Wednesday, June 12, 2013

സി മേജർ രണ്ട് ഒക്റ്റേവുകൾ

അങ്ങനെ മദ്ധ്യവേനലവധി ഒക്കെ കഴിഞ്ഞു.
കുട്ടികൾ ഒക്കെ എത്തിയല്ലൊ അല്ലെ?

പഴയ പാഠങ്ങൾ ഒക്കെ നന്നായി പഠിച്ചു അല്ലെ?

ഇനി പുതിയവ പഠിക്കാൻ സമയം ആയി

നമ്മൾ മുൻപ് ആകെ ഒരു  ഒക്റ്റേവു വായിക്കാൻ ആയിരുന്നു ശീലിച്ചത് അല്ലെ?

അതായത് സ രി ഗ മ പ ധ നി സ ഇത്രയും മാത്രം

എന്നാൽ പാട്ട് ഒരു  ഒക്റ്റേവിൽ ഒതുങ്ങുക ഇല്ലല്ലൊ, അത് മുകളിലേക്കോ താഴേക്കൊ ഒക്കെ പോകും അല്ലെ

അതിനാൽ രണ്ട് ഒക്റ്റേവുകൾ തുടർച്ചയായി മേലോട്ടും താഴോട്ടും എങ്ങനെ ആണ് വായിക്കേണ്ടത് - അതിനു വിരലുകൾ സൗകര്യമായി എങ്ങനെ ഉപയോഗിക്കാം എന്നു നോക്കാം

ഇത് ഒരു കൃത്യമായ നിയമം അല്ല

അവനവന്റെ സൗകര്യം എന്തൊ അതാണ് പ്രധാനം

എന്നാലും പലരും ഉപയോഗിച്ച് സൗകര്യപ്രദം എന്നു കണ്ട രീതി ആദ്യം പരീക്ഷിക്കാം

വലതു കൈ കൊണ്ട് വായിക്കുമ്പോൾ ആദ്യം പഠിച്ചത്

വിരലുകളുടെ ക്രമം -
സ രി ഗ മ പ ധ നി സ  എന്നത് 1 - 2 - 3 - 1 - 2 - 3 - 4 - 5
എന്നായിരുന്നു അല്ലെ?

വലതു കയ്യുടെ തള്ളവിരൽ = 1
ചൂണ്ടു വിരൽ = 2
നടൂവിരൽ = 3
അണീവിരൽ = 4
ചെറുവിരൽ =5

ഈ ക്രമം ഓർമ്മയുണ്ടല്ലൊ അല്ലെ


അപ്പോൾ നടുവിരൽ കഴിഞ്ഞാൽ തള്ളവിരൽ അടിയിൽ കൂടി ക്രോസ് ഓവർ ചെയ്യുക

ഇതായിരുന്നു ആദ്യം ചെയ്തത്

എന്നാൽ രണ്ട് ഒക്റ്റേവുകൾ വായിക്കണം എങ്കിൽ ചെറുവിരൽ ആദ്യം ഉപയോഗിക്കരുത്

അതായത് നാം ഒരു പുതിയ നിയമം കൊണ്ടുവരുന്നു - ചെറുവിരലിന്റെ ഉപയോഗം മുകളിലേക്കു പോക്കിന്റെ അവസാനം മാത്രം, അല്ലെങ്കിൽ താഴേക്കു പോരുന്നതിന്റെ ആദ്യം മാത്രം,

ഇനി സി മേജർ രണ്ടു ഒക്റ്റേവു വായിക്കുമ്പോൾ വലതു കയ്യൂടെ വിരലുകൾ ദാ ഇങ്ങനെ ഉപയോഗിച്ചുനോക്കൂ

1 -  2  - 3 - 1 - 2  - 3 - 4   - 1 - 2 - 3 - 1 - 2  - 3 -  4   - 5
സ  രി  ഗ   മ   പ  ധ   നി  സ  രി  ഗ   മ   പ  ധ  നി   സ

ഇനി ഇതേ ക്രമത്തിൽ പിന്നിലേക്കും വായിക്കൂ

5 - 4 - 3 - 2 - 1 - 3 - 2 - 1 -  4 - 3 - 2 - 1 - 3 - 2 - 1 
സ നി ധ പ  മ   ഗ  രി  സ  നി  ധ  പ  മ   ഗ  രി  സ
തുടരും

18 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"സി മേജർ രണ്ട് സ്കെയിലുകൾ"

Echmukutty said...

ഇതിത്തിരി കടുപ്പമാ...ഗിറ്റാര്‍ പഠിക്കുമ്പോള്‍ സാറ് വിരലില്‍ കൊട്ടിയിരുന്നു ... അത്ര മിടുക്കായിരുന്നല്ലോ പശുക്കുട്ടിക്ക്..

