കഴിഞ്ഞ പാഠങ്ങൾ എല്ലാം നന്നായി പഠിച്ചു അല്ലെ?
നല്ല കുട്ടി. ഇനിയും കുഞ്ഞുകളി മാറ്റി കുറച്ചു കൂടി നന്നായി വായിക്കണ്ടെ?
അതിനുള്ള വഴി പറഞ്ഞു തരാം
പഴയ പാഠം തന്നെ ഒന്നു കൂടി രസകരമായി - സുഖകരമായി -
ആയി വായിക്കാൻ ഉള്ള വഴി.
ഒരു ഒക്റ്റേവ് എന്നാൽ മന്ദ്രസ്ഥായി സ മുതൽ മധ്യസ്ഥായി സ വരെ എന്ന് ആദ്യം അങ്ങ് സങ്കൽപ്പിക്കുക
അതായത് ഒരു സ മുതൽ അടുത്ത സ വരെ അത് ഏത് സ്ഥായി ആയാലും മതി.
നാം ഭാരതീയ രീതിയിൽ ശ്രുതി പിടിക്കുന്നത് സാധാരണ സ പ സ എന്നാണല്ലൊ അല്ലെ?
ആ സൂത്രം ഇടത്തു കൈ കൊണ്ട് പരിശീലിക്കുക
ഇടതു കയ്യുടെ കുഞ്ഞുവിരൽ കൊണ്ട് സ, ചൂണ്ടുവിരൽ കൊണ്ട് പ, തള്ളവിരൽ കൊണ്ട് മുകളിലത്തെ സ
പിടിച്ചൊ?
ആദ്യം എല്ലാം ഒന്നിച്ച് പിടിച്ചു അല്ലെ?
സസ ഗഗ പാ ഗ വായിച്ച പാഠം ഓര്‍ക്കൂ
വലത് കൈ കൊണ്ട് സ സ എന്ന സ്വരം വായിക്കുമ്പൊള് അന്ന് നാം ചെയ്തത് ഇടത് കൈ കൊണ്ട് സ മാത്രം അമക്കി പിടിച്ചു അല്ലെ?
എന്നാല്‍ ഇന്ന് നാം ചെയ്യാന്‍ പോകുന്നത് മറ്റൊരു വേല
സസ ഗഗ എന്ന് വലത് കൈ കൊണ്ട് വായിക്കുമ്പോള്‍ ഇടത് കൈ ചെറുവിരല്‍ കൊണ്ട് സ വായിക്കുക
പാ ഗ എന്ന് വലത് കൈ കൊണ്ട് വായിക്കുമ്പോള്‍ ഇടതുകയ്യുടെ ചൂണ്ടുവിരലും തള്ളവിരലും ഉപയോഗിച്ച് പ സ എന്നിവ ഒന്നിച്ച് അമക്കുക
ഇനി വലതു കൈ കൊണ്ട് ധധ മമ എന്നു വായിക്കുമ്പോള്‍ ഇടതു കയ്യുടെ ചെറുവിരല്‍ കൊണ്ട് മ (എഫ്) അമക്കുക
ബാക്കി പാ ഗ എന്നു വായിക്കുമ്പോള്‍ ഇടതു കയ്യുടെ ചൂണ്ടുവിരല്‍ തള്ളവിരല്‍ ഇവ കൊണ്ട് മുകളിലത്തെ സ മ എന്നിവ ഒന്നിച്ച് അമക്കുക -( നാലുകട്ട ശ്രുതിയുടെ സ പ സ ആണ് നാം ഇപ്പോല്‍ ഉപയോഗിച്ചത്- അഥവാ എഫ് സ്കെയില്‍)
വീണ്ടും വലത് കൈ കൊണ്ട് പാ എന്നു വായിക്കുമ്പോള്‍ ഇടത് കൈ ചെറുവിരല്‍ കൊണ്ട് പ മാത്രം
വലതു കൈ കൊണ്ട് അടുത്ത നീ വായിക്കുമ്പോള്‍ ഇടതു കൈ കൊണ്ട് രി പ ഇവ ഒന്നിച്ച് അമക്കുക - അതായത് പ (ജി) തുടങ്ങിയ സ പ സ.
വലതു കൈ കൊണ്ട് അവസാനത്തെ സ വായിക്കുമ്പോള്‍ ഇടത് കൈ കൊണ്ട് സ പ സ
ഇവിടെ ഒന്നിട വിട്ട സ്വരങ്ങളില്‍ ഇടത് കൈ ഉപയോഗിച്ചു
ഇതു തന്നെ ഓരോ സ്വരത്തിനും ഇടത് കൈ ഉപയോഗിച്ചും ചെയ്യാം
വലതു കയുടെ സസ ഗ ഗ പാ ഗാ എന്ന നാലു മാത്രകളില്‍
ഇടതു കൈ കൊണ്ട് രണ്ട് പ്രാവശ്യം സാ- പസ സ- പസ എന്ന് ഇരട്ടിപ്പിച്ച്
സാവധാനം പരിശീലിക്കുക
8 comments:
നന്ദി മാഷേ...
എന്നെങ്കിലും ഉപകാരപ്പെടും...
കുഞ്ഞുകളി ഒക്കെ ഒന്ന് മാറ്റി അല്പം കൂടി നന്നായി വായിക്കാന്‍ ശ്രമിക്കേണ്ട സമയം ആയിവരുന്നു അല്ലെ?
ഈ പാഠം ഒന്ന് ശ്രദ്ധിക്കൂ. വളരെ സാവധാനം വായിച്ചു പഠിക്കുക. ഒരു വിധം വിരല്‍ ഓടി തുടങ്ങിയാല്‍ താളം കൂടി ഇട്ട് അതിനനുസരിച്ച് വായിച്ച് ശീലിക്കണം
ഹ ഹ ഹ ശ്രീ
ആദ്യ സന്ദര്‍ശനത്തിനു നന്ദി
മകന് വളര്‍ന്നു വരുമ്പോഴേക്ക് ഞാന്‍ മുഴുവന്‍ പാഠങ്ങളും ശരിയാക്കി വച്ചേക്കാം . എനിക്കൊന്നും കിട്ടാതിരുന്ന സൗകര്യങ്ങള്‍ അല്ലെ പുതിയ തലമുറക്ക് ഉപകരിക്കട്ടെ :)
സംഗീതപാഠം..........
സംഗതി നന്നായിട്ടുണ്ട്.
സംഗീതപാഠം നന്നായി .നന്ദി
സംഗീതപാഠം ശ്രദ്ധിച്ച് രണ്ട് വാക്ക് കുറിച്ച് ജയകൃഷ്ണന്, മിനിറ്റീച്ചര്‍ അരീക്കോടന്‍ സാര്‍ നന്ദി
ആശംസകൾ ഡോക്ക്ടർ...
Post a Comment