Friday, August 19, 2016

ഒരു പാട്ടിനെ എങ്ങനെ നമ്മുടെ വരുതിയിൽ ആക്കാം


 ഇനി നമുക്ക് ഒരു പാട്ടിനെ എങ്ങനെ നമ്മുടെ വരുതിയിൽ ആക്കാം എന്ന് ശ്രദ്ധിക്കാം 

വളരെ എളുപ്പമായ ഒരു പഴയ ഗാനം തന്നെ  ഇതിനായി എടുക്കാം 


ജീനാ യഹാം 

മർനാ യഹാം 
ഇസ്കെ സിവാ 
ജാനാ കഹാം 




ഇതിൽ “ജീനാ യഹാം” 

 നമ്മുടെ സ്വരങ്ങൾ വച്ച് നോക്കുമ്പോൾ, ഒരു കട്ട ശ്രുതിയിൽ വായിച്ചാൽ - സ മ(ശുദ്ധമധ്യമം) പ ധ(ശുദ്ധധൈവതം) 

താളമോ വൺ  ടൂ  ത്രീ - വൺ  ടൂ  ത്രീ 


വൺ    ടൂ    ത്രീ  -   വൺ    ടൂ     ത്രീ 

ജീ      നാ    യ       ഹാ     -       - 

ഇങ്ങനെയായിരിക്കും വായിക്കുക 


ഇത് പാശ്ചാത്യരീതിയിൽ നോക്കിയാൽ 


C F G Ab  എന്ന സ്വരങ്ങൾ അല്ലെ? 


F minor chord  ന്റെ Second Inversion   പറഞ്ഞ ഭാഗം നോക്കുക 


Root chord - F G#(Ab) C 

First Inversion - Ab C F 
Second Inversion C F G#(Ab) 

അതായത് താളത്തിന്റെ ആദ്യത്തെ രണ്ടു measure കളിൽ വായിക്കുന്ന melody  F minor chord അടിസ്ഥാനത്തിൽ ആണ്‌ 


അതിനാൽ ഇടത് കൈ കൊണ്ട് ഒരല്പം മാധുര്യം പകരുവാൻ F Minor Scale കൂട്ടത്തിൽ ചേർക്കാം 


പൗരസ്ത്യരീതിൽ സ പ സ  ആണല്ലൊ Scale 


ഇവിടെ F scale വായിക്കുമ്പോൾ മ സ മ അഥവാ F C F താഴത്തെ സ്ഥായിയിൽ വായിക്കണം 


അതെല്ലാം കൂടി ഒന്നിച്ചു വേണ്ട അതിനെ ഒന്നു മുറിക്കുക 


താളത്തിന്റെ വൺ ടൂ ത്രീ  ക്കനുസരിച്ച് 


വൺ  ഇനൊപ്പം ആദ്യത്തെ F  വായിക്കുക 


ടൂ വിനൊപ്പവും  ത്രീയ്ക്കൊപ്പവും ബാക്കി C F ഒന്നിച്ചു വായിക്കുക 


കുട്ടികൾ പറഞ്ഞു നടക്കുന്നതു പോലെ ഝിങ്ങ് ഝക് ഝക്  -   ഝിങ്ങ് ഝക് ഝക്  ഇങ്ങനെ കേൾക്കണം 


ഇടതു കൈ കൊണ്ട് അത് പരിശീലിച്ചു കഴിഞ്ഞാൽ രണ്ടും കൈകളും കൂടി ഒപ്പം വായിക്കുക. 


ആദ്യം അല്പം പ്രയാസം തോന്നും എങ്കിലും ഒരിക്കൽ പിടികിട്ടിക്കഴിഞ്ഞാൽ പിന്നെ എളുപ്പം ആണ്‌