Friday, June 14, 2013

പരിശീലനങ്ങൾ ഇംഗ്ലീഷ് നൊടെഷൻ

കഴിഞ്ഞ പോസ്റ്റിൽ കൊടൂത്ത പരിശീലനങ്ങൾ  ഒന്നു കൂടി വിശദമായി നോക്കാം

വലതു കൈ കൊണ്ട്

സാ ാ  രി ഗ മ പ ധ നി
സ  നി ധ പ മ ഗ രി സ

എന്നു വായിക്കുന്നത് ഇംഗ്ലീഷ് നൊടെഷൻ എഴുതിയിരിക്കുന്നത് നോക്കുക
പടം -
ഈ പടം പ്രിന്റ് എടുത്ത് അതു നോക്കി വായിക്കുക.

അപ്പോൾ സ്വരങ്ങളും ഇംഗ്ലീഷ് നോട്സും ഒരുമിച്ച് ഹൃദിസ്ഥമാകും

രണ്ടാമത്തെത്
രീ  ീ  ഗ  മ  പ  ധ  നി  സ
രി  സ നി  ധ  പ  മ  ഗ   രി
പടം -
ഈ പടം പ്രിന്റ് എടുത്ത് അതു നോക്കി വായിക്കുക.
ഇനി അങ്ങോട്ട് പടങ്ങൾ നോക്കി മനസിലാക്കൂ എന്നിട്ട് വായിച്ച് ആസ്വദിക്കൂ










Thursday, June 13, 2013

സി മേജർ സുന്ദരമായ പരിശീലനം


സി മേജർ സ്കെയിൽ രണ്ട് ഒക്റ്റേവുകൾ വലതു കൈ കൊണ്ട് വായിക്കുന്ന രീതി പഠിച്ചു അല്ലെ.

അതിലെ വേല തന്നെ ഇടതു കൈ കൊണ്ടും പരിശീലിക്കുക

ഇടതു കൈക്കും ഇതെ ക്രമം തന്നെ

തള്ളവിരൽ  =1
ചൂണ്ടു വിരൽ =2
നടൂവിരൽ = 3
അണിവിരൽ = 4
ചെറുവിരൽ =5

അപ്പോൾ വലതു കൈ കൊണ്ടു വായിച്ചതു തന്നെ തലതിരിച്ച് ഇടതു കൈ കൊണ്ട് വായിക്കാം

അതായത്

5    4    3    2    1      3      2    1     4    3    2    1    3      2        1
സ രി   ഗ   മ   പ    ധ    നി  സ  രി   ഗ    മ   പ  ധ   നി     സ

1     2    3    1     2    3    4     1     2    3    1     2    3    4      5

സ  നി  ധ  പ    മ  ഗ    രി   സ  നി  ധ   പ   മ   ഗ   രി    സ

ഇത്രയും ആയാൽ  രണ്ടു കൈകൾ കൊണ്ടും ഒരേ സമയം ഇതു വായിക്കാൻ ശീലിക്കുക


അതു കഴിഞ്ഞാൽ  ഈ സ്വരങ്ങൾ തന്നെ അല്പം കൂടി രസമുള്ള രീതിയിൽ വായിക്കാം. ഈണവും താളവും വരുമ്പോൾ പഠിക്കാനും രസം ഉണ്ടാകും അല്ലെ?

എങ്കിൽ ഇതിനെ ഒന്നു പരിഷ്കരിക്കാം

ആദ്യം ഒരു ഒക്റ്റേവ് മാത്രം വായിച്ചിട്ട് അതിന്റെ അവസാനം  ഓരോ സ്വരം കൂട്ടുകയും ആദ്യത്തെ ഓരോ സ്വരം കുറയ്ക്കുകയും ചെയ്യുന്ന വേല

അങ്ങനെ ചെയ്യുമ്പോൾ ഈണം കിട്ടാൻ വേണ്ടി ആദ്യം മുകളിലേക്കു പോകുമ്പോൾ ഏഴു സ്വരം വായിക്കും, തിരികെ വരുമ്പോൾ 8 സ്വരങ്ങൾ വായിക്കും

സാ ാ രി ഗ മ പ ധ നി  -- എന്ന് മുകളിലേക്കും
സ നി  ധ പ മ ഗ രി സ  -- എന്ന് താഴേക്കും

ആദ്യത്തെ സ എന്ന സ്വരം ഒന്നു നീട്ടി രണ്ട് സ്വരങ്ങളുടെ അത്രയും സമയം വായിക്കണം.

