വിരലുകളുടെ വ്യായാമം തുടരുന്നതോടൊപ്പം കയ്ക്കു മൊത്തം ഉള്ള ഒരു വ്യായാമം കൂടി ആവശ്യമുണ്ട്
കയ്യുടെ റിസ്റ്റ് താഴെക്കാണുന്നതു പോലെ ഇളക്കാന് വേണ്ടി
ഒരു സ്ഥായിയിലെ 'സ' യും അടുത്ത സ്ഥായിയിലെ 'സ' യും തള്ള വിരലും ചെറുവിരലും ഉപയോഗിച്ച് ഇതുപോലെ വായിച്ചുശീലിക്കുമ്പോള് ഒരു മൊത്തം Scale നമ്മുടെ വിരലുകളുടെ പിടിയില് ഒതുങ്ങുന്നു.
മുകളിലേയ്ക്കും താഴേയ്ക്കും വേഗതയില് വായിക്കാന് പഠിക്കുന്നതോടു കൂടി സ്വരസ്ഥാനങ്ങള് ഉറയ്ക്കുന്നു.
അപ്പോള് ഇതു പരിശീലിയ്ക്കുക
ഇക്കാണുന്ന വിധം പരിശീലിക്കുക. സാവകാശം തുടങ്ങി വേഗത കൂട്ടി കൂട്ടി പരിശീലിക്കണം.
Showing posts with label സംഗീതം. Show all posts

Tuesday, May 10, 2011
Friday, May 6, 2011
സംഗീതപാഠം മൂന്ന്
കഴിഞ്ഞ ക്ലാസില് പഠിച്ച സരിഗമപമഗരിസ എന്നത് പല കാലങ്ങളില് വായിക്കുമ്പോള് വേഗതയില് വരുന്ന വ്യത്യാസം കേള്ക്കുക
ഇനി നമുക്ക് സരിഗമപധനിസ എന്ന സ്വരങ്ങള് മുഴുവന് വായിക്കുവാന് പരിശീലിക്കാം
വലതു കൈ ഉപയോഗിക്കുമ്പോള് അതില് ആദ്യത്തെ മൂന്നു സ്വരങ്ങള് കഴിയുമ്പോള് തള്ളവിരല് വീണ്ടും ഉപയോഗിച്ചാലാണ് സൗകര്യം. അതെങ്ങനെ ചെയ്യാം എന്നു വിഡിയോയില് കാണുക
ഇടതുകയ്യാണെങ്കില് നേരെ തിരിച്ചും ആദ്യത്തെ അഞ്ചു സ്വരം കഴിയുമ്പോള് നടൂവിരല് ക്രോസ്സ് ഓവര്
ചെയ്യുക
വിഡിയോയില് നോക്കി പരിശീലിക്കുമല്ലൊ അല്ലെ
വേഗത കുറച്ചാണ് വായിച്ചിരിക്കുന്നത്. പഴയതു പോലെ മൂന്നു കാലങ്ങളില് വായിച്ചു പരിശീലിക്കണം