Areekkodan | അരീക്കോടന്‍ said...

Best Wishes...Continue the lessons.

ശ്രീ said...

ആദ്യം മുതലേ വീണ്ടും തുടങ്ങണം :)

Veekay Asokan said...

ങൂം... നടക്കട്ടെ...

വേണു venu said...

Best wishes.

വേണു venu said...

Best wishes.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

എന്തായാലും വീണ്ടും തുടങ്ങിയതിൽ സന്തോഷം.
എനിക്കേ ഒന്നും മനസ്സിലായില്ല. കീ ബോർടാണോ.....എനിക്കും പഠിക്കണം....

കുസുമം ആര്‍ പുന്നപ്ര said...

ഇങ്ങനെ പഠിയ്ക്കാന്‍ പറ്റുമോ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഗിറ്റാറിസ്റ്റെ മടിപിടിക്കാതെ തുടങ്ങിക്കോളൂ. പണ്ട് സാർ കൊട്ടിയതൊന്നും കാര്യമാക്കണ്ട ഇപ്പോൽ ബ്ലോഗിൽ കൂടെ അല്ലെ ആരും കൊട്ടാൻ വരില്ല

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...


അരീക്കോടൻ ജി താങ്ക്സ്

അശോകൻ ജി താങ്ക്സ്

വേണു ജീ താങ്ക്സ്

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കിലുക്കാം പെട്ടി

കീബോർഡ് പഠിക്കാൻ അത്ര പ്രയാസം ഒന്നും ഇല്ല ആദ്യം മുതൽ നോക്കിയാൽ വിശദമായിപറഞ്ഞിട്ടുണ്ട് പതിയെ തുടങ്ങിക്കോളൂ സംശയം വല്ലതും ഉണ്ടെങ്കിൽ ചോദിക്കാനും മടിക്കണ്ടാ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കുസുമം റ്റീച്ചർ

ഇങ്ങനെ പഠിക്കാൻ പറ്റുമൊ എന്നു ചോദിച്ചാൽ - കീബോർഡ് എടുത്ത് പരിശീലിക്കേണ്ട വിധം ഇതിൽ ആദ്യം മുതൽ കൊടൂത്തിട്ടുണ്ട്. പതുക്കെ പതുക്കെ അത് പരിശീലിച്ചാൽ പറ്റേണ്ടതാണ്. കുറെ ക്ലാസുകൾ ഇതിൽ ഉൾക്കൊള്ളിക്കാൻ ശ്രമിക്കാം. പക്ഷെ പഠിക്കുന്നത് അവരവർ പരിശീലിക്കുന്നതിനനുസരിച്ചിരിക്കും.

എനിക്ക് അത്ര വിവരം ഒന്നും ഇല്ല

പക്ഷെ ഒരു തുടക്കക്കാരന് അറിയേണ്ട അത്യാവശ്യം സംഗതികൾ അറീയാം ഹ ഹ ഹ :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...


ശ്രീ അപ്പോൾ തുടങ്ങിയിട്ട് ഇടയ്ക്ക് നിർത്തേണ്ടി വന്നൊ സോറി ഇനി മുടങ്ങാതിരിക്കാൻ ശ്രമിക്കാം

ആൾരൂപൻ said...

കാട്ടുകോഴിയ്ക്കെന്ത് സംക്രാന്തി? (രൂപമേ ആളിന്റേതായിട്ടുള്ളൂ). ങാ... ഏതായാലും പാട്ടു നടക്കട്ടെ, നിർത്തണ്ട!

പൊറാടത്ത് said...

ഇതെപ്പോ തുടങ്ങീ..!! തിരക്കുകാരണം ഈ ബൂലോകത്തില്ലാത്തോണ്ട് മിസ് ആയീതാവും. എന്തായാലും നല്ല ഉദ്യമം. പണ്ടത്തെ കാലമായിരുന്നെങ്കില്‍ ഞാന്‍ മുന്‍ബെഞ്ചില്‍ തന്നെ ഇരുന്നേനെ... :)

ആശംസകള്‍...

ബിലാത്തിപട്ടണം Muralee Mukundan said...

ഇമ്മള് സംഗീതത്തിന്റെ സംഗതികൾ വല്ല്യേ പിടില്ലാത്ത ആളാട്ടാ

Kalavallabhan said...

സന്തോഷം.
ഇനി ഈ കളികൂടി ഒന്നു പയറ്റണം. പയ്യൻസിനു വാങ്ങിയ സാധനം വീട്ടിലുണ്ട്‌.