അടുത്തത്

രീ  ീ  ഗ  മ  പ  ധ  നി സ
രി  സ നി  ധ  പ  മ  ഗ  രി

ഇതിൽ രി എന്ന സ്വരം രണ്ടു സ്വരങ്ങളുടെ അത്ര സമയം നീട്ടി തുടങ്ങിയിട്ട് മുകളിലത്തെ സ വരെ പോകുന്നു തിരികെ വരുന്നത് മുകളിലത്തെ രി യിൽ നിന്ന് തുടങ്ങി താഴത്തെ രി വരെ

ഈ ക്രമത്തിൽ

ഗാ  ാ  മ  പ  ധ  നി  സ  രി
ഗ  രി  സ  നി  ധ  പ  മ   ഗ

മാ  ാ  പ  ധ  നി  സ  രി  ഗ
മ  ഗ  രി  സ  നി  ധ  പ   മ


പാ ാ  ധ  നി  സ  രി  ഗ  മ
പ  മ  ഗ   രി  സ  നി  ധ  പ


ധാ  ാ  നി  സ  രി  ഗ  മ  പ
ധ  പ   മ   ഗ  രി  സ നി  ധ

നീ  ീ   സ  രി  ഗ  മ  പ  ധ
നി  ധ   പ  മ  ഗ  രി  സ  നി

ഇത്രയും ആയാൽ  ഇനി താഴേക്കു പോരാനുള്ള അവസാനത്തെ വരിയിൽ താളം തികക്കാൻ വേണ്ടി ഒരു പ്രയോഗം അതായത് അതിൽ ഒരു വരിയെ വായിക്കൂ  പിന്നീട് നാലു മാത്ര സമയം വെറുതെ അവസാന സ്വരം നീട്ടണം

സാ ാ  രി  ഗ  മ  പ  ധ  നി 
സാ ാ  ാ  ാ ാ

ഇതോടു കൂടി മുകളിലേക്കുള്ള യാത്ര അവസാനിച്ചു

ഇനി താഴേക്ക്

സാ ാ നി  ധ പ മ ഗ രി  -- എന്ന് താഴേക്കും
സ  രി ഗ  മ  പ ധ നി സ  -- എന്ന് മുകളിലേക്കും

രീ  ീ  സ നി  ധ  പ  മ  ഗ
രി  ഗ  മ  പ  ധ  നി  സ  രി

ഗാ  ാ  രി  സ  നി  ധ  പ  മ
ഗ    മ  പ  ധ  നി  സ  രി  ഗ

മാ  ാ ഗ  രി  സ  നി  ധ  പ
മ   പ  ധ  നി  സ  രി  ഗ  മ


പാ ാ മ  ഗ   രി  സ  നി  ധ
പ  ധ  നി  സ  രി  ഗ  മ  പ


ധാ  ാ   പ   മ   ഗ  രി  സ നി
ധ  നി   സ   രി   ഗ  മ  പ  ധ

നീ  ീ  ധ   പ  മ  ഗ  രി  സ
നി  സ  രി  ഗ  മ  പ  ധ  നി

സാ ാ  നി  ധ  പ  മ  ഗ  രി
സാ ാ  ാ  ാ

ഈ അവസാനത്തെ നാല് മാത്രയും  ഇടക്ക് നീട്ടിയ നാലു മാത്രയും ചേർന്ന് താളത്തിന്റെ എട്ടു മാത്രകളും പൂർത്തി ആയി


താളമിട്ട് വായിച്ച് രസിക്കുക

സി മേജർ പഠിച്ചു കഴിഞ്ഞാൽ ഇതു തന്നെ മറ്റ് മൂന്ന് സ്കെയിലിലും കൂടി എങ്ങനെ വിരലുകൾ ഓടിക്കണം എന്ന്  പറഞ്ഞു തരാം

Wednesday, June 12, 2013

സി മേജർ രണ്ട് ഒക്റ്റേവുകൾ

അങ്ങനെ മദ്ധ്യവേനലവധി ഒക്കെ കഴിഞ്ഞു.
കുട്ടികൾ ഒക്കെ എത്തിയല്ലൊ അല്ലെ?

