന നവരസകന്നഡ ആണു താനും . ഫ്ലൂട്ടില്‍ കേട്ട അതെ വൃക അദ്ദേഹത്തിന്റെ തൊണ്ടയില്‍ നിന്നും അതുപോലെ ഉതിരുന്നതു കേട്ടപ്പോള്‍ അതും ഏകദേശം ഒരു പത്തടി ദൂരത്ത് നിലത്തിരുന്ന് - ഉണ്ടായ ആ അനുഭൂതി
അത് എനിക്കെഴുതി അറിയിക്കാന്‍ ഇന്നും വയ്യ .
പക്ഷെ കര്‍ണ്ണാടക സ്മഗീതത്തില് അദ്ദേഹം എന്തെങ്കിലും ആണോ? എനിക്കു സംശയം ആണ്
ഞാന്‍ അടുത്ത ഒരു പോസ്റ്റ് ഇടാം രണ്ടു പേര് പാടിയ കീര്‍ത്തനം "സാമജവരഗമന " അതില്‍ ഒന്ന് സാക്ഷാല്‍ യേശുദാസ്
അതു കേട്ടിട്ട് അദ്ദേഹത്തിന്റെ നിലവാരം തീരുമാനിച്ചാല്‍ മതി
ഞാന്‍ എഴുതിയ ഒരു വരി ആശയക്കുഴപ്പം ചിലര്‍ക്കെങ്കിലും ഉണ്ടാക്കുന്നു എന്നു മനസ്സിലായി
അതുകൊണ്ട് അത് ഒന്നു തിരുത്തി എഴുതുന്നു. പഴയത് italics ല്‍ അവിടെ തന്നെ ഇട്ടേക്കാം.
@ steve mathen
പോസ്റ്റില്‍ വന്നു പറഞ്ഞതിനുള്ള ബാക്കി പോസ്റ്റിലെ കമന്റായി തന്നെ പറയുന്നതല്ലെ ഭംഗി. കളിയാക്കല്‍ ആയിട്ടാണ് എനിക്കു തോന്നിയത് എന്നു ഞാന്‍ തുറന്നെഴുതിയല്ലൊ അപ്പോള്‍ അല്ലെങ്കില്‍ അതും കമന്റായി പറയാന്‍ എന്താ വിഷമം?
അതൊ അത് അങ്ങനെ തന്നെ കിടന്നോട്ടെ എന്നോ?
കളിയാക്കല്‍ എന്ന ഉദ്ദേശം അശേഷം ഇല്ലായിരുന്നു. പറഞ്ഞ അഭിപ്രായം ആത്മാര്‍ഥതയോടെ തന്നെ ആയിരുന്നു (സംഗീതത്തോട്) മുഴുവനും വായിക്കാന്‍ അന്നേരം പറ്റിയില്ല എന്നാണ് പറഞ്ഞത്, കാരണം ആദ്യം കണ്ണില്‍ പെട്ടത് അപ്പോള്‍ തന്നെ അങ്ങ് എഴുതി. അത്രയേ ഉള്ളൂ...പിന്നീട് ശേഷവും വായിച്ചു, താങ്കള്‍ സൂചിപ്പിച്ച അക്ഷര ശാസ്ത്രം സഹിതം. അഭിപ്രായങ്ങള്‍ ഇനിയും ഉണ്ട്, പക്ഷെ പറയുന്നതില്‍ അര്‍ത്ഥം ഉണ്ടെന്നു തോന്നുന്നില്ല..താങ്കള്‍ക്ക് ശരിയെന്നു തോന്നുന്ന വഴിയെ താങ്കള്‍ പോവുക..
നന്മകള് നേര്‍ന്നുകൊണ്ട്
എഴുതുന്നവന് ഉദ്ദേശിക്കുന്നതു തന്നെ വായിക്കുന്നവനു മനസ്സിലാകുക എന്നത് കാളിദാസന്റെ കാലത്തു പോലും ഉണ്ടായിരുന്നില്ല പിന്നാ ഇപ്പൊ
അപ്പൊ ഞങ്ങള്‍ രണ്ടു പേരും എഴുതാപ്പുറം വായിച്ചു. അളിയാക്കലല്ലായിരുന്നു എന്നു തുറന്നു പറഞ്ഞ്തുകൊണ്ട് ഞാനും ഖേദം പ്രകടിപ്പിക്കുന്നു.
ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ തിരുത്തലുകള്‍ ഇവ തുടര്‍ന്നും പ്രതീക്ഷിക്കുന്നു. പിന്നെ താങ്കളുടെ ഇഷ്ടം
സേഹപൂര്വം
കളിയാക്കലിനെ അളക്കാനുള്ള യന്ത്രം ഒന്നും ഇല്ലാത്തതു കൊണ്ട് കമന്റെഴുതുന്ന ആള് കളിയാക്കല്‍ ഇല്ല എന്നു പറഞ്ഞാല്‍ പ്രശ്നം തീര്‍ന്നു.
പക്ഷെ സ്വരസ്ഥാനം അതുപോലെ അല്ല
താങ്കള്‍ വിദ്വാനായതു കൊണ്ട് വായിക്കുന്നവര്‍ സ യ്ക്കും സ യ്ക്കും ഇടയ്ക്ക് പന്ത്രണ്ടുസ്വരസ്ഥാനങ്ങള് ഉണ്ടെന്നോ, ഒരു സ കഴിഞ്ഞ് പതിമൂന്നാമത്തെ സ്വരസ്ഥാനവും സ ആണെന്നും ഒക്കെ വിശ്വസിക്കുമായിരിക്കും.
പക്ഷെ ആരെങ്കിലും ഒരു കുരുത്തം കെട്ടവന് അത് എണ്ണി നോക്കിയാല്‍ താങ്കളെപറ്റി അയാള്‍ക്കു വേറെ എന്തെങ്കിലും തോന്നിയേക്കാം
എനിക്കു പോകാനൊന്നുമില്ല - നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍ --":) താങ്കള്‍ക്കങ്ങനെ അല്ലല്ലൊ
അതുകൊണ്ട് ആ വാചകം ആവേശത്തില്‍ എഴുതിയ ഒരു പിശകാണ് എന്ന് തിരുത്തു കൊടുത്താല്‍ ആ അപകടം ഒഴിവാകും
ഓ ടൊ
താങ്കളുടെ ബ്ലോഗില്‍ അജയ് മേനോന് എന്ന പേരിലാണല്ലൊ പോസ്റ്റുകള്‍ പക്ഷെ മെയില്‍ വരുന്നതും പ്രൊഫയിലിലെ പേരും സ്റ്റീവ് മാത്തന് എന്നും ബ്ലോഗാണ് ഇതിലൊന്നും കാര്യമില്ല എന്നറിയാം എന്നാലും ഇതു രണ്ടു ഒരാളൊ
പണിക്കർ സാർ,വീണ്ടും തെറ്റിദ്ധരിച്ചു.സ്റ്റീവിസാർ,എന്റെ വെസ്റ്റേൺ സംഗീതത്തിലെ ഗുരുവാണ്(ഗിറ്റാർ-മുപ്പതു വർഷം മുമ്പ്).ഞാൻ ആദ്യമായി സിന്തസൈസർ കാണുന്നത് അദ്ദേഹത്തിന്റെ അടുത്താണ്.വയലിൽ,ഗിറ്റാർ,കീ ബോർഡ് എന്നിവയിൽ അസാമാന്യ കഴിവുണ്ട്.പ്രായോഗികവും-സൈദ്ധാന്തികവുമായ് അറിവ് നേരിട്ടനുഭവിച്ചവനാണു ഞാൻ.അതുകൊണ്ടാണിവിടെ കമന്റിയത്.
ഈ പാഠങ്ങൾ പുതുമുഖങ്ങൾക്കു ഗുണകരമായേക്കം.അതിലൊരപകടം പതിയിരിക്കുന്നത് സൂചിപ്പിച്ചെന്നേയുള്ളൂ.
