Sunday, April 17, 2011

സംഗീതം പഠിക്കാന്‍ 2

ഇനി കുറച്ചു ഷാര്‍പ്‌ ഫ്ലാറ്റ്‌ സങ്കേതങ്ങള്‍ നോക്കാം




കീബോര്‍ഡിന്റെ പടത്തില്‍ ശ്രദ്ധിക്കുക.

Middle C കഴിഞ്ഞാല്‍ അതിനു തൊട്ടടുത്തത്‌ ഒരു കറുത്ത കട്ട ആണ്‌ അല്ലേ?

അതിനടുത്തത്‌ D

പിന്നീട്‌ ഒരു കറുത്തത്‌ , അതും കഴിഞ്ഞ്‌ E.

അപ്പോള്‍ D യ്ക്കു മുന്‍പും പിന്‍പും ഓരോരോ കറുത്ത കട്ടകള്‍ ഉണ്ട്‌

യഥാര്‍ത്ഥ D, അതിന്റെ ശ്രുതി (Pitch) അല്‍പം കുറഞ്ഞത്‌ , ശ്രുതി അല്‍പം കൂടിയത്‌ ഇപ്രകാരം മൂന്നു തരം D ഉണ്ട്‌ എന്നു ഇപ്പോള്‍ മനസിലായല്ലൊ അല്ലേ? അവയാണ്‌ യഥാക്രമം D , Dയ്ക്കു മുന്‍പുള്ള കറുത്ത കട്ട, D യ്ക്കു ശേഷമുള്ള കറുത്ത കട്ട.

അതായത്‌
നമ്മുടെ ര രി രു എന്നു വിളിക്കപ്പെടുന്ന ഋഷഭങ്ങളില്‍
ശുദ്ധരിഷഭം Middle C യ്ക്കു ശേഷമുള്ള കറുത്ത കട്ട

ചതുശ്രുതി ഋഷഭം D
ഷട്ശ്രുതി ഋഷഭം D യ്ക്കു ശേഷമുള്ള കറൂത്ത കട്ട

ഇനി നോക്കാം ശുദ്ധരിഷഭം D flat
ചതുശ്രുതി ഋഷഭം D
ഷട്ശ്രുതി ഋഷഭം D Sharp

ഈ കല്‍പന മനസ്സിലായാല്‍ ബാക്കി ഒക്കെ എളുപ്പം.

ഏതു കട്ടയ്ക്കും തൊട്ടു മുന്‍പില്‍ ഒരു കറുത്ത കട്ട ഉണ്ടെങ്കില്‍ അത്‌ അതിന്റെ ഫ്ലാറ്റ്‌ രൂപം. തൊട്ടു മുന്നില്‍ കറുത്ത കട്ട ഇല്ലെങ്കില്‍ അതിനു ഫ്ലാറ്റ്‌ ഇല്ല


ഏതു കട്ടയ്ക്കും തൊട്ടു ശേഷം ഒരു കറുത്ത കട്ട ഉണ്ടെങ്കില്‍ അത്‌ അതിന്റെ ഷാര്‍പ്‌ രൂപം . തൊട്ടു ശെഷം കറുത്ത കട്ട ഇല്ലെങ്കില്‍ അതിനു ഷാര്‍പ്‌ ഇല്ല

മനസ്സിലായോ?


അങ്ങനെ ആണെങ്കില്‍ ഓരോ സ്വരത്തിന്റെയും വകഭേദങ്ങള്‍ ഏതൊക്കെ ആയിരിക്കും?

C , C Sharp
D flat, D, D sharp
E Flat, E
F , F sharp
G flat, G , G sharp
A Flat, A, A sharp
B Flat, B

( സാങ്കേതികമായി പറയുന്നു എന്നെ ഉള്ളു.
C flat എന്നെഴുതി കണ്ടാല്‍ അത്‌ B എന്നു മനസിലാക്കിയാല്‍ മതി , അതുപോലെ B sharp എന്നെഴുതിയാല്‍ അത്‌ C എന്നും,

അതായത്‌ കറുത്ത കട്ട ഇല്ലാത്തതു കൊണ്ട്‌ മാത്രം പേരില്ലാതാകുന്നില്ല എന്ന്

അതു കൊണ്ടു തന്നെ മറ്റു കട്ടകള്‍ക്കും ഇതുപോലെ പറയാം)

സ്വരങ്ങളുടെ Overlapping അക്ഷരശാസ്ത്രത്തില്‍ എഴുതിയിരുന്നത്‌ ഓര്‍ക്കുമല്ലൊ.