പഴയ പാഠങ്ങൾ ഒക്കെ നന്നായി പഠിച്ചു അല്ലെ?

ഇനി പുതിയവ പഠിക്കാൻ സമയം ആയി

നമ്മൾ മുൻപ് ആകെ ഒരു  ഒക്റ്റേവു വായിക്കാൻ ആയിരുന്നു ശീലിച്ചത് അല്ലെ?

അതായത് സ രി ഗ മ പ ധ നി സ ഇത്രയും മാത്രം

എന്നാൽ പാട്ട് ഒരു  ഒക്റ്റേവിൽ ഒതുങ്ങുക ഇല്ലല്ലൊ, അത് മുകളിലേക്കോ താഴേക്കൊ ഒക്കെ പോകും അല്ലെ

അതിനാൽ രണ്ട് ഒക്റ്റേവുകൾ തുടർച്ചയായി മേലോട്ടും താഴോട്ടും എങ്ങനെ ആണ് വായിക്കേണ്ടത് - അതിനു വിരലുകൾ സൗകര്യമായി എങ്ങനെ ഉപയോഗിക്കാം എന്നു നോക്കാം

ഇത് ഒരു കൃത്യമായ നിയമം അല്ല

അവനവന്റെ സൗകര്യം എന്തൊ അതാണ് പ്രധാനം

എന്നാലും പലരും ഉപയോഗിച്ച് സൗകര്യപ്രദം എന്നു കണ്ട രീതി ആദ്യം പരീക്ഷിക്കാം

വലതു കൈ കൊണ്ട് വായിക്കുമ്പോൾ ആദ്യം പഠിച്ചത്

വിരലുകളുടെ ക്രമം -
സ രി ഗ മ പ ധ നി സ  എന്നത് 1 - 2 - 3 - 1 - 2 - 3 - 4 - 5
എന്നായിരുന്നു അല്ലെ?

വലതു കയ്യുടെ തള്ളവിരൽ = 1
ചൂണ്ടു വിരൽ = 2
നടൂവിരൽ = 3
അണീവിരൽ = 4
ചെറുവിരൽ =5

ഈ ക്രമം ഓർമ്മയുണ്ടല്ലൊ അല്ലെ


അപ്പോൾ നടുവിരൽ കഴിഞ്ഞാൽ തള്ളവിരൽ അടിയിൽ കൂടി ക്രോസ് ഓവർ ചെയ്യുക

ഇതായിരുന്നു ആദ്യം ചെയ്തത്

എന്നാൽ രണ്ട് ഒക്റ്റേവുകൾ വായിക്കണം എങ്കിൽ ചെറുവിരൽ ആദ്യം ഉപയോഗിക്കരുത്

അതായത് നാം ഒരു പുതിയ നിയമം കൊണ്ടുവരുന്നു - ചെറുവിരലിന്റെ ഉപയോഗം മുകളിലേക്കു പോക്കിന്റെ അവസാനം മാത്രം, അല്ലെങ്കിൽ താഴേക്കു പോരുന്നതിന്റെ ആദ്യം മാത്രം,

ഇനി സി മേജർ രണ്ടു ഒക്റ്റേവു വായിക്കുമ്പോൾ വലതു കയ്യൂടെ വിരലുകൾ ദാ ഇങ്ങനെ ഉപയോഗിച്ചുനോക്കൂ

1 -  2  - 3 - 1 - 2  - 3 - 4   - 1 - 2 - 3 - 1 - 2  - 3 -  4   - 5
സ  രി  ഗ   മ   പ  ധ   നി  സ  രി  ഗ   മ   പ  ധ  നി   സ

ഇനി ഇതേ ക്രമത്തിൽ പിന്നിലേക്കും വായിക്കൂ

5 - 4 - 3 - 2 - 1 - 3 - 2 - 1 -  4 - 3 - 2 - 1 - 3 - 2 - 1 
സ നി ധ പ  മ   ഗ  രി  സ  നി  ധ  പ  മ   ഗ  രി  സ
തുടരും

Tuesday, May 31, 2011

സംഗീതപാഠം ഏഴ്‌

മുന്‍പത്തെ പാഠം പഠിച്ചു കഴിഞ്ഞു അല്ലെ
ഇനി വേറൊന്നു നോക്കാം സ്വരങ്ങളും chords ഉം അവ തന്നെ

വായിക്കുന്ന രീതി

സ സ ഗ ഗ പ ഗ
ധ ധ മ മ പ ഗ
പ നി സ

വലതു കൈ കൊണ്ട്‌ മുകളില്‍ കൊടൂത്ത സ്വരങ്ങള്‍ വായിക്കുക.