Tuesday, April 26, 2011
ആദ്യത്തെ പാഠം

ഇനി അല്പം പരിശീലനം തുടങ്ങാം അല്ലെ
സ്വരസ്ഥാനം ഏതൊക്കെ ആണെന്നും അവ സ്റ്റാഫില് എവിടെ ഒക്കെ എഴുതും എന്നും എത്ര നേരം നീട്ടി വായിക്കണം എന്നും വായിച്ചുമനസിലാക്കാന് കഴിയും എങ്കില് പതിയെ പരിശീലനം തുടങ്ങാന് സമയം ആയി.
രണ്ടു കൈകളും എങ്ങനെ ആണ് കീ ബോര്ഡില് വയ്ക്കേണ്ടത് എന്നു നോക്കുക.
വലതു കയ്യുടെ തള്ളവിരല് Middle C യുടെ മുകളില്
ശേഷം ഉള്ളവ ക്രമേണ DEFG യില്
അപ്പോള് വിരലുകള് 1,2,3,4,5 (CDEFG)എന്നു തള്ളവിരല് തുടങ്ങി എണ്ണുന്നു എങ്കില് അവ ക്രമത്തില് സ രി ഗ മ പ (സ, രി2 ഗ2 മ1 പ)എന്ന് ഒരു കട്ട ശ്രുതിയില് വായിക്കും
വായിക്കുവാന് പരിശീലിക്കുന്നത് കട്ടകളില് ഇടിച്ചായിരിക്കരുത്.
വിരലുകള് കൊണ്ട് പതിയെ തടവുന്നതുപോലെ - (ഇതു പിന്നീട് വിഡിയോ ആക്കി കാണിക്കാന് ശ്രമിക്കാം) ഒന്നിനു പിന്നാലെ ഒന്നായി അമര്ത്തുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്
1- ഏറ്റവും പ്രധാനം ഒരു തവണ കൈകള് കട്ടകളുടെ മേല് വച്ചു കഴിഞ്ഞാല് പിന്നീട് അങ്ങോട്ടു നോക്കരുത്.
വിരലുകളുടെ പൊസിഷന് Relative ആയി മനസിലാക്കണം അതിനുള്ള കഴിവു താനെ വന്നോളും- Type ചെയ്യുന്നതു കണ്ടിട്ടില്ലെ അതുപോലെ
2- മുന്നില് എഴുതി വച്ച കടലാസിലേക്കു തന്നെ ശ്രദ്ധിക്കുക
3 ആദ്യം ഉറക്കെ താളം പറഞ്ഞു ശീലിക്കുക - ഒന്ന് രണ്ട് മൂന്ന് നാല് എന്നു ഒരേ അകലത്തില്
അതോടൊപ്പം കാല്പാദം കൊണ്ട് നിലത്ത് പതിയെ താളം ചവിട്ടുന്നതും ശീലിക്കുക
എങ്കില് പിന്നീട് താളം കാലുകൊണ്ടു തന്നെ മനസിലാക്കുവാന് പറ്റും.
(കീബോര്ഡില് Metronome ഉണ്ടെങ്കില് അതില് സാവകാശം ഉള്ള ഒരു താളം ഇടുക അതിനൊപ്പം ഒന്ന് രണ്ട് പറഞ്ഞു ശീലിക്കുക)
ഇടതു കയ്യുടെ വിരലുകള് നോക്കിയല്ലൊ. വലതുകയ്യിലെ പോലെ അല്ല വയ്ക്കുന്നത്. അവിടെ ചെറുവിരല് ആണ് C യില് വരുന്നത്. ക്രമേണ CDEFG എന്നത് ചെറുവിരല്, അണിവിരല്, നടൂവിരല്, ചൂണ്ടുവിരല്, തള്ളവിരല് എന്നാണ് അല്ലെ?
അപ്പോള് ആദ്യത്തെ പാഠം തുടങ്ങിക്കോളൂ