C'ആധാര ശ്രുതിയാക്കി(key.note)ശങ്കരാഭരണം രാഗം വായിച്ചാൽ,വാദത്തിനുവേണ്ടി C major-scale ആണന്നു സമ്മതിച്ചാൽ തന്നെ,തിരിച്ച് വാദിച്ചാൽ അംഗീകരിക്കില്ലല്ലോ..?കാരണം,ശങ്കരാഭരണം രാഗത്തിന്റെ ഭാവം ഒരിക്കലും സീ മേജരിൽ വരില്ലതന്നെ.(കൂടുതൽ വിശദീകരിക്കണ്ടല്ലോ?)
അതായത് ,കൃത്യവും,വ്യക്തവും,പദ്ധതി കളുമുള്ള വ്യത്യസ്ഥ സംഗീത ധാരകളെ ഒറ്റ പേപ്പറിൽ ഒരു കഥയായി എഴുതേണ്ടിവരുമ്പോളുള്ള പ്രശ്നമാണിത്.
പ്രിയ ചര്‍വാകന്‍ ജി, എനിക്കു പറ്റിയ പിശകു ഞാന്‍ നേരത്തെ അംഗീകരിച്ചല്ലൊ. അതു തിരുത്തുകയും ചെയ്തു.
പ്രൊഫയില്‍ നോക്കിയപ്പോള്‍ ആകെ ഒരു കണ്ഫ്യൂഷന്.
പോസ്റ്റ്ചെയ്തിരിക്കുന്ന പേരില്‍ നടന്ന ഒരു തര്‍ക്കം വളരെ പഴയതൊന്നും അല്ല.
കിരന്സ് മുന്‍ കയ്യെടുത്ത് നടത്തിയ ഈണത്തിലെ ആദ്യ ആല്‍ബത്തിലെ ഒരു ഗാനം സംവിധാനം ചെയ്തതു ഞാന്‍ ആണ്. അപ്പോള്‍ എനിക്കിട്ടും ഇരിക്കട്ടെ ഒന്ന്- അതാണ് ഇത് എന്ന് ആയിരുന്നു ഞാന്‍ ധരിച്ചത്.
അതല്ല ആള് വേറെ ആണ് എന്നു പറഞ്ഞതു കൊണ്ട് ഞാന്‍ ഖേദവും പ്രകടിപ്പിച്ചില്ലെ.
ഈ ബ്ലോഗ് ഞാന്‍ തുടങ്ങിയത് ഒരു പ്രത്യേക ഉദ്ദേശത്തിലാണ്.
കര്‍ണ്ണാടകസംഗീതത്തിലെ സ്വരപ്പെടുത്തല്‍ ഗുരുമുഖത്തു നിന്നും പഠിച്ചവര്‍ എഴുതി വച്ചത് കണ്ടിട്ടുണ്ട്.
അതു പക്ഷെ തുടക്കക്കാരെ സംബന്ധിച്ചിടത്തോളം ഒരു ബാലികേറാ മലയാണ്. എന്നാല്‍ പാശ്ചാത്യരീതിയില്‍ എഴുതി വച്ചാല്‍ അതു നോക്കി വായിക്കാന്‍ എളുപ്പം ആണ്
എങ്കില്‍ അത്നെ പരിചയപ്പെടുത്തുന്ന ഒന്നിരിക്കട്ടെ എന്നു വച്ചു. എന്നിക്ക് ഇതില്‍ അത്ര വലിയ അറിവൊന്നും ഇല്ല അതുകൊണ്ട് ക്രിയാത്മകമായ വിമര്‍ശനങ്ങള്‍, എനിക്കു പറ്റിയ തെറ്റുകളെ ചൂണ്ടി കാണിക്കലുകള്‍ അവയുടെ ശരിയായ രൂപങ്ങള്‍ വിവരിക്കല്‍ ഇതൊക്കെ അറിവുള്ളവരില്‍ നിന്നും പ്രതീക്ഷിക്കുന്നും ഉണ്ട്.