ഒപ്പം ഇടതു കൈ കൊണ്ട്‌ അതാതു കോര്‍ഡുകളുടെ മൂലസ്വരങ്ങള്‍ വായിക്കുക

അടൂത്തതായി ഇടതു കൈ കൊണ്ട്‌ ഈ സ്വരങ്ങള്‍ വായിക്കുകയും വലതു കൈ കൊണ്ട്‌ മൂലസ്വരങ്ങള്‍ വായിക്കുകയും ചെയ്യുന്നതും നല്ലതാണ്‌.




Thursday, May 26, 2011

സംഗീത പാഠം ആറ്‌ -chords

ഇത്രയും ഒക്കെ ആയ സ്ഥിതിയ്ക്ക്‌ ഇനി അല്‍പം സമയം chords നെ കൂടി പറഞ്ഞില്ലെങ്കില്‍ ശരിയാകില്ല അല്ലെ?

എങ്കില്‍ അതു നോക്കാം

ചില സ്വരങ്ങള്‍ ഒന്നിച്ചു വായിക്കുമ്പോള്‍ ഒരു പ്രത്യേക സുഖം ഉണ്ട്‌. അവ എല്ലാം കൂടി ചേര്‍ന്നുണ്ടാക്കുന്ന ഒരു പ്രകമ്പനം.

Chords എന്ന സങ്കേതം അതിനെയാണ്‌ ഉപയോഗിക്കുന്നത്‌.

ആദ്യം നമുക്ക്‌ മൂന്നു പ്രധാന chords നോക്കാം

C Major - ഇതിനെ പലതരത്തില്‍ വായിക്കാം . എന്നിരുന്നാലും ആദ്യം നാം പരിശീലിക്കുന്നത്‌ നമ്മുടെ സൂചിപ്പിച്ച കട്ടകളിലെ സ ഗ പ ( C E G) ഇവ ആണ്‌

അതായത്‌ ശങ്കരാഭരണരാഗത്തിലെ സ്വരസ്ഥാനങ്ങളിലെ സ ഗ പ ഒരു കട്ട ശ്രുതിയില്‍ വായിക്കുന്നത്‌. (ഇതു ഞാന്‍ മുമ്പു കാണിച്ച പടങ്ങളെ അടിസ്ഥാനപ്പെടുത്തി ആണ്‌ പറയുന്നത്‌)

ഇതു തന്നെ സ ഗ പ എന്നോ ഗപ സ എന്നോ പ സ ഗ എന്നോ ഒക്കെ ചേര്‍ത്തു വായിക്കാം - അതിനെ Chord Variations എന്നു പറയുന്നു.

സ ഗ പ എന്നത്‌ First variation
ഗ പ സ എന്നത്‌ Second Variation
പ സ ഗ എന്നത്‌ Third Variation

ഇതു തന്നെ മുന്നോട്ടും പിന്നോട്ടും വായിച്ചു ശീലിക്കുക.
എങ്ങനെ എന്നാല്‍
സ ഗ പ ഗ പ സ പ സ ഗ ഗപ സ എന്നും തിരികെ അതുപോലെ പിന്നോട്ടും

രണ്ടാമത്തെ Chord F
അതില്‍ വരുന്ന സ്വരങ്ങള്‍ നാം നാലുകട്ട ശ്രുതിയില്‍ വായിക്കുന്ന സ ഗ പ തന്നെ, പക്ഷെ അവ ഒരു കട്ട ശ്രുതിയിലാകുമ്പോള്‍ മ ധ സ (എല്ലാം ഇവിടെ വെള്ള കട്ടകള്‍)

ഇതിനെയും, മ ധ സ ധ സ മ സ മ ധ എന്നിങ്ങനെ മൂന്നു രീതിയില്‍ വായിക്കാം മൂന്നു Variations

അതും മ ധ സ ധ സ മ സ ധ മ മ ധ സ എന്നു മുകളിലേക്കും അതേ പോലെ താഴേക്കും വായിച്ചു ശീലിക്കുക.

