Showing posts with label ആദ്യത്തെ പാഠം. Show all posts
Showing posts with label ആദ്യത്തെ പാഠം. Show all posts

Tuesday, April 26, 2011

ആദ്യത്തെ പാഠം



ഇനി അല്‍പം പരിശീലനം തുടങ്ങാം അല്ലെ

സ്വരസ്ഥാനം ഏതൊക്കെ ആണെന്നും അവ സ്റ്റാഫില്‍ എവിടെ ഒക്കെ എഴുതും എന്നും എത്ര നേരം നീട്ടി വായിക്കണം എന്നും വായിച്ചുമനസിലാക്കാന്‍ കഴിയും എങ്കില്‍ പതിയെ പരിശീലനം തുടങ്ങാന്‍ സമയം ആയി.

രണ്ടു കൈകളും എങ്ങനെ ആണ്‌ കീ ബോര്‍ഡില്‍ വയ്ക്കേണ്ടത്‌ എന്നു നോക്കുക.

വലതു കയ്യുടെ തള്ളവിരല്‍ Middle C യുടെ മുകളില്‍
ശേഷം ഉള്ളവ ക്രമേണ DEFG യില്‍

അപ്പോള്‍ വിരലുകള്‍ 1,2,3,4,5 (CDEFG)എന്നു തള്ളവിരല്‍ തുടങ്ങി എണ്ണുന്നു എങ്കില്‍ അവ ക്രമത്തില്‍ സ രി ഗ മ പ (സ, രി2 ഗ2 മ1 പ)എന്ന് ഒരു കട്ട ശ്രുതിയില്‍ വായിക്കും


വായിക്കുവാന്‍ പരിശീലിക്കുന്നത്‌ കട്ടകളില്‍ ഇടിച്ചായിരിക്കരുത്‌.

വിരലുകള്‍ കൊണ്ട്‌ പതിയെ തടവുന്നതുപോലെ - (ഇതു പിന്നീട്‌ വിഡിയോ ആക്കി കാണിക്കാന്‍ ശ്രമിക്കാം) ഒന്നിനു പിന്നാലെ ഒന്നായി അമര്‍ത്തുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1- ഏറ്റവും പ്രധാനം ഒരു തവണ കൈകള്‍ കട്ടകളുടെ മേല്‍ വച്ചു കഴിഞ്ഞാല്‍ പിന്നീട്‌ അങ്ങോട്ടു നോക്കരുത്‌.

വിരലുകളുടെ പൊസിഷന്‍ Relative ആയി മനസിലാക്കണം അതിനുള്ള കഴിവു താനെ വന്നോളും- Type ചെയ്യുന്നതു കണ്ടിട്ടില്ലെ അതുപോലെ

2- മുന്നില്‍ എഴുതി വച്ച കടലാസിലേക്കു തന്നെ ശ്രദ്ധിക്കുക

3 ആദ്യം ഉറക്കെ താളം പറഞ്ഞു ശീലിക്കുക - ഒന്ന് രണ്ട്‌ മൂന്ന് നാല്‌ എന്നു ഒരേ അകലത്തില്‍
അതോടൊപ്പം കാല്‍പാദം കൊണ്ട്‌ നിലത്ത്‌ പതിയെ താളം ചവിട്ടുന്നതും ശീലിക്കുക
എങ്കില്‍ പിന്നീട്‌ താളം കാലുകൊണ്ടു തന്നെ മനസിലാക്കുവാന്‍ പറ്റും.
(കീബോര്‍ഡില്‍ Metronome ഉണ്ടെങ്കില്‍ അതില്‍ സാവകാശം ഉള്ള ഒരു താളം ഇടുക അതിനൊപ്പം ഒന്ന് രണ്ട്‌ പറഞ്ഞു ശീലിക്കുക)



ഇടതു കയ്യുടെ വിരലുകള്‍ നോക്കിയല്ലൊ. വലതുകയ്യിലെ പോലെ അല്ല വയ്ക്കുന്നത്‌. അവിടെ ചെറുവിരല്‍ ആണ്‌ C യില്‍ വരുന്നത്‌. ക്രമേണ CDEFG എന്നത്‌ ചെറുവിരല്‍, അണിവിരല്‍, നടൂവിരല്‍, ചൂണ്ടുവിരല്‍, തള്ളവിരല്‍ എന്നാണ്‌ അല്ലെ?

