ഇടതു കൈ കൊണ്ടും വലതു കൈകൊണ്ടും ഇത്രയും ഒക്കെ പരിശീലിച്ചു കഴിഞ്ഞു എങ്കില്‍
ഇനി നമുക്കു പഠിക്കാനുള്ളത് രണ്ടു കൈകളും ഒന്നിച്ച് ഉയോഗിക്കുന്ന വേല ആണ്
രണ്ടു കൈകളും ഉപയോഗിക്കുമ്പോള്‍ സാധാരണ ആദ്യം ഉണ്ടാകുന്ന പ്രശ്നം രണ്ടിന്റെയും ഒരേ ഭാഗം ഒന്നിച്ചു പ്രവര്‍ത്തിക്കും . രണ്ടും രണ്ടു വിധത്തില്‍ വേണം എന്നു വിചാരിക്കുമ്പോള്‍ പ്രയാസം അനുഭവപ്പെടും
അതിനെ എങ്ങനെ മറി കടക്കാം എന്നു നോക്കാം
താഴെ കൊടൂത്തിരിക്കുന്ന പാഠം നോക്കുക
ഇടതു കൈ കൊണ്ട് സ എന്ന സ്വരം ഒരു ഫുള്‍ നോട്ട് വായിക്കുക. അതോടൊപ്പം വലതു കൈ കൊണ്ട് രണ്ട് ഹാഫ് നോട്ടുകള്‍ വായിക്കുക
അപ്പോള്‍ ഇടതു കൈ കൊണ്ട്
പാഠത്തില്‍ കൊടുത്ത (മുമ്പത്തെ പാഠത്തില്‍ പഠിച്ച "സരിഗമപമഗരി") വായിക്കുക
ഒപ്പം വലതു കൈ കൊണ്ട് അതിന്റെ അടുത്ത കാലം "സസ രിരി ഗഗ മമ പപ മമ ഗഗ രിരി" യും വായിക്കുക - വിഡിയോയില്‍ കൊടൂത്ത തു നോക്കുക.
(എന്റെ വലിയ കീബോര്‍ഡ് മകന്‍ കൊണ്ടു പോയി . ഇതില്‍ ഒരു കി ചിലപ്പോള്‍ പ്രശ്നം ഉണ്ടാക്കും അതുകൊണ്ട് ഒരു ഒക്റ്റേവ് താഴെ ആണ് വായിച്ചത്. വലതു കൈ മിഡില്‍ സിയില്‍ വച്ചു വായിച്ചു പരിശീലിക്കുക)
അതിനു ശെഷം അതു തന്നെ മൂന്നു കാലങ്ങളില്‍ പരിശീലിക്കുക
4 comments:
ഇനി നമുക്കു പഠിക്കാനുള്ളത് രണ്ടു കൈകളും ഒന്നിച്ച് ഉയോഗിക്കുന്ന വേല ആണ്
വീഡിയോയിൽ ഇത്തിരിയേ ഉള്ളല്ലോ...
മുരളി ജീ
ഈ ക്ലാസില്‍ ഉള്ള ആ പാഠം മാത്രം വായിച്ചതല്ലെ.
ഭൈമിയ്ക്കു സുഖമില്ലാതിരിക്കുന്നു. ക്യാമറ മുകളില്‍ ശരിക്കു പിടിച്ച് അത്ര നേരം നില്‍ക്കാനുള്ള കെല്‍പ്പില്ലാത്തതുകൊണ്ട് കഷ്ടിച്ച് ഒരെണ്ണം പിടിച്ചതാണ്. എന്റെ രണ്ടു കയ്യും ഉപയോഗത്തിലായിപ്പോയില്ലേ?
പഠിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കു മനസ്സിലാകുമായിരിക്കും.
ഏതായാലും ഈ പാഠങ്ങള്‍ ഒന്നു കൂടി വൃത്തിയാക്കണം എന്നുണ്ട്.
ഭൈമിക്കു സുഖമാകട്ടെ അതിനു ശെഷം
എല്ലാ പോസ്റ്റും കൂടി ഒരുമിച്ചു വച്ചപ്പോള്‍ ഒരു ചെറിയ പുസ്തകം പോലെ ആക്കി.
വീണ്ടും ഉപയോഗിക്കാമല്ലോ.
ഇത്രയും ഉപകാരപ്രദമായ പോസ്റ്റിനു വളരെ നന്ദി.
Post a Comment