അടുത്ത Chord G

ഇതിലെ സ്വരങ്ങള്‍ പ നി രി. ഇതിലും മൂന്നു Varitaions
പ നി രി, നി രി പ, രി പ നി

ഇതും മുകളില്‍ പറഞ്ഞതു പോലെ പ നി രി നി രി പ രി പ നി പ നി രി എന്നു മുകളിലേയ്ക്കും അതേ പോലെ താഴേക്കും വായിച്ചു ശീലിക്കുക

അപ്പോള്‍ ഈ മൂന്നു chords ന്റെയും ആധാര സ്വരങ്ങള്‍ യഥാക്രമം C F G (സ മ പ) ഇവ ആണ്‌

ഇവയെ ഉപയോഗിച്ചു പഠിക്കുവാന്‍ ഒരു ചെറിയ ക്ലാസ്‌.

രണ്ടു കൈകളും ഉപയോഗിക്കുവാനും ഇതില്‍ ശീലിക്കാം

വലതു കൈ കൊണ്ട്‌ വായിക്കുന്ന സ്വരങ്ങള്‍

സ ഗ പ ഗ -
മ ഗ രി സ
രി രി പ നി
സ - - -



ഇതിലെ ആദ്യത്തെ വരിയ്ക്കു അടിസ്ഥാനം C chord അതു കൊണ്ട്‌ ഇടതു കൈ ചെറുവിരല്‍ കൊണ്ട്‌ സ യില്‍ ഒരെ സമയം അമര്‍ത്തണം

അതായത്‌ വലതു കൈ കൊണ്ടും, ഇടതു കൈ കൊണ്ടും ഒരേ സമയം രണ്ട്‌ സ്ഥായികളില്‍ ഉള്ള C വായിക്കുന്നു.

ഇടതു കൈ കൊണ്ട്‌ ഒരു full note
അത്രയും സമയം കൊണ്ട്‌
വലതു കൈ കൊണ്ട്‌ സ ഗ പ ഗ എന്ന നാലു Quarter Notes

അടുത്ത വരിയ്ക്കാധാരം F chord അതിനാല്‍ വലതു കൈ കൊണ്ട്‌ മ ഗ രി സ എന്ന നാലു Quarter notes വായിക്കുന്നു, ആ സമയം ഇടതു കയ്യുടെ ചൂണ്ടു വിരല്‍ താഴത്തെ F ല്‍ അമര്‍ത്തുന്നു - ഒരു Full Note


അടുത്ത വരിയ്ക്കാധാരം G chord

വലതു കൈ കൊണ്ട്‌ രി രി പ നി എന്ന നാലു Quarter Nots വായിക്കുന്നു അത്രയും നേരം ഇടതു കൈ കൊണ്ട്‌ G ഒരു full note വായിക്കുന്നു.

നാലാമത്തെ വരി C chord

ഇടതു കൈ C യിലും വല്‍തു കൈ കൊണ്ട്‌ C E G സ ഗ പ എന്ന c Chord ഉം

ഇനി വിഡിയോ നോക്കിയിട്ട്‌ മനസ്സിലാകുന്നില്ലെങ്കില്‍ ചൊദിക്കുമല്ലൊ

അപ്പോള്‍ എല്ലാവര്‍ക്കും ഒരു നല്ല സമയം ആശംസിക്കുന്നു. പാട്ടു നടക്കട്ടെ
(ആശാനക്ഷരമൊന്നു പിഴച്ചാല്‍ -- ഇതില്‍ ഞാന്‍ - G chord ഭാഗത്ത്‌ ഇടതു കൈ കൊണ്ട്‌ പഞ്ചമത്തിനു പകരം ഋഷഭം തന്നെയാണ്‌ വായിച്ചത്‌ -- കാരണം കീബോര്‍ഡിന്റെ കട്ടകള്‍ എന്റെ തള്ളവിരലിനെ ഉള്‍ക്കൊള്ളാന്‍ പറ്റുന്നത്ര വലുതല്ല. )