അപ്പോള്‍ ആദ്യത്തെ പാഠം തുടങ്ങിക്കോളൂ



മുകളില്‍ കൊടുത്തിരിക്കുന്ന പടത്തില്‍
എഴുതിയ സ്വരങ്ങള്‍ സ എന്നു കാണുമ്പോള്‍

1 - ഒന്ന് എന്നു ഉറക്കെ പറയുക
2 അതോടൊപ്പം വലതു കയ്യിലെ തള്ളവിരല്‍ Middle C യില്‍ അമര്‍ത്തുക
3 ഒപ്പം തന്നെ കാല്‍പാദം കൊണ്ട്‌ താളം പിടിക്കുക.

രി എന്നു കാണുമ്പോള്‍

1 രണ്ട്‌ എന്നുറക്കെ പറയുക

2 തള്ളവിരല്‍ ഉയര്‍ത്തിയിട്ട്‌ ചൂണ്ടു വിരല്‍ D യില്‍ അമര്‍ത്തുക - (അതിരിക്കുന്ന കട്ടയില്‍ തന്നെ - എങ്ങോട്ടും മാറ്റരുത്‌)

3 കാല്‍പാദം കൊണ്ട്‌ അടുത്ത താളം ചവിട്ടുക

ഗ എന്നു കാണുമ്പോള്‍

1 മൂന്ന് എന്നുറക്കെ പറയുക

2 ചൂണ്ടു വിരല്‍ ഉയര്‍ത്തിയിട്ട്‌ നടൂവിരല്‍ E യില്‍ അമര്‍ത്തുക

3 കാല്‍പാദം കൊണ്ട്‌ അടൂത്ത താളം ചവിട്ടുക

മ എന്നു കാണുമ്പോള്‍

1 നാല്‌ എന്നുറക്കെ പറയുക

2 നടൂവിരല്‍ ഉയര്‍ത്തിയിട്ട്‌ അണിവിരല്‍ കൊണ്ട്‌ F ല്‍ അമര്‍ത്തുക

3 കാല്‍പാദം കൊണ്ട്‌ അടൂത്ത താളം ചവിട്ടുക


പ എന്നു കാണുമ്പോള്‍

1 ഒന്നും രണ്ടും മൂന്നും നാലും പഴയ അതേ വേഗത ക്രമത്തില്‍ ഒന്നൊന്നായി പറയുക

2 ചെറുവിരല്‍ അത്രയും നേരം G യില്‍ അമര്‍ത്തി പിടിക്കുക

കാല്‍പാദം കൊണ്ട്‌ ഒന്ന് രണ്ട്‌ മൂന്ന്‌ നാല്‌ എന്നീ താളങ്ങള്‍ ചവിട്ടുക

ഇത്‌ ഒന്നു രണ്ടു പ്രാവശ്യം ചെയ്തിട്ട്‌ അടുത്ത പടത്തില്‍ കൊടുത്ത Symbols നോക്കി അതു പോലെ ചെയ്യുക

സൈക്കിള്‍ ചവിട്ടാന്‍ പഠിക്കുന്നതു പോലെയേ ഉള്ളു ആദ്യം തോന്നും വലിയ പ്രയാസം ആണെന്ന്

എന്റെ ഒരുസുഹൃത്ത്‌ കുടുബസമേതം രണ്ടു ദിവസം കൂടെ ഉണ്ടായിരുന്നു അവരുടെ രണ്ടു കുട്ടികള്‍ അവര്‍ക്കു എന്നെ വിട്ടു പോകാനും ഇഷ്ടമില്ല എനിക്കവരെ വിടാനും ഇഷ്ടമില്ല
അവരുടെ കയ്യില്‍ കൊടൂത്തു
ദാ കാണൂ

പക്ഷെ ഇതൊക്കെ അല്ലെ ജീവിതം

അപ്പൊ നമുക്കും പറ്റും എന്താ തുടങ്ങുകയല്ലെ