മുകളില് കൊടുത്തിരിക്കുന്ന പടത്തില്
എഴുതിയ സ്വരങ്ങള് സ എന്നു കാണുമ്പോള്
1 - ഒന്ന് എന്നു ഉറക്കെ പറയുക
2 അതോടൊപ്പം വലതു കയ്യിലെ തള്ളവിരല് Middle C യില് അമര്ത്തുക
3 ഒപ്പം തന്നെ കാല്പാദം കൊണ്ട് താളം പിടിക്കുക.
രി എന്നു കാണുമ്പോള്
1 രണ്ട് എന്നുറക്കെ പറയുക
2 തള്ളവിരല് ഉയര്ത്തിയിട്ട് ചൂണ്ടു വിരല് D യില് അമര്ത്തുക - (അതിരിക്കുന്ന കട്ടയില് തന്നെ - എങ്ങോട്ടും മാറ്റരുത്)
3 കാല്പാദം കൊണ്ട് അടുത്ത താളം ചവിട്ടുക
ഗ എന്നു കാണുമ്പോള്
1 മൂന്ന് എന്നുറക്കെ പറയുക
2 ചൂണ്ടു വിരല് ഉയര്ത്തിയിട്ട് നടൂവിരല് E യില് അമര്ത്തുക
3 കാല്പാദം കൊണ്ട് അടൂത്ത താളം ചവിട്ടുക
മ എന്നു കാണുമ്പോള്
1 നാല് എന്നുറക്കെ പറയുക
2 നടൂവിരല് ഉയര്ത്തിയിട്ട് അണിവിരല് കൊണ്ട് F ല് അമര്ത്തുക
3 കാല്പാദം കൊണ്ട് അടൂത്ത താളം ചവിട്ടുക
പ എന്നു കാണുമ്പോള്
1 ഒന്നും രണ്ടും മൂന്നും നാലും പഴയ അതേ വേഗത ക്രമത്തില് ഒന്നൊന്നായി പറയുക
2 ചെറുവിരല് അത്രയും നേരം G യില് അമര്ത്തി പിടിക്കുക
കാല്പാദം കൊണ്ട് ഒന്ന് രണ്ട് മൂന്ന് നാല് എന്നീ താളങ്ങള് ചവിട്ടുക
ഇത് ഒന്നു രണ്ടു പ്രാവശ്യം ചെയ്തിട്ട് അടുത്ത പടത്തില് കൊടുത്ത Symbols നോക്കി അതു പോലെ ചെയ്യുക
സൈക്കിള് ചവിട്ടാന് പഠിക്കുന്നതു പോലെയേ ഉള്ളു ആദ്യം തോന്നും വലിയ പ്രയാസം ആണെന്ന്
എന്റെ ഒരുസുഹൃത്ത് കുടുബസമേതം രണ്ടു ദിവസം കൂടെ ഉണ്ടായിരുന്നു അവരുടെ രണ്ടു കുട്ടികള് അവര്ക്കു എന്നെ വിട്ടു പോകാനും ഇഷ്ടമില്ല എനിക്കവരെ വിടാനും ഇഷ്ടമില്ല
അവരുടെ കയ്യില് കൊടൂത്തു
ദാ കാണൂ
പക്ഷെ ഇതൊക്കെ അല്ലെ ജീവിതം
അപ്പൊ നമുക്കും പറ്റും എന്താ തുടങ്ങുകയല്ലെ
Saturday, April 16, 2011
സംഗീതം പഠിക്കുവാന്
സംഗീതം പഠിക്കുവാന് ആഗ്രഹിക്കുന്നവര്ക്ക് എളുപ്പത്തില് പാശ്ചാത്യരീതിയിലുള്ള notations നോക്കി വായിക്കുവാന് അറിയും എങ്കില് പരിശീലനത്തിന് വളരെ എളുപ്പം ആണ്.
സാധാരണ സരിഗമ രൂപത്തില് എഴുതുന്നത് പാടി പഠിച്ചവര്ക്കുമാത്രം പരിശീലിക്കുവാനുള്ളതാണ്
അതുകൊണ്ട് നമ്മുടെ സംഗീതം എഴുതി സൂക്ഷിക്കുവാന് പാശ്ചാത്യമായ സങ്കേതം എങ്ങനെ ഉപയോഗിക്കാം എന്ന് വിശദീകരിക്കുവാനുള്ള ഒരു ശ്രമം ആണ് ഈ ബ്ലോഗില് ഉദ്ദേശിക്കുന്നത്.
മലയാളത്തില് ഇതു വിശദീകരിക്കുന്ന ഗ്രന്ഥങ്ങള് ഉണ്ടൊ എന്നറിയില്ല. ഏതായാലും തുടക്കക്കാരെ ഉദ്ദേശിച്ചുള്ളതാണ് ഈ ബ്ലോഗ്
ആദ്യമായി സ്വരങ്ങള് -
സ രി ഗ മ പ ധ നി എന്നു 7 എണ്ണം
ഇവയുടെ കോമള തീവ്ര വിഭാഗങ്ങള് കൂടി ചേര്ത്ത് 12 എണ്ണം എന്നു നമ്മുടെ രീതി. (കൂടുതല് വിശദാംശങ്ങള് ഇവിടെ
http://indiaheritage.blogspot.com/2007/02/6.html
http://indiaheritage.blogspot.com/2007/02/5.html
http://indiaheritage.blogspot.com/2006/12/3.html
http://indiaheritage.blogspot.com/2006/12/2.html
http://indiaheritage.blogspot.com/2006/12/blog-post_18.html
http://indiaheritage.blogspot.com/2006/12/blog-post_116622567636771048.html
)
ഉപകരണ സംഗീതം അഭ്യസിക്കുന്നവര് ഈ സ്വരങ്ങളെ എങ്ങനെ ആണ് വ്യവഹരിക്കുന്നത് എന്നു നോക്കുക
Keyboard/Piano അടിസ്ഥാനം ആക്കി പറയാം
കൊടുത്തിരിക്കുന്ന പടത്തില് C എന്നടയാളപ്പെടുത്തിയ സ്വരം Middle C എന്ന പേരില് അറിയപ്പെടുന്നു - അതിനു മുന്നിലും പിന്നിലും സ്വരങ്ങള് കുറെ ഉണ്ട് അപ്പോള് Middle എന്ന പേര് അന്വര്ത്ഥം ആണ് അല്ലെ
ഇനി അതിനെ "സ" ആക്കി ശങ്കരാഭരണം രാഗം വായിച്ചാല് അതിന്റെ സ്വരവിന്യാസം വെളുത്ത കട്ടകളില് കൂടി മാത്രം ആയിരിക്കും ആരോഹണവും അവരോഹണവും
(Old Sentence - ignore
കീബോര്ഡില് നാം 'സ' എന്നു വായിക്കുന്ന സ്വരം പാശ്ചാത്യ രീതിയിലെ 'C' ആണ് ആ "C"യ്ക്കു മുന്പും പിന്പും കുറെ സ്വരങ്ങള് ഉള്ളതിനാല് അതിനെ "Middle C" എന്നു വിളിക്കും)