അതിനു കിട്ടിയ ആദ്യ അവസരം തന്നെ കുളമായിപ്പോയതില് വിഷമവും ഉണ്ട് :(
യേശുദാസിന്റെ പാട്ടു മോശമാണന്നു ഞാൻ പറഞ്ഞിട്ടില്ല.വെസ്റ്റേൺ സംഗീതത്തെ അപഹസിക്കുന്നത് കഴിഞ്ഞ ഫെ:12 നു നിശാഗന്ധിയിൽ കേട്ടു.പല കർണ്ണാടക സംഗീതജ്ഞരും ഹിന്ദുസ്ഥനി-വെസ്റ്റേൺ സംഗീത ധാരകളെ തെറ്റായി സ്ഥാപിക്കുന്നതു നേരിൽ കേൾക്കാൻ കഴിഞ്ഞതിനാൽ എഴുതിയതാണ്.
ഉപകരണ സംഗീതത്തിന്റെ പഠനം തന്നെ വ്യത്യസ്തമാണ്.അത് എല്ലാ സ്കെയിലുകളും പടിക്കേണ്ടതുണ്ട്.എന്നാൽ വായ്പ്പാട്ടിൽ പാട്ടുകാരന്റെ ശ്രുതിയിൽ പഠിച്ചാൽ മതി.ആരുടെ/ഏതുപാട്ടിനും അക്കമ്പ്നി ചെയ്യാനുള്ള പരിശീലനമാണത്.
>>അതുകൊണ്ട് നമ്മുടെ സംഗീതം എഴുതി സൂക്ഷിക്കുവാന്‍ പാശ്ചാത്യമായ സങ്കേതം എങ്ങനെ ഉപയോഗിക്കാം എന്ന് വിശദീകരിക്കുവാനുള്ള ഒരു ശ്രമം ആണ് ഈ ബ്ലോഗില്‍ ഉദ്ദേശിക്കുന്നത്.<<<
സാർ,ഭാരതീയ ക്ലാസ്സിക്കൽ സംഗീതം വെസ്റ്റേൺ നൊട്ടേഷനിലാക്കുന്നത് ഏതാണ്ടു നടക്കാത്ത കാര്യമാണ്.പിന്നെ ചില പ്രാധമിക പാഠങ്ങൾ കഴിഞ്ഞേക്കും.എന്തായാലും തുടരണം.ശ്രദ്ധിക്കുന്നുണ്ട്.
ഒ.ടോ:വിഷയം കൈവിടാതിരിക്കുക.സംഗീതത്തിന്റെ സൌന്ദര്യ ശാസ്ത്രപരവും,രാഷ്റ്റ്രീയവുമായ വിഷയങ്ങൾ മറ്റൊരു പോസ്റ്റിനുതന്നെ സാദ്ധ്യതയുണ്ട്.അവിടെ പറയുന്നതാണ്.
നിശാഗന്ധി എന്താണ് ടി വി പ്രൊഗ്രാമാണൊ ഭാഗ്യം, റ്റി വിയുടെ മുന്നില്‍ ഇരിക്കുന്ന സ്വഭാവം ഇല്ലാത്തതു കൊണ്ട് പലതില്‍ നിന്നും രക്ഷപ്പെടുന്നു
ഞാനായിട്ട് ബ്ലോഗ് ഒന്നും തുടങ്ങിയിട്ടില്ല, അവിടെയും ഇവിടെയുമൊക്കെയായി പലപ്പോഴായി കുറിച്ചിട്ട ചില അനുഭവങ്ങള്‍, ചില നല്ല സുഹൃത്തുക്കളുടെ പ്രേരണയാല്‍ അജയ് എന്റെ പേരില്‍ ഒരു ബ്ലോഗായി ഇട്ടെന്നെയുള്ളൂ. പലതും മുഴുമിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഇനി 'സ' യിലേക്ക് തിരിച്ചു വരാം (അഭിപ്രായത്തെ സ്വാഗതം ചെയ്തത് കൊണ്ട് മാത്രം). C എന്ന നോട്ട് 'സ' മാത്രമല്ല, 'സ' യ്ക്കും അടുത്ത സ്ഥായിലെ 'സ' യ്ക്കും ഇടയിലുള്ള പന്ത്രണ്ടു സ്വരസ്ഥാനങ്ങളില്‍ (semitones) ഏതും ആകാം എന്നാണ് പറഞ്ഞത്. ഒരു സ്ഥായിയില്‍ (octave) പന്ത്രണ്ടു സ്വരസ്ഥാനങ്ങള്‍ ആണല്ലോ ഉള്ളത്. (ഷഡ്ശ്രുതി ഋഷഭ ധൈവതങ്ങളും ശുദ്ധ ഗാന്ധാര നിഷാദങ്ങളും ഇതില്‍ തന്നെയുള്ള അപരനാമങ്ങള്‍ ആയതിനാല്‍ അവയെ പ്രത്യേകം എണ്ണുന്നില്ല)