Tuesday, May 10, 2011

സംഗീതപാഠം - അഞ്ച്‌

വിരലുകളുടെ വ്യായാമം തുടരുന്നതോടൊപ്പം കയ്ക്കു മൊത്തം ഉള്ള ഒരു വ്യായാമം കൂടി ആവശ്യമുണ്ട്‌

കയ്യുടെ റിസ്റ്റ്‌ താഴെക്കാണുന്നതു പോലെ ഇളക്കാന്‍ വേണ്ടി



ഒരു സ്ഥായിയിലെ 'സ' യും അടുത്ത സ്ഥായിയിലെ 'സ' യും തള്ള വിരലും ചെറുവിരലും ഉപയോഗിച്ച്‌ ഇതുപോലെ വായിച്ചുശീലിക്കുമ്പോള്‍ ഒരു മൊത്തം Scale നമ്മുടെ വിരലുകളുടെ പിടിയില്‍ ഒതുങ്ങുന്നു.

മുകളിലേയ്ക്കും താഴേയ്ക്കും വേഗതയില്‍ വായിക്കാന്‍ പഠിക്കുന്നതോടു കൂടി സ്വരസ്ഥാനങ്ങള്‍ ഉറയ്ക്കുന്നു.

അപ്പോള്‍ ഇതു പരിശീലിയ്ക്കുക



ഇക്കാണുന്ന വിധം പരിശീലിക്കുക. സാവകാശം തുടങ്ങി വേഗത കൂട്ടി കൂട്ടി പരിശീലിക്കണം.

Saturday, May 7, 2011

സംഗീതപാഠം നാല്‌

ഇടതു കൈ കൊണ്ടും വലതു കൈകൊണ്ടും ഇത്രയും ഒക്കെ പരിശീലിച്ചു കഴിഞ്ഞു എങ്കില്‍
ഇനി നമുക്കു പഠിക്കാനുള്ളത്‌ രണ്ടു കൈകളും ഒന്നിച്ച്‌ ഉയോഗിക്കുന്ന വേല ആണ്‌

രണ്ടു കൈകളും ഉപയോഗിക്കുമ്പോള്‍ സാധാരണ ആദ്യം ഉണ്ടാകുന്ന പ്രശ്നം രണ്ടിന്റെയും ഒരേ ഭാഗം ഒന്നിച്ചു പ്രവര്‍ത്തിക്കും . രണ്ടും രണ്ടു വിധത്തില്‍ വേണം എന്നു വിചാരിക്കുമ്പോള്‍ പ്രയാസം അനുഭവപ്പെടും
അതിനെ എങ്ങനെ മറി കടക്കാം എന്നു നോക്കാം
താഴെ കൊടൂത്തിരിക്കുന്ന പാഠം നോക്കുക



ഇടതു കൈ കൊണ്ട്‌ സ എന്ന സ്വരം ഒരു ഫുള്‍ നോട്ട്‌ വായിക്കുക. അതോടൊപ്പം വലതു കൈ കൊണ്ട്‌ രണ്ട്‌ ഹാഫ്‌ നോട്ടുകള്‍ വായിക്കുക

അപ്പോള്‍ ഇടതു കൈ കൊണ്ട്‌
പാഠത്തില്‍ കൊടുത്ത (മുമ്പത്തെ പാഠത്തില്‍ പഠിച്ച "സരിഗമപമഗരി") വായിക്കുക
ഒപ്പം വലതു കൈ കൊണ്ട്‌ അതിന്റെ അടുത്ത കാലം "സസ രിരി ഗഗ മമ പപ മമ ഗഗ രിരി" യും വായിക്കുക - വിഡിയോയില്‍ കൊടൂത്ത തു നോക്കുക.
(എന്റെ വലിയ കീബോര്‍ഡ്‌ മകന്‍ കൊണ്ടു പോയി . ഇതില്‍ ഒരു കി ചിലപ്പോള്‍ പ്രശ്നം ഉണ്ടാക്കും അതുകൊണ്ട്‌ ഒരു ഒക്റ്റേവ്‌ താഴെ ആണ്‌ വായിച്ചത്‌. വലതു കൈ മിഡില്‍ സിയില്‍ വച്ചു വായിച്ചു പരിശീലിക്കുക)
അതിനു ശെഷം അതു തന്നെ മൂന്നു കാലങ്ങളില്‍ പരിശീലിക്കുക