പടം നോക്കുക
നാം പഠിക്കുവാനുപയോഗിക്കുന്ന രാഗം സാധാരണ മായാമാളവഗൗള ആണ് , എന്നാല് പാശ്ചാത്യരീതിയില് കീബോര്ഡ് പരിശീലനത്തിന് നമ്മുടെ ശങ്കരാഭരണ രാഗം ആണ്
"Middle C" യില് തുടങ്ങിയാല് ശങ്കരാഭരണ രാഗത്തിന്റെ സ്വരവിന്യാസം വെള്ള കട്ടകളില് കൂടി മാത്രം മുന്നോട്ടും പിന്നോട്ടും പോകുന്നു

പടം നോക്കുക
അത് C Major Scale എന്നു വിളിക്കപ്പെടുന്നു
നമ്മുടെ ഭാഷയില് ശങ്കരാഭരണം മധ്യസ്ഥായി.
ഇനി ഇത് എങ്ങനെ notation ആക്കുന്നു എന്നു നോക്കാം.
സ്വരം പാടുമ്പോള് അതിന് സ്വരസ്ഥാനം ഉണ്ട് , അത് താളബദ്ധവും ആണ് അതായത് അത് എത്ര നീളത്തില് അഥവാ എത്ര നേരം പാടണം എന്നും അറിയണം
ഇതു രണ്ടും കൂട്ടി ആണ് ഓരോ notes എഴുതുന്നത്.
ഒരു താളവട്ടം എന്നതിനെ നാലു മാത്രകളുള്ള ഒരു കാലമായി കണക്കാക്കുക
ഉദാഹരണത്തിന് ആദിതാളം ഒന്നാം കാലം രണ്ടാം കാലം എന്നൊക്കെ പറയില്ലെ?
1-2-3-4; 1-2-3-4 എന്നിങ്ങനെ ക്രമമായി പറഞ്ഞു കൊണ്ടിരുന്നാല് അതിലെ ഓരോ അക്കവും നന്നാലു മാത്രകള് ഉള്ളതാണ് എന്നു കരുതുക
അപ്പോള് ഓരോ 1-2-3-4 ഉം 16 മാത്രകള് ഉള്ളതായിരിക്കും അല്ലെ?
അതു തന്നെ ആണ്
സ - - - രി - - - ഗ - - - മ - - - എന്നെഴുതുമ്പൊഴും നാം മനസിലാക്കുന്നത്
ഓരോ വരയും ഓരോരോ മാത്രയെ സൂചിപ്പിക്കുന്നു
അടുത്ത കാലത്തില്
വേഗത ഇരട്ടിയാകുന്നതുകൊണ്ട്
സ - രി - ഗ - മ -
പ - ധ - നി - സ -
എന്നിങ്ങനെ അത്രയും സമയം കൊണ്ട് അതിലിരട്ടി സ്വരങ്ങള് പറയുവാന് സാധിക്കുന്നു
അടുത്ത കാലത്തില്
സ രി ഗ മ പ ധ നി സ
സ നി ധ പ മ ഗ രി സ
വീണ്ടും ഇരട്ടിക്കുന്നു.
നാം ഇതിനെ സ്വരമായി എഴുതുമ്പോള് പാശ്ചാത്യര് മാത്രകളായാണ് എഴുതുന്നത്. സ്വരം കണ്ടു പിടിക്കുന്നത് അതിനെ staff ന്റെ ഏതു വരയിലോ ഇടത്തിലോ ആണ് എഴുതുന്നത് എന്നനുസരിച്ച് ആണ്
ഇനി ഓരോന്നായിൂ നോക്കാം
സ്റ്റാഫ്

പടത്തില് കാണുന്നതു പോലെ ഉള്ള രണ്ടു സെറ്റ് കണ്ടിരിക്കും അല്ലെ ?
എന്നാല് രണ്ടിന്റെയും ഇടതു ഭാഗം ശ്രദ്ധിക്കണം

മുകളിലത്തെത് നോക്കുക, അത് ഇപ്രകാരം ആയിരിക്കും

അതിനെ Treble Clef എന്നു വിളിക്കും.
"Middle C" യ്ക്കു മുകളില് ഉള്ള സ്വരങ്ങള് എഴുതുന്ന സ്ഥലം ആണ് Treble Clef
അപ്പോള് ഞാന് പറയാതെ തന്നെ മനസ്സിലായിക്കാണുമല്ലൊ താഴെയുള്ളത് Middle C യ്ക്കു താഴെ ഉള്ള സ്വരങ്ങള് എഴുതുന്നതാണെന്ന്