'സ' യില്‍ തുടങ്ങി കാകലി നിഷാദം വരെയുള്ള പന്ത്രണ്ടു സ്വരസ്ഥാനങ്ങള്‍ കഴിഞ്ഞു പതിമൂന്നാമത്തെ സ്വരസ്ഥാനത്തു വീണ്ടും 'സ' അതിന്റെ അടുത്ത സ്ഥായിയില്‍ ആരംഭിക്കുന്നു. ഇനി ഒന്നിനും പതിമൂന്നിനും ഇടയ്ക്ക് പതിനോന്നാണോ പന്ത്രണ്ടാണോ എന്ന തര്‍ക്കത്തിന് ഞാനില്ല (എണ്ണുന്നത് ഒന്ന് inclusive ആയിട്ടാണോ exclusive ആയിട്ടാണോ എന്നതിനെ ആശ്രയിച്ചു തിരിച്ചും മറിച്ചും പറയാം, തര്‍ക്കത്തിന് വേണ്ടി) ഇനി ഞാന്‍ 'സ' "കഴിഞ്ഞു" എന്ന വാക്ക് ഉപയോഗിച്ചതാണ് പ്രശ്നമെങ്കില്‍ അത് എന്റെ തെറ്റ്. ഞാന്‍ ഉദ്ദേശിച്ചത് എന്താണെന്ന് താങ്കള്‍ക്കും അറിയാം.
ഇതു വരെ ഒരു കാര്യമേ ഞാന്‍ പറഞ്ഞുള്ളൂ. C എന്ന നോട്ട് 'സ' മാത്രമല്ല പന്ത്രണ്ടു സ്വരസ്ഥാനങ്ങളില്‍ ഏതുമാകാം. Key tone or Tonic note അഥവാ ആധാരശ്രുതി ഏതാണെന്നുള്ളതിനെ ആസ്പദമാക്കി. അത് പോലെ തന്നെ ഒരു keyboard ല്‍ 'സ്' യ്ക്ക് വേണ്ടി ഒരു പ്രത്യേക key ഇല്ല. ഏത് കട്ടയും 'സ' ആകാം. അതില്‍ തര്‍ക്കം ഇല്ലെന്നു വിശ്വസിക്കുന്നു.
@ musifesta
:)
musifesta
"ഒരു keyboard ല്‍ 'സ്' യ്ക്ക് വേണ്ടി ഒരു പ്രത്യേക key ഇല്ല. ഏത് കട്ടയും 'സ' ആകാം. "
അതിന്റെ കുഴപ്പമായിരുന്നു, ഈണം ആല്‍ബത്തില്‍ ഞാന്‍ ചെയ്ത "കാലമാം രഥം ഉരുളുന്നു" എന്ന ഗാനം പാടിച്ചപ്പോള്‍ അവര്‍ കാണിച്ചത്.
2 1/2 കട്ടയ്ക്ക് താരസ്ഥായി പഞ്ചമം വരെ സുഖമായി പാടൂന്ന സുരേഷിനെ കൊണ്ട് അഞ്ചര കട്ടയ്ക്കു പാടിച്ച് ഒരു മാതിരി മുറത്തില്‍ ചകിരി ഇട്ടു തൂക്കുന്നതു പോലെ ആക്കിയത് :)
സാർ,പാട്ടുകേട്ടു.നന്നായിരിക്കുന്നു.
അവസാനത്തെ കമന്റു കണ്ടപ്പൊൾ മൻസ്സിലായി ചർച്ച തുടരുന്നതുകൊണ്ട് ഒരുപ്രയോജനവുമില്ലന്ന്.ഒർക്കസ്റ്റ്രേഷനിൽ വന്ന പിഴവ്(?)അല്ലല്ലോ നമ്മുടെ വിഷയം.ശരി,അങ്ങനെയാണങ്കിലും പുതിയ സാങ്കേതികത പരിഹരിക്കേണ്ടതാണ്.
