Showing posts with label Bass Clef notes. Show all posts
Showing posts with label Bass Clef notes. Show all posts

Monday, April 18, 2011

Bass Clef ല്‍ സ്വരങ്ങള്‍ എഴുതുന്നതു

അപ്പോള്‍ മുകളിലത്തെ സ്റ്റാഫില്‍, - Treble Clef ല്‍ സ്വരങ്ങള്‍ എഴുതുന്നതു പഠിച്ചല്ലൊ

ഇനി താഴത്തെ സ്റ്റാഫില്‍ (Bass Clef ല്‍ ) സ്വരങ്ങള്‍ എഴുതുന്നതു നോക്കാം

മാത്രകളെല്ലാം അതുപോലെ തന്നെ. വരകളിലും ഇടങ്ങളിലും എഴുതുന്ന സ്വരങ്ങള്‍ മാത്രം മാറും

വരകളില്‍ ഉള്ള സ്വരങ്ങള്‍ താഴെ നിന്നും മുകളിലേയ്ക്ക്‌

G B D F A പ നി രി മ ധ

ഓര്‍ത്തിരിക്കാന്‍ കമ്പിവാചകം
"Good Boys Deserve Fudge Always"

ഇടങ്ങളില്‍ വരുന്ന സ്വരങ്ങള്‍

A C E G ധ സ ഗ പ

ഇതിനൊരു കമ്പി വേണം അല്ലെ?
ഉണ്ട്‌
"All Cows Eat Grass"



പടത്തില്‍ ഇവ കാണൂക

ഇനി നമുക്ക്‌ വായിക്കേണ്ട സ്വരം കൂടുതല്‍ താഴെയോ കൂടുതല്‍ മുകളിലോ ആണെങ്കില്‍ അതിനനുസരിച്ച്‌ ചെറിയ വരകള്‍ Middle C യ്ക്ക്‌ ഇട്ടത്‌ പോലെ ഇട്ട്‌ എഴുതണം

ഒരു ഉദാഹരണം അടുത്ത പടത്തില്‍ കാണൂക