അതിനെ Bass Clef എന്നും വിളിക്കും
ഒരു മുഴുവന് 1111-2222-3333-4444 അതായത് പതിനാറു മാത്രകളും നീളുന്ന രീതിയില് വായിക്കുന്ന സ്വരം Full Note (ഓരോന്നും നന്നാലു മാത്രകള് ഉള്ളതായതു കൊണ്ട് ഓരോന്നും നന്നാലു പ്രാവശ്യം എഴുതി)

അതിനെ ഇപ്രകാരം എഴുതും.
മേല്പറഞ്ഞ സ്റ്റാഫുകളില് ഏതിലായാലും എവിടെ ആയാലും ഇപ്രകാരം എഴുതുന്ന സ്വരം പതിനാറുമാത്ര നേരം നീട്ടി വായിക്കണം എന്നര്ത്ഥം
മനസിലായില്ലെ?
ഇതു മനസിലായാല് ബാക്കി എല്ലാം വളരെ എളുപ്പം

എട്ടു മാത്രകള് നീളുന്ന സ്വരം Half Note അത് 1111-2222 വരെ നീളും

നാലു മാത്രകള് നീളുന്ന സ്വരം Quarter Note അത് 1111 വരെ നീളും

രണ്ടു മാത്ര ഉള്ള സ്വരം One-Eighth Note അത് 11 വരെ നീളും

ഒരു മാത്ര ഉള്ള സ്വരം Sixteenth Note അത് 1 വരെ നീളും.
ഇനി സ്റ്റാഫില് സ്വരം എഴുതുന്ന സ്ഥലം നോക്കാം
Treble clef ല് Middle C മുകളില് ഉള്ളവയും Bass Clef ല് Middle C യ്ക്കു താഴെ ഉള്ളവയും ആണ് എഴുതുന്നത് എന്നു പറഞ്ഞില്ലെ?
അപ്പോള് Middle C എവിടെ എഴുതും?
നിങ്ങള് ഊഹിച്ചത് ശരിയാണ് രണ്ടിന്റെയും നടുക്ക്

ആ നോട്ടിനു നടൂവില് middle C യ്ക്കു സ്വന്തം ആയി ഒരു കുഞ്ഞു വരയും കാണും.
ഇനി Treble Clef ശ്രദ്ധിക്കുക
അതില് അഞ്ചു വരകളും അവയ്ക്കിടയില് നാലു വിടവുകളും ഉണ്ട് അല്ലേ?
ഓരോ വരകളിലും വരുന്ന സ്വരങ്ങള് ശങ്കരാഭരണ രാഗത്തിലെ ഗ പ നി രി മ എന്ന് ആരോഹണമായിരിക്കും
ഇത് പാശ്ചാത്യരീതിയില് E G B D F ആണ് അത് ഓര്ത്തിരിക്കാന് Every Good Boy Deserves Fudge എന്നൊരു കമ്പി വാചകം
ഇതിലോ രണ്ടാമത്തെ സ്വരം G അല്ലേ
ആ G അവിടെ ആണ് എന്നോര്മ്മിപ്പിക്കുവാന് ആണ് Treble Clef ന്റെ ഇടതു വശത്തുള്ള ആ സിംബല് G ആക്കി രണ്ടാമത്തെ കമ്പിയില് കൊണ്ടു വച്ചിരിക്കുന്നത്
ഇനി ബാക്കി ഉള്ള സ്വരങ്ങള് അതിന്റെ വിടവുകളില് സ്ഥിതി ചെയ്യുന്നു
അവ യഥാക്രമം മ ധ സ ഗ അതായത് F A C E . അതിനു പ്രത്യേകിച്ചു കമ്പി വാചകത്തിന്റെ ആവശ്യമില്ല അല്ലേ

അപ്പോള് ആദ്യം ഇതൊക്കെ നോക്കി പരിചയപ്പെട്ടു വരിക പതിയെ പതിയെ നമുക്കു മുന്നോട്ടു പോകാം -
താല്പര്യം ഉള്ളവര് ഉണ്ടെങ്കില് അവര്ക്കു വേണ്ടി ലളിതമായ പരിശീലന ക്ലാസുകള് വിഡിയൊ ആക്കി ഇടാന് ശ്രമിക്കാം

Subscribe to:
Posts (Atom)