ഇനി നമുക്ക് അല്പം കൂടി ആഴത്തിലേക്ക് പോകാം അല്ലെ?
നാം മുൻപ് സ സ ഗഗ പാ ഗ എന്ന ഒരു പാഠം പഠിച്ചിരുന്നു ഓർമ്മയുണ്ടല്ലൊ അല്ലെ?
അതിൽ ഉപയോഗിച്ചിരുന്ന സ്വരകൂട്ടങ്ങൾ നോക്കുക
ഒന്ന് സ ഗ പ - ഇവ കൂട്ടി ചേർത്ത് വായിക്കുന്നത് സി എന്ന കോഡ്
വൺ ടൂ ത്രീ ഫോർ എന്ന് നാല് മാത്രകളിൽ സസ ഗഗ പാ ഗ എന്ന് വായിച്ചപ്പോൾ ഇടത് കൈ കൊണ്ട് സി കോഡ് വായിച്ചിരുന്നു അല്ലെ?
അടുത്തത് ധധ മമ പാ ഗാ
എന്ന് വായിച്ചപ്പോൾ ഇടത് കൈ കൊണ്ട് എഫ് കോഡ് ആയിരുന്നു വായിച്ചത് ഓർമ്മയുണ്ടോ?
എഫ് കോഡ് എന്നാൽ മ ധ സ (എഫ്, എ, സി)
ഇതേ കോഡ് മൂന്നു രീതികളിൽ വായിക്കാം എന്നും നാം കണ്ടിരുന്നു അല്ലെ - വേരിയേഷൻ-
മധസ എന്നും ധ സ മ എന്നും സമധ എന്നും. മൂന്നിലും ഉള്ള സ്വരങ്ങൾ ഒന്നു തന്നെ പക്ഷെ അടൂക്കിയിരിക്കുന്നത് മൂന്നു രീതിയിൽ ആണെന്ന് മാത്രം അതു കൊണ്ടു തന്നെ പലതരം പ്രകമ്പനങ്ങൾ കിട്ടുന്നു
മൂന്നാമതായി പാ നീ സാ എന്നഭാഗം വന്നപ്പോൾ ഇടതു കൈ കൊണ്ട് ജി കോഡ് വായിച്ചു
എങ്ങനെ - പ നി രി (ജി, ബി, ഡി) എന്ന സ്വരങ്ങൾ
ഇനി ഇതിനെ ഒന്ന് വിശദമായി നോക്കുക
സരിഗമപധനി
എന്നതിലെ ഒന്ന് നാല് അഞ്ച് എന്ന സ്വരങ്ങള്‍ ആണ് സ മ പ അല്ലെ?
നാം വായിച്ച കോഡുകളുടെ മൂലസ്വരങ്ങളും അവ തന്നെ C F G
അതുകൊണ്ട് ഇവയെ ഉപയോഗിച്ച് ഇതുപോലെ വായിക്കുന്നതിനെ Chord Progression എന്ന് പറയും. 1 4 5 ആണ് ഏറ്റവും സാധാരണമായി കണ്ടുവരുന്ന chord Progression
രണ്ട് കൈകള്‍ കൊണ്ടും ഇവയെ പലരീതിയില്‍ വായിച്ച് ശീലിക്കണം.