ഇവിടെയും ചെറിയ രീതിയില്‍ Overlapping ശ്രദ്ധിച്ചു കാണും എന്നു വിശ്വസിക്കുന്നു.
C Sharp ഉം D flat ഉം ഒന്നു തന്നെ എന്നതു പോലെ


Sharp ആണെങ്കില്‍ അതാതു സ്വരത്തിന്റെ അവസാനം # അടയാളം ചേര്‍ക്കും C#, D#, F#, G#, A# എന്നിങ്ങനെ

ഫ്ലാറ്റ്‌ ആണെങ്കില്‍ മൂക്കും കുത്തി വീണ ഒരു b അവസാനം ചേര്‍ക്കും ബിയുടെ അറ്റം കൂര്‍ത്തിരിക്കും :)

Db

സ്വരസ്ഥാനങ്ങള്‍








ആദ്യത്തെ പോസ്റ്റ്‌ വായിച്ചു കഴിഞ്ഞു എങ്കില്‍

ഇനി ഒരു സ്വല്‍പം ചോദ്യോത്തര പംക്തിയ്ക്കുള്ള സമയം ആയി




ഇവിടെ മുകളില്‍ രണ്ടു സ്റ്റാഫ്‌ കാണിച്ചിട്ടുണ്ട്‌

അവയില്‍ കുറച്ചു സ്വരങ്ങളും അടയാളപെടുത്തിയിരിക്കുന്നു

അവയ്ക്ക്‌ പ്രത്യേകം പ്രത്യേകം ഓരൊ നമ്പരും കൊടുത്തിട്ടുണ്ട്‌ അവ ഏതൊക്കെ സ്വരങ്ങള്‍ ആണ്‌?

മുകളിലത്തെ രണ്ടു സ്റ്റാഫുകളില്‍ അവസാനത്തെ സ്വരത്തിന്‌ ഞാന്‍ ഒരു നിറവ്യത്യാസവും കൊടൂത്തിട്ടുണ്ട്‌
അതിനു കാരണം എന്താകാം ?

എന്നാല്‍ അടിയിലുള്ള പടത്തില്‍ ആ നിറവ്യത്യാസം വന്നിട്ടില്ല പക്ഷെ സ്വരങ്ങളുടെ എണ്ണത്തില്‍ വ്യത്യാസം ഉണ്ട്‌

ആലോചിച്ച്‌ ഉത്തരം പറയുമല്ലൊ അല്ലെ

7 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇനി അല്‍പം ഷാര്‍പ്പും ഫ്ലാറ്റും മറ്റും മറ്റും

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ചോദ്യത്തിന്‌ ശരി ഉത്തരം പറഞ്ഞാല്‍ സമ്മാനം തന്നില്ലെങ്കിലും തെറ്റുത്തരം പറഞ്ഞാല്‍ ഒരു ചെവിക്കു പിടി ഫ്രീ
:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ശെടാ ഇതു പൊല്ലാപ്പായല്ലൊ ചോദ്യം ചോദിച്ചിട്ട്‌ ഇനി ഞാന്‍ തന്നെ ഉത്തരവും പറയണോ ?

പാര്‍ത്ഥന്‍ said...

ശരിയുത്തരം പറഞ്ഞാൽ ഫ്ലാറ്റ് കിട്ടുമോ?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ശരിയുത്തരം പറഞ്ഞാല്‍ രണ്ടു ചെവിക്കും ഓരോ കിഴുക്ക്‌ ആണ്‌ ഇനി
പണ്ടത്തെ കഥയില്ലെ ഭൂതത്തിന്റെ അതുപോലെ ഇനി എന്നെ രക്ഷിക്കാന്‍ വരുന്നവനെ ഞാന്‍ കൊന്നു തിന്നും :)

Shaju said...

Sir, it is useful for beginer like me,you describes simply...carryon

Shaju P E

Shaju said...

ഒന്നാമത്തെതില്‍ സ രി ഗ മ പ ധ നി സ ... 8 സ്വരങ്ങള്‍
രണ്ടാമത്തെ സ്റ്റാഫില്‍ സ രി ഗ മ പ ധ നി സ രി... 9 സ്വരങ്ങള്‍

സര്‍ ..ശരിയാണോ