സംഗീതത്തിന്റെ സാങ്കേതികത’ഡെമോസ്റ്റ്രേഷ’നില്ലാതയായലുള്ള കുഴപ്പമാണിത്.ശരി സാർ നടക്കട്ടെ.
"അവസാനത്തെ കമന്റു കണ്ടപ്പൊൾ മൻസ്സിലായി ചർച്ച തുടരുന്നതുകൊണ്ട് ഒരുപ്രയോജനവുമില്ലന്ന്."
ഇപ്പൊ ചാര്‍വാകന്‍ ജി തെറ്റിദ്ധരിച്ചോ?
കീബോര്‍ഡിലെ ഏതു കട്ടയും സ യോ രിയോ ഗയോ എന്തു വേണേങ്കിലും ആകാം എന്നത് കുഞ്ഞുങ്ങള്‍ക്കു പോലും അറിയാവുന്ന തല്ലെ.
അതിനെ അല്ല പറഞ്ഞത് ആ പാട്ടു കുളമായിപ്പോയതിലുള്ള വിഷമം ആണ്.
ശ്രുതി കൂട്ടിക്കാനൊക്കെ അല്പം ശ്രമിച്ചു നോക്കിയതാ അപ്പൊ -- ഹാ പോട്ടെ നടന്നില്ലെന്നു പറഞ്ഞാല്‍ മതിയല്ലൊ സുരേഷിനും അതു വലിയ വിഷമം ആയിരുന്നു
തിരുവനന്തപുരത്തുള്ള ഓപ്പൺ തിയേറ്ററാണ് നിശാഗന്ധി.ടൂറിസം വകുപ്പ് ഒ.എൻ.വിക്കും യേശുദാസിനും സ്വീകരണം കൊടുത്തു.അവസാനം അങ്ങേരുടെ കച്ചേരിയുമുണ്ടായിരുന്നു.സ്വികരണത്തിനു നന്ദി പറഞ്ഞു ചെയ്ത പ്രസംഗത്തിൽ,ഭാരതീയ സംഗീതം,കർണാടകസംഗീതത്തിന്റെ ശ്രേഷ്ഠത,മറ്റുസംഗീതങ്ങൾ കേട്ടാലുള്ള അപകടങ്ങൾ(ദഹിക്കാത്തതും മോശമായതുമായ ആഹാരം കഴിച്ചാൽ വയറിന് അസുഖം വരുമെന്ന ഉപദേശം).
സംഗീത മെന്ന വിഷയം എത്രകണ്ട് മൌലീകവാദപരമാക്കമോ അത്രയുമാക്കും.അപരത്വത്തോടുള്ള പുശ്-ചം(പുഞ്ഞമെന്നും പറയാം)എത്ര പേരിൽ നിന്നു കേട്ടിരിക്കുന്നു.ആസ്വാദനം,വ്യക്തി നിഷ്ഠവും,അനുഭവവാദപരവുമാണ്.പണ്ടൊക്കെ യേശുദാസിന്റെ കച്ചേരികേട്ട് വണ്ടറടിച്ചിട്ടുണ്ട്.തള്ളേ..ഇപ്പം സഹിക്കൂല.അതിവിട്..
"സംഗീതത്തിന്റെ സാങ്കേതികത’ഡെമോസ്റ്റ്രേഷ’നില്ലാതയായലുള്ള കുഴപ്പമാണിത്."
അതൊന്നും അല്ല , ഞാന്‍ ഇവിടെ കാട്ടിലും റെകോര്‍ഡിംഗ് അങ്ങു നാട്ടിലും
അവര്‍ ആദ്യം ട്രാക്ക് അയച്ചപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞതാണ് 4 ഹാഫ് സ്റ്റെപ് കൂട്ടണം , ടെമ്പൊ കുറയ്ക്കണം എന്നും. അതൊന്നും ഇല്ലാതെ ഫൈനല്‍ റെകോര്‍ഡിംഗ് കഴിഞ്ഞ് അവര്‍ സര്‍ട്ടിഫൈചെയ്തു ഉഗ്രനായി എന്ന് ,
ഞങ്ങള്‍ക്കു വേണമെങ്കില്‍ ട്രാക് പിച് കൂട്ടി റെകോര്ദ് ചെയ്തിട്ടു വേവ് ഫയലാക്കി അയച്ചുകൊടൂക്കാമെന്നും
എന്തൊരൗദാര്യം
അതേതായാലും നടപ്പുള്ള കാര്യമല്ലാത്തതു കൊണ്ട് നിവൃത്തികേട് വരവ് വച്ചു അനുഭവിച്ചു. അത്രയേ ഉള്ളു
ദൂരം അരികെ...കൃത്യമായി പ്ലാന്‍ ചെയ്താല്‍ കുഴപ്പം ഉണ്ടാകില്ല. നാട് വിട്ട് ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ഒരു പാട്ട് കമ്പോസ് ചെയ്തു. ആ കാലയളവിനുള്ളില്‍ മനസ്സിലുണ്ടായിരുന്ന സംഗീതത്തിന്റെ നല്ലൊരു ഭാഗവും തുരുമ്പെടുത്തു ദ്രവിച്ചു പോയിരുന്നു. ഒരു കാലത്ത് മറ്റേതു ഭാഷയെക്കാളും കൂടുതലായി എഴുതുകയും വായിക്കുകയും ചെയ്തിരുന്നത് സ്റ്റാഫ് നോട്ടേഷന്‍ ആയിരുന്നു. എങ്കിലും സുഹൃത്തിന്റെ നിര്‍ബന്ധം കാരണം സമ്മതിച്ചു. തിരുവനന്തപുരത്തുള്ള കവി എഴുതിയത് സ്കാന്‍ ചെയ്തു ഇമെയില്‍ അയച്ചു തന്നു. രണ്ട് ദിവസം കൊണ്ട് ഈണം നല്കി ആലാപനം ആലേഖനം ചെയ്തു ഒര്കസ്ട്രെഷന്റെ കരടു മാര്‍ഗ്ഗ നിര്‍ദേശങ്ങളോടെ പതിനയ്യായിരം കി.മി. വായൂ അകലെയുള്ള നാട്ടിലേയ്ക്ക് അന്തര്വലയിലൂടെ അയച്ചു കൊടുത്തു (ഒര്കെസ്ട്രഷന് സായിപ്പുമാരെക്കൊണ്ട് ചെയ്യിച്ചാല്‍ കാശും കൂടും മലയാളത്തിന്റെ മണവും കിട്ടുകയില്ല കീബോര്‍ഡില്‍ പ്രോഗ്രാം ചെയ്താല്‍ വടിപോലെയും ഇരിക്കും) മൂന്ന് ദിവസങ്ങള്‍ കൊണ്ട് ഫുള്‍ ഓര്ക്കസ്ട്രെഷനോടെ ട്രാക്ക് പോയ പോലെ തന്നെ തിരികെകിട്ടി. കേട്ടു നോക്കി വേണ്ട തിരുത്തലുകള്‍ ഫോണിലൂടെ....രണ്ട് ദിവസങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ പാട്ട് റെഡി. അരക്കട്ടപോലും ശ്രുതി കൂട്ടേണ്ടിയും കുറയ്ക്കേണ്ടിയും വന്നില്ല. മനസ്സില്‍ കുറിച്ച ശ്രുതിയും ഗായകരുടെ റെയിഞ്ചും കിറുകൃത്യം. അണുവിടപോലും ടെമ്പോയും മാറ്റേണ്ടിവന്നില്ല.
"കീബോര്‍ഡില്‍ പ്രോഗ്രാം ചെയ്താല്‍ വടിപോലെയും ഇരിക്കും
ഞാന്‍ രണ്ടു കൊല്ലം മുമ്പ് സ്വരശാല സ്വര്പ്ലഗ് എന്ന രണ്ടു സോഫ്റ്റ് വെയര്‍ വാങ്ങി. 72 ഭാരതീയ ഉപകരണങ്ങളുടെ ശബ്ദം പ്രോഗ്രാം ചെയ്യാവുന്നത്.
എന്റമ്മോ അതില്‍ നാഗസ്വരവും മറ്റും ഒന്നു മയപ്പ്പെടുത്താന് ശ്രമിച്ചപ്പോള്‍ ഇതേ വാക്കുകള്‍ ആയിരിന്നു ഓര്‍മ്മ വന്നത്
ഹ ഹ ഹ :)
പിന്നെ പഴയ പാട്ടിന്റെ കാര്യം അതില്‍ എനിക്ക് ഈണം ചെയ്തയക്കുക എന്ന പരിപാടിയേ ഉണ്ടായിരുന്നുള്ളു ബാക്കി ഉത്തരവാദിത്വമെല്ലാം മറ്റുള്ളവര്‍ക്ക്. അതില്‍ എനിക്കു ഒന്നും ചെയ്യാന്‍ സാധിക്കാത്ത - ദയനീയ അവസ്ഥയായിരുന്നു. :(
ഞാന്‍ പറഞ്ഞ പാട്ട് ഇവിടെ ഉണ്ട്
http://www.youtube.com/watch?v=cCfFXEysmxg
പാട്ടു കേട്ടു വളരെ ഇഷ്ടമായി.:)
നന്ദി
കുറച്ചു പോസ്റ്റുകള്‍ കൂടി ഇട്ടിട്ടുണ്ട്. സമയമുണ്ടെങ്കില്‍, വിരോധമില്ലെങ്കില്‍ ഒന്നു ചെക് ചെയ്യുമല്ലൊ തെറ്റുകള്‍ ഉണ്ടെങ്കില്‍ പറയണം, തിരുത്തണം.
ഞാന്‍ ഇതു സ്വന്തമായി പഠിച്ചതെ ഉള്ളു പറഞ്ഞു തരാന്‍ ആരും ഇല്ലായിരുന്നതു കൊണ്ട്. അതിന്റെ പോരാഴികകള്‍ കാണും
(ഉമേഷ് ഗുരുവിന്റെ പോലെ എല്ലാം തന്നെ പഠിക്കാനുള്ള കഴിവൊന്നും ഇല്ലെ :) )
അഭിനന്ദനങ്ങള്‍. ഇനിയുമറിയാനറിയാനായ് പിന്തുടരുന്നു.
അഭിപ്രായങ്ങള്‍ ഏറെ ഉണ്ട് സമയം കിട്ടുമ്പോള്‍ അതാതു ടോപിക്കില്‍ തന്നെ ഇടാം
സംഗീതത്തില്‍ വിദഗ്ദ്ധനായ ഒരാള്‍ ഇതിലെ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ തയ്യാറായതില്‍ അത്യധികം സന്തോഷമുണ്ട്.
വായിക്കുന്നവര്‍ക്കും പഠിക്കുന്നവര്‍ക്കും അതൊരനുഗ്രഹം ആകും എന്നതില്‍ സംശയമില്ല
its rellay good for beginners like me..
so mash continue chytholu..for peoples like me..
thnx :)
എനിക്ക് വയലിൻ പഠിക്കാൻ എന്തെങ്കിലും പോംവഴി ഉണ്ടോ
D" മേജർ or മൈനർ വരുമ്പോൾ "സ" D ആവുന്നു അങ്ങനെ പോകുന്നു.. അദ്ദേഹം തുടക്കത്തിൽ അങ്ങനെ വിവരിച്ചാൽ സങ്കീർണമാവും തുടക്കകാർക് മനസ്സിലാക്കാൻ പ്രയാസമാവും . വഴിയെ പഠിപ്പിക്കാൻ കഴിയും. .സർ താങ്കൾ നന്നായി പറഞ്ഞു തരണം അഭ്യർത്ഥിക്കുന്നു
good
കർണ്ണാടക സംഗീതത്തിൽ ഫ്ലൂട്ട് കുറച്ച് പഠിച്ചിട്ടുണ്ട് , സിനിമാ ഗാനങ്ങളുടെ സ്വരങ്ങൾ കിട്ടുവാൻ വല്ല വഴിയുമുണ്ടോ ?
Post a Comment