--വിരലുകളില്‍ തള്ളവിരല്‍ വയ്ക്കുന്ന ഭാഗം- അവിടെ നിന്നും മറ്റു സ്വരങ്ങളിലേക്കുള്ള ദൂരം-(അതുപോലെ തന്നെ ചെറുവിരലും) ഇതില്‍ ഒരു ഐഡിയ കിട്ടിക്കഴിഞ്ഞാല്‍ ഏത് വിരലും എവിടെയും ഉപയോഗിൂക്കാം. പക്ഷെ അതുവരത്തേക്ക് മാത്രമാണ് ഇന്ന വിരല്‍ ഇന്നയിടത്ത് എന്ന് പറയുന്നത്. പഠിക്കുവാന്‍ എളുപ്പത്തിന്‍ വേണ്ടി--
ഒരു ഉദാഹരണം ഇവിടെ കാണിക്കാം
വലതുകയ്യുടെ തള്ളവിരല്‍ നടുവിരല്‍ ചെറുവിരല്‍ ഇവ ഉപയോഗിച്ച് C E G വായിക്കുക -ഇത് C chord
തള്ളവിരല്‍ അവിടെ നിന്നും അനക്കാതെ തന്നെ നടുവിരലും ചെറുവിരലും പൊക്കി F ,A എന്നിവയിലേക്ക് വയ്ക്കുക - അപ്പോള്‍ അത് F Chord ആയി
വീണ്ടും അവയെ പൂര്‍വസ്ഥാനത്തേക്ക് കൊണ്ടുവരിക C
അവിടെ നിന്നും ചെറുവിരല്‍ അനക്കാതെ ബാക്കി ഉള്ളവയില്‍ തള്ളവിരല്‍ ചൂണ്ടുവിരല്‍ ഇവ കൊണ്ട് നി രി B,D ഇവ അമക്കുക - അതായത് B,D,G ജി കോഡ്
വീണ്ടും C
മിഡില്‍ സി, ജി എന്നിവയുടെ ഭാഗത്തുള്ള വിരലുമായി ബന്ധപ്പെടുത്തി മറ്റു വിരലുകള്‍ മാറ്റി മാറ്റി ഓരോരോ പാറ്റേണുകള്‍ വഴി ഓരോരോ കോഡുകള്‍ വായിക്കാന്‍ പറ്റുന്നു - ടൈപ്‌റൈറ്റിംഗ് പോലെ.
ഇതില്‍ നാം വായിച്ചിരിക്കുന്നത്
സ ഗ പ ഗ -- ഇടത് കൈ C E G
മ ഗ രി സ -- ഇടത് കൈ C F A
രി രി പ നി -- ഇടത് കൈ B D G
സ - - - -- ഇടത് കൈ C E G
1,4, 5, 1 എന്ന് കോഡ് പ്രൊഗ്രഷന്‍
രണ്ടു കൈകള്‍ കൊണ്ടും കോഡ് മുഴുവനായും സ്വരങ്ങള്‍ മുറിച്ചും വായിക്കാന്‍ ശീലിക്കുക
ആദ്യമെ വലിയ വേഗതയ്ക്കു വേണ്ടി ശ്രമിക്കരുത്
ഓരോ വിരലുകള്‍ കൊണ്ടും ഒരെ സമ്മര്‍ദ്ദം കൊടുക്കാന്‍ ശ്രദ്ധിക്കണം.
ക്രമേണ മാത്രം വേഗത വര്‍ദ്ധിപ്പിക്കുക.
7 comments:
പിള്ളേരാരും മടിപിടിച്ചിരിക്കണ്ടാ ദാ ഒരു ക്ലാസ് കൂടി
വൃത്തിയായി ചെയ്ത് പഠിക്കൂ വളരണ്ടെ :)
നന്നായി മാഷേ
ഓണാശംസകള്‍!
ഉം.. പഠിത്തം..
എനിക്കു പഠിക്കാന്‍ വയ്യ.. വിരലു വേദന.. ഇത് മാറീട്ട് പഠിക്കാം..
ക്ലാസ് ഉഷാറായിട്ടുണ്ട് കേട്ടോ.
ശ്രീ :) നന്ദി
എച്മൂ
പിള്ളേർ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഇറക്കുന്ന വേല ഒന്നും ഇറക്കല്ലെ മര്യാദയ്ക്ക് പഠിച്ചൊ അല്ല പിന്നെ വിരല്വേദന പോലും :)
കേൾക്കാനുള്ള സമയമില്ല കേട്ടൊ ഭായ്
@ ബിലാത്തിപട്ടണം :)
എനിക്ക് പനിയാ അതുകൊണ്ട് ഞാന്‍ ലീവെടുത്തു ..